Bun Maska and Chai: മുംബൈയിലെ ഇറാനി കഫേകളിലെ ബണ്‍ മസ്ക കേരളത്തിൽ വൈറലായത് എങ്ങനെ? അതിനു പിന്നിലെ ‘ചായ് കപ്പിൾ’ ആരാണ്
How Bun Maska Became Viral in Kerala: സോഷ്യൽ മീഡിയ തുറന്നാൽ എവിടെ നോക്കിയാലും ഈ ആവി പറക്കുന്ന സ്‌ട്രോങ്ങ് ചായയും, നല്ല വെണ്ണ പുരട്ടിയ സോഫ്റ്റ് ബണ്ണുമാണ് കാണാൻ പറ്റുന്നത്.
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയ അടക്കിവാഴുന്ന ഒന്നാണ് ബൺ മസ്കയും ചായയും! സോഷ്യൽ മീഡിയ തുറന്നാൽ എവിടെ നോക്കിയാലും ഈ ആവി പറക്കുന്ന സ്‌ട്രോങ്ങ് ചായയും, നല്ല വെണ്ണ പുരട്ടിയ സോഫ്റ്റ് ബണ്ണുമാണ് കാണാൻ പറ്റുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ നല്ല ചൂട് ചായയിലേക്ക് ബട്ടർ പുരട്ടിയ ബൺ മുക്കി കഴിക്കാനുള്ള ഓട്ടത്തിലാണ് ഇന്ന് മലയാളികൾ.
ഇന്ന് കേരളത്തിന്റെ പലയിടങ്ങളിലും ഈ കോംബോ വിൽക്കുന്ന നിരവധി പോപ്പ് അപ്പ് സ്റ്റാളുകൾ ഉണ്ട്. ഏകദേശം 50 രൂപ മാത്രമാണ് ഇതിന് വില വരുന്നത്. ഇത് കൂടുതലായും കഴിക്കാൻ എത്തുന്നത് യുവാക്കളാണ്. ആളുകൾ ഇതിന്റെ വീഡിയോ എടുക്കുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ കോംബോ ഇന്ന് കേരളത്തിൽ ട്രെൻഡായി മാറിയത്.
എന്താണ് ഈ ബൺ മസ്ക?
ബ്രെഡും ബട്ടറും എന്നാണ് ബൺ മസ്ക’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പേർഷ്യൻ വാക്കായ ‘മഖ്സാൻ’ അല്ലെങ്കിൽ ഹിന്ദിയിലെ ‘മഖൻ’ എന്നതിൽ നിന്നാണ് ‘മസ്ക’ എന്ന വാക്ക് വന്നത്. അൽപ്പം മധുരമുള്ള, സോഫ്റ്റ് ബൺ നടുവേ മുറിച്ച്, അതിൽ ധാരാളം ബട്ടർ പുരട്ടി അടയ്ക്കുന്നു. ചിലയിടങ്ങളിൽ ഇത് തവയിൽ ചെറുതായി ചൂടാക്കിയും കഴിക്കാറുണ്ട്.
മുംബൈയിൽ ഇറാനി കഫേകൾ സ്ഥാപിതമായതോടെയാണ് ബൺ-മസ്കയും ചായയും എന്ന ആശയം ആരംഭിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും ഇറാനിൽ നിന്ന് വന്ന സൊരാഷ്ട്രിയൻ കുടിയേറ്റക്കാരാണ് ഈ കഫേകൾ സ്ഥാപിച്ചത്. തുച്ഛമായ വിലയ്ക്ക് നല്ല ബൺ മസ്കും, ഇറാനി ചായ്‌യും ലഭിച്ചതോടെ ഈ കഫേകൾ പ്രശസ്തമായി. പിന്നീട് ഈ വിഭവം മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്ത്, ഹൈദരാബാദ് വഴി രാജ്യത്തിഴറെ പല ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
Also Read:ദിവസവും ചായയും കാപ്പിയും കുടിക്കുന്നവരിൽ കാണുന്ന മാറ്റം എന്ത്?
കേരളത്തിൽ എത്തിയത് എങ്ങനെ?
കേരളത്തിൽ കൊച്ചിയിലാണ് ഈ കോമ്പോ ആദ്യമായി ആരംഭിച്ചത്. ചായ് കപ്പിൾ’ എന്നറിയപ്പെടുന്ന ശ്രീരശ്മി – ശരൺ ദമ്പതികളാണ് ഇതിനു പിന്നിൽ. വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇവർ, കുടുംബവുമായി ഒരുമിച്ച് നിൽക്കാം എന്ന ആഗ്രഹത്തിനു പിന്നാലെയാണ് ചായയും ബണ്ണും വിൽക്കാൻ തീരുമാനിച്ചു.
1500 രൂപ മാത്രം ഇൻവെസ്റ്റ് ചെയ്താണ് ഇവർ ഈ ബിസിനസ് ആരംഭിച്ചത്. വീട്ടിൽ നിന്ന് ഒരു ടേബിളും മുത്തശ്ശിയുടെ ഫ്ലാസ്കുമായി തുടങ്ങിയ ഈ സംരംഭം വളരെ പെട്ടെന്നാണ് മലയാളികൾക്കിടയിൽ സ്വകാര്യത ലഭിച്ചത്. ആദ്യം വെറും 20 കപ്പ് ചായ, 20 ബൺ മാത്രമായിരുന്നു വിൽപ്പന നടത്തിയത്. ഇന്ന് ഇവർ ദിവസേന സ്ഥലം മാറുന്ന ഒരു പോപ്പ് അപ്പ് കഫേ നടത്തുന്നു. അപ്പപ്പോഴുള്ള ലൊക്കേഷൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും. ഇതോടെ ആളുകൾ അവിടെ എത്തുന്നു. ഇതോടെ ചായ് കപ്പിളിനെ പോലെ കേരളത്തിലുടനീളം നിരവധി പോപ്പ് അപ്പുകൾ ഈ കോംബോ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്.
View this post on Instagram