AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India’s Oldest Sweet Shop: 230 വര്‍ഷം പഴക്കം; ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ‌‌പലഹാര കട ഏതാണെന്ന് അറിയുമോ?

India’s Oldest Sweet Shop

India’s Oldest Sweet Shop: 230 വര്‍ഷം പഴക്കം; ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ‌‌പലഹാര കട ഏതാണെന്ന് അറിയുമോ?
Traditional SweetsImage Credit source: Getty Images
Sarika KP
Sarika KP | Published: 17 Oct 2025 | 12:50 PM

രാജ്യമെമ്പാടും ഭക്തിയോടെയും സന്തോഷത്തോടെയും ആവേശത്തോടെയും ദീപാവലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ദീപങ്ങളുടെ മാത്രമല്ല മധുരപലഹാരങ്ങളുടെ കൂടി ഉത്സവമാണ് ദീപാവലി. ചുരുക്കി പറഞ്ഞാൽ മധുര പലഹാരങ്ങളില്ലാതെ ദീപാവലി ആഘോഷങ്ങൾ പൂർണമാകില്ല. ദീപാവലിക്ക് ഇനി രണ്ട് ദിവസങ്ങൾ മാത്രം അവശേഷിക്കെ കൊതിയൂറും രുചികൾ തേടിയുള്ള യാത്രയിൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പലഹാര കട പരിചയപ്പെട്ടാലോ?

വിവിധങ്ങളായ കൊതിയൂറും പലഹാരങ്ങൾ പലയിടത്തും ഇതിനകം നിറഞ്ഞുകഴിഞ്ഞെങ്കിലും ഇന്നും രുചി കൊണ്ടും പഴമ കൊണ്ടും ഒരു കട മുൻപന്തിയിലാണ്. വെറും മധുരപലഹാരങ്ങൾക്കപ്പുറം ഒരു സാംസ്കാരിക പ്രാധാന്യം കൂടിയാണ് ഇവിടുത്തെ പല പലഹാരങ്ങളും. പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിനായി ജീവിതം സമർപ്പിച്ച മധുരപലഹാര നിർമ്മാതാക്കൾ ഉണ്ട്. തലമുറകളായി ഇന്ത്യൻ മധുരപലഹാരങ്ങളുടെ മാസ്മരികതയും ഊർജ്ജവും സംരക്ഷിക്കുന്നതിന്റെയും സംരക്ഷകരാണ് ഇവർ.

Also Read:സ്ത്രീകൾ ആർത്തവ സമയത്ത് അച്ചാറുകൾ തൊടരുത് ? ഇതിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്!

ആഗ്രയിലെ ഭഗത് ഹൽവായ് എന്ന സ്വീറ്റ് ഷോപ്പാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ‌‌പലഹാര കട . 1795 ൽ ലേഖ് രാജ് ഭഗത് സ്ഥാപിച്ചതാണ് ഇത്. 230 വർഷത്തിലേറെ പഴക്കമുള്ള ഈ പ്രശസ്തമായ മധുരപലഹാരക്കടയിലെ ഒരോ വിഭവങ്ങളും വ്യത്യസ്തമാണ്. ഇവിടെ ഒരു പായ്ക്കിന് 352 രൂപ മുതൽ 800 രൂപ വരെ വില വരുന്നു. മധുരപലഹാരങ്ങൾക്കൊപ്പം, വിവിധതരം ലഘുഭക്ഷണങ്ങളും ഇവിടെ വിതരണം ചെയ്യുന്നുണ്ട്. 80-ലധികം തരം മധുരപലഹാരങ്ങൾ ഈ പ്രശസ്തമായ മധുരപലഹാരക്കടയിലുണ്ട്.