Suda Suda Idli: ഇഡ്ഡലി പ്രിയരാണോ നിങ്ങൾ? ഒന്നും ആലോചിക്കേണ്ട, നേരെ വിട്ടോളൂ.. വെങ്കിയുടെ ‘സുഡ സുഡ ഇഡ്ഡലി’ കടയിലേക്ക്
Actor venkitesh's Suda Suda Idli Shop: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് തെക്കേ നടയ്ക്ക് സമീപത്തെ സുഡ സുഡ ഇഡ്ഡലി കടയിലേക്ക്. നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച കടയാണ് സുഡ സുഡ ഇഡ്ഡലി.

ഇഡ്ഡലി പ്രിയരാണോ നിങ്ങൾ? അല്ല വെറെെറ്റിയായ ഇഡ്ഡലികഴിക്കാൻ താൽപര്യമുള്ളവരാണോ? എന്നാൽ ഇനി ഒന്നും ആലോചിക്കേണ്ട. പെട്ടെന്ന് തന്നെ വിട്ടോളൂ.. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് തെക്കേ നടയ്ക്ക് സമീപത്തെ സുഡ സുഡ ഇഡ്ഡലി കടയിലേക്ക്. നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച കടയാണ് സുഡ സുഡ ഇഡ്ഡലി.
വൈവിധ്യമാർന്ന നിരവധി ഇഡ്ഡലിയാണ് ഇവിടെ ഉണ്ടാക്കുന്നത്. അതും തുച്ഛമായ വിലയ്ക്ക്. കഴിഞ്ഞ വർഷം നവംബർ 16നായിരുന്നു വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ഇഡ്ഡലി കട ആരംഭിച്ചത്. അമ്മമാർ ചേർന്ന ഉദ്ഘാടനം ചെയ്ത ഈ കട ഇന്ന് തിരുവനന്തപുരക്കാരുടെ ഇഷ്ട ഭക്ഷണ ഇടമായി മാറിയിരിക്കുകയാണ്.
Also Read:‘ആകെയൊരവിയൽ പരുവത്തിൽ’ ആയ അവിയലിന്റെ കഥ നിങ്ങൾക്ക് അറിയാമോ?
ഇഡ്ഡലിയുടെ വൈവിധ്യമാണ് വെങ്കിയുട കടയുടെ പ്രത്യേകത. സോയ ഇഡ്ഡലി, ഹാർട്ട് പൊടി ഇഡ്ഡലി, മിനി പൊടി ഇഡ്ഡലി, ബട്ടർ ഇഡ്ഡലി എന്നിവയാണ് വെങ്കിയുടെയും കൂട്ടുകാരുടെയും കടയിൽ ഇഡ്ഡലി പ്രിയരെ കാത്തിരിക്കുന്നത്. സാമ്പാർ, തക്കാളി ചട്ണി, കട്ടി ചമ്മന്തി, രണ്ട് തരത്തിലുള്ള പൊടികൾ എന്നിവയാണ് ഇഡ്ഡലിക്കൊപ്പം നൽകുന്നത്. ചിരട്ട ഇഡ്ഡലി, രസം ഇഡ്ഡലി എന്നിവ കുറച്ച് കഴിഞ്ഞിട്ട് തുടങ്ങാനുള്ള പ്ലാനിലാണ് സംഘം.
ദം ഇഡ്ഡലി, പൊടി ഇഡ്ഡലി, ബട്ടർ തട്ട് ഇഡ്ഡലി എന്നിവയാണ് ഇവിടെയുള്ള മറ്റ് സ്പെഷ്യൽ ഇഡ്ഡലികൾ. മിനി പൊടി ഇഡ്ഡലി 60 രൂപ, ബട്ടർ ഇഡ്ഡലി 60 രൂപ, ഹാർട്ട് ഇഡ്ഡലി 60 രൂപ എന്നിങ്ങനെയാണ് വിലവിവര പട്ടിക. തിങ്കളാഴ്ച്ച കട അവധിയാണ്. ചൊവാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെ വെെകിട്ട് 7 മണി മുതൽ 10 മണി വരെയാണ് കടയുടെ പ്രവർത്തന സമയം.
കട ആരംഭിക്കുന്ന തലേദിവസം വരെ സുപ്രഭാതം ഓൺ വീൽസ്’ എന്ന പേരായിരുന്നു ഇടാൻ ഉദ്ദേശിച്ചത്. എന്നാൽ പിന്നീട് സുഡ സുഡ ഇഡ്ഡലി എന്ന പേരിലേക്ക് മാറ്റി. സുഹൃത്തുകൾ എല്ലാവരും ചേർന്ന് തന്നെയാണ് ഈ പേര് കണ്ട് പിടിച്ചതെന്നാണ് വെങ്കി പറയുന്നത്. ദോശ പോലെയല്ല ഇഡ്ലിയെന്നും വേകാൻ കുറച്ച് സമയമെടുക്കുമെന്നാണ് താരം പറയുന്നത്. അതുകൊണ്ട് തന്നെ കുറച്ച് നേരം നിന്നാൽ മാത്രമാണ് ഇഡ്ലി ലഭിക്കുകയുള്ളു.