Tips to Identify Fresh Fish: ഇതൊന്നും നോക്കാതെയാണോ ഇതുവരെ മീൻ വാങ്ങിയത്? പണി കിട്ടും; ഇനി നല്ല മീൻ നോക്കി വാങ്ങാം!
How to Identify Fresh Fish Easily: നല്ല മീൻ നോക്കി വാങ്ങാൻ അറിഞ്ഞിരിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇപ്പോഴിതാ ഫ്രഷ് ആയ മീൻ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച്, പ്രശസ്ത ഷെഫ് അജയ് ചോപ്ര പറഞ്ഞത് നോക്കാം.
മലയാളികൾക്ക് മീൻ ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. മീൻ പൊരിച്ചതോ കറി വച്ചതോ ഉണ്ടെങ്കിൽ മാത്രം ചോറ് കഴിക്കുന്നവരും നമ്മുക്ക് ചുറ്റും ഉണ്ട്. എന്നാൽ പലപ്പോഴും നമ്മുക്ക് കിട്ടുന്ന മീൻ നല്ലതാകാൻ വഴിയില്ല. നല്ല മീൻ തിരഞ്ഞെടുക്കാൻ കഴിവ് എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും മീൻ വാങ്ങി പണി കിട്ടിയവരാകും മിക്കവരും.
മത്സ്യലഭ്യത കുറഞ്ഞതും ഡിമാൻഡ് ഏറിയതും പഴകിയ മത്സ്യങ്ങൾ വിപണിയിൽ നിറയുന്നതിന് കാരണമായി. ഈ സാഹചര്യത്തിൽ നല്ല മീൻ നോക്കി വാങ്ങാൻ അറിഞ്ഞിരിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇപ്പോഴിതാ ഫ്രഷ് ആയ മീൻ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച്, പ്രശസ്ത ഷെഫ് അജയ് ചോപ്ര പറഞ്ഞത് നോക്കാം.
അമർത്തി നോക്കാം
മീൻ വാങ്ങുമ്പോൾ അമർത്തി നോക്കുക. നല്ല മീൻ ആണെങ്കിൽ അമർത്തിയ ഭാഗം ഉടൻ തന്നെ പഴയ രൂപത്തിലേക്ക് തിരിച്ചുവരും. എന്നാൽ പഴകിയതാണെങ്കിൽ വിരലടയാളം കാണും.
കണ്ണുകൾ ശ്രദ്ധിക്കുക
പൊതുവെ നല്ല മീൻ ആണെങ്കിൽ അതിന്‍റെ കണ്ണുകൾ തിളക്കമുള്ളതും, അൽപ്പം പുറത്തേക്ക് തള്ളി നിൽക്കുന്നതുമായി കാണപ്പെടും. എന്നാൽ പഴകിയതാണെങ്കിൽ കണ്ണുകൾ മങ്ങിയതോ, ഉള്ളിലേക്ക് ഒട്ടിപ്പോയതോ, നിറം മങ്ങിയതോ ആയിട്ടാകും കാണപ്പെടുക.
Also Read:പഴമയുടെ രുചിപ്പെരുമ വിളിച്ചോതുന്ന ന്യൂജെന്‍ വിഭവം; ചട്ടിച്ചോറ് സെലിബ്രിറ്റിയായ കഥ അറിയാമോ?
ചെകിളപ്പൂക്കൾ പരിശോധിക്കുക
മീൻ വാങ്ങുമ്പോൾ ചെകിളപ്പൂക്കൾ ഒന്നു ഉയർത്തി നോക്കണം.നല്ല ചുവന്ന നിറമാണെങ്കിൽ ചുവപ്പ് നിറവും. പഴകിയതാണെങ്കിൽ, ബ്രൗൺ, ഗ്രേ നിറവും ആയിരിക്കും.
ബലം നോക്കുക
മീൻ വാലിൽ പിടിച്ച് ഉയർത്തി നോക്കുക. ഫ്രഷ് ആണെങ്കിൽ മീൻ ഉറച്ചുനിൽക്കുകയും താരതമ്യേന നേരെ കിടക്കുകയും ചെയ്യും. പഴകിയതാണെങ്കിൽ മീൻ വളഞ്ഞു തൂങ്ങി കിടക്കും.
മണം
ഫ്രഷ് മീനിന് കടലിന്റെ മണം ആയിരിക്കും ഉണ്ടാവുക. പഴകിയത് രൂക്ഷഗന്ധവും.