Sabarimala food nostalgia: കൂവയിലയിൽ കപ്പയും കറികളും, ആവി പറക്കുന്ന കഞ്ഞിയും, ശബരിമലയാത്രയിലെ രുചിയോർമ്മകൾ
Food Nostalgia: പ്ലാസ്റ്റിക് പാത്രങ്ങൾ വരുന്നതിനു മുമ്പ്, ഈ പ്രകൃതിദത്തമായ കൂവയിലയിൽ വിളമ്പി കഴിക്കുമ്പോൾ കിട്ടുന്ന ഒരനുഭവം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. കപ്പ പുഴുങ്ങിയത് കൂടാതെ, സ്വാദുള്ള ഇഞ്ചിക്കറിയും ചമ്മന്തിയും ഉൾപ്പെടുന്ന വിഭവങ്ങൾ യാത്രാക്ഷീണം മാറ്റാൻ ഉത്തമമായിരുന്നു.

Sabarimala Nostalgic Food
കല്ലും മുള്ളും നിറഞ്ഞ കാനനപാതയിലൂടെയുള്ള യാത്ര, അതിനിടെ താൽക്കാലികമായി കെട്ടി ഉണ്ടാക്കിയ ചെറിയ കടകളിൽ വിളമ്പുന്ന കഞ്ഞിയും വിഭവങ്ങളും… പണ്ടത്തെ ശബരിമല യാത്രയുടെ ചിത്രങ്ങളാണ് ഇവയെല്ലാം. കാടുകയറി അയ്യപ്പനെ കാണാൻ വരുന്ന ഭക്തർക്കും കായും കനിയും കഞ്ഞിയുമാണ് ഏറ്റവും എളുപ്പത്തിൽ നൽകാൻ കഴിയുക എന്നതാവാം ഇതിനു പിന്നിൽ. എന്തായാലും ശരാശരി മലയാളിയുടെ ഓർമ്മയിലെ ആ രുചിക്കഥയെപ്പറ്റി ഒരു നോക്കിവരാം.
പമ്പയും സന്നിധാനവും കടന്ന് യാത്ര ചെയ്യുമ്പോൾ, വഴിയോരങ്ങളിൽ കണ്ടിരുന്ന ചില പരമ്പരാഗത ഭക്ഷണശാലകളും അവിടുത്തെ രുചികളും ശബരിമല യാത്രയുടെ അവിഭാജ്യ ഘടകമാണ്. ശബരിമല യാത്രയിലെ ഏറ്റവും സവിശേഷമായ ഒരു രുചി ഓർമ്മയാണ് കൂവയിലയിൽ പ്രത്യേകിച്ച് മഞ്ഞക്കൂവയുടെ ഇലയിൽ വിളമ്പുന്ന കപ്പയും കറികളും.
മണ്ണിൽ ഉണ്ടാക്കിയ അടുപ്പിൽ ആവി കയറ്റിയ കപ്പയും, ചൂടുള്ള സാമ്പാറും ചേരുമ്പോൾ ആ രുചിക്ക് പകരം വെക്കാൻ മറ്റൊന്നില്ല. പ്ലാസ്റ്റിക് പാത്രങ്ങൾ വരുന്നതിനു മുമ്പ്, ഈ പ്രകൃതിദത്തമായ കൂവയിലയിൽ വിളമ്പി കഴിക്കുമ്പോൾ കിട്ടുന്ന ഒരനുഭവം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. കപ്പ പുഴുങ്ങിയത് കൂടാതെ, സ്വാദുള്ള ഇഞ്ചിക്കറിയും ചമ്മന്തിയും ഉൾപ്പെടുന്ന വിഭവങ്ങൾ യാത്രാക്ഷീണം മാറ്റാൻ ഉത്തമമായിരുന്നു.
ആവി പറക്കുന്ന കഞ്ഞി
മലകയറ്റത്തിന്റെ തണുപ്പിലും ക്ഷീണത്തിലും ഒരല്പം ആശ്വാസം നൽകുന്നത് ആവി പറക്കുന്ന കഞ്ഞിയാണ്. പലപ്പോഴും തണുപ്പിൽ ക്ഷീണിക്കുന്ന തീർത്ഥാടകർക്ക് ഏറ്റവും വലിയ ആശ്വാസമാണ് ഉപ്പ് ചേർക്കാത്ത കഞ്ഞിയും അതിനൊപ്പം ചൂടുള്ള പയറും പപ്പടവും. മലയിറങ്ങുമ്പോൾ കിട്ടുന്ന കടുപ്പമേറിയ ഒരു ചായയും, ചെറിയ പലഹാരങ്ങളും തീർച്ചയായും നൊസ്റ്റാൾജിയ നൽകുന്ന ഓർമ്മകളാണ്. ഇന്ന് കാലവും സാഹചര്യവും മാറിയപ്പോൾ സൗകര്യങ്ങൾ കൂടി. എങ്കിലും പഴ ഗുരുസ്വാമിമാരുടെ ഓർമ്മയിൽ ഇന്നും കാണും ആ രുചികൾ…