AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Inji Curry: ഇത് വെറുമൊരു കറിയല്ല, നാവിന്റെ റിഫ്രഷ്നർ, സദ്യയിലെ ഈ ആഢ്യനെപ്പറ്റി കേട്ടിട്ടുണ്ടോ?

Inji Curry importance: ഇഞ്ചിയും പുളിയും ചേർന്ന മിശ്രിതം ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഫലപ്രദമായ ദഹനത്തിന്റെ ആദ്യപടിയാണ്. ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട് , ഇത് ഭക്ഷണം ആമാശയത്തിലൂടെ വേഗത്തിൽ നീങ്ങാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നത് തടയുകയും ചെയ്യുന്നു.

Inji Curry: ഇത് വെറുമൊരു കറിയല്ല, നാവിന്റെ റിഫ്രഷ്നർ, സദ്യയിലെ ഈ ആഢ്യനെപ്പറ്റി കേട്ടിട്ടുണ്ടോ?
Inchi Curry Recipe Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 19 Jan 2026 | 06:47 PM

101 കൂട്ടം കറി കൂട്ടി ഉണ്ണണം എന്ന് മോഹം പറഞ്ഞ പന്തിരുകുലത്തിലെ വരരുചിയ്ക്ക് പഞ്ചമി എന്ന കന്യക തയ്യാറാക്കി നൽകിയ കറി. ആ ഒരു കറി 101 കറിയ്ക്ക് തുല്യമെന്ന ശാസ്ത്രം അറിയുന്ന പഞ്ചമിയെ വരരുചി അതോടെ ഭാര്യയുമാക്കി. പറഞ്ഞു വന്നത് ഇഞ്ചിക്കറിയെപ്പറ്റിയാണ്. കേരളീയ സദ്യയുടെ അവിഭാജ്യ ഘടകമായി ഇലയുടെ ഇടതുവശത്ത് ഒതുങ്ങിയിരിക്കുന്ന ശർക്കരനിറമുള്ള കറിയെ അത്ര ആർക്കും നന്നായി അറിയില്ലെന്നതാണ് സത്യം. രുചി പുതു തലമുറയ്ക്ക് അത്ര തൃപ്തികരമാകുമോ എന്ന് വ്യക്തമല്ല. പക്ഷെ ഗുണത്തിൽ അവനാണ് സദ്യയുടെ രാജാവ്.

 

വെറും തൊടുകറിയല്ല റിഫ്രഷ്‌നർ

 

നമ്മുടെ സദ്യയ്ക്ക് ഒരു ചിട്ടയും വട്ടമുണ്ട്. ഒരു കറി മറ്റൊന്നിനോട് ചേർത്തു വച്ചാണ് കഴിക്കേണ്ടത്. ഇതിന് കൃത്യമായ ഒരു രീതിയുമുണ്ട്. ഇതിൽ ഇഞ്ചിക്കറി പ്രവർത്തിക്കുന്നത് രുചി കൂട്ടാനാണ്. അതായത് ഒരു കറി കഴിച്ച് കഴിഞ്ഞാൽ അതിന്റെ രുചി നാവിൽ തങ്ങി നിൽക്കും. ഇത് അടുത്ത കറി ആസ്വദിക്കുന്നതിനു പ്രശ്‌നമാണ്. അപ്പോൾ വീണ്ടും നാവിലെ ഒരു പരിവപ്പെടുത്തുക എന്നാണ് ഇഞ്ചിക്കറിയുടെ ധർമ്മം.

ALSO READ: കാപ്പി കുടിച്ചാൽ ചർമ്മം ചീത്തയാകും; എത്രത്തോളമാണ് സുരക്ഷിതം

ഇഞ്ചിയും പുളിയും ചേർന്ന മിശ്രിതം ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഫലപ്രദമായ ദഹനത്തിന്റെ ആദ്യപടിയാണ്. ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട് , ഇത് ഭക്ഷണം ആമാശയത്തിലൂടെ വേഗത്തിൽ നീങ്ങാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നത് തടയുകയും ചെയ്യുന്നു. ഉത്സവ വേളകളിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകാവുന്ന “വയർ നിറഞ്ഞ” തോന്നലിനോ ഓക്കാനത്തിനോ ഇത് ഒരു മികച്ച പരിഹാരമാണ്.