Chatti Choru: പഴമയുടെ രുചിപ്പെരുമ വിളിച്ചോതുന്ന ന്യൂജെന്‍ വിഭവം; ചട്ടിച്ചോറ് സെലിബ്രിറ്റിയായ കഥ അറിയാമോ?
Chattichoru: ഇന്‍സ്റ്റഗ്രാമിലെ റീലുകളിലൂടെയും മറ്റു യുട്യൂബ് വീഡിയോകളിലൂടയും പ്രശസ്തമായ ചട്ടിച്ചോറ് ഇന്ന് കേരളത്തിനകത്തും പുറത്തും താരമാണ്. ചട്ടിച്ചോറിന്റെ പേരിൽ പ്രശസ്തമായ പല ഹോട്ടലുകളും ഇന്ന് പലയിടത്തും കാണാം.
പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നത് മലയാളികൾക്ക് ഏറെ താത്പര്യമുള്ള കാര്യമാണ്. പലപ്പോഴും പഴമയുടെ രുചിപ്പെരുമ വിളിച്ചോതുന്ന ന്യൂജെന്‍ വിഭവങ്ങളാണ് ഇക്കൂട്ടത്തിൽ പെടുന്നത്. സോഷ്യൽ മീഡിയയുടെ വരവോടെ ഈ രീതി തരംഗമായി മാറി. അങ്ങനെ ഫേമസായ ഒട്ടേറെ ഭക്ഷണം നമ്മുക്ക് ചുറ്റും ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് ചട്ടിച്ചോറ്.
ചട്ടിച്ചോറ് കേരളത്തിൽ തരംഗം സൃഷ്ടിച്ചിട്ട് വലിയ കാലമൊന്നുമായിട്ടില്ല . എന്നാൽ മൺചട്ടിയിൽ ചോറും കറികളും കൂട്ടി കഴിക്കുന്ന ശീലം മലയാളികൾക്ക് പണ്ടേയുണ്ട്. ഇതാണ് പിന്നീട് ന്യൂജെന്‍ വിഭവമായി മാറിയത്. ഇന്‍സ്റ്റഗ്രാമിലെ റീലുകളിലൂടെയും മറ്റു യുട്യൂബ് വീഡിയോകളിലൂടയും പ്രശസ്തമായ ചട്ടിച്ചോറ് ഇന്ന് കേരളത്തിനകത്തും പുറത്തും താരമാണ്. ചട്ടിച്ചോറിന്റെ പേരിൽ പ്രശസ്തമായ പല ഹോട്ടലുകളും ഇന്ന് പലയിടത്തും കാണാം.
Also Read:മുട്ടയോ ചിക്കനോ… ഇവരിലാരാണ് ശരീരഭാരം കുറയ്ക്കാൻ കേമൻ?
മട്ട അരിയുടെ ചോറാണ് പ്രധാന വിഭവം. ഇതിനു മുകളിലായി മീന്‍കറി, വറുത്ത മീന്‍, ബീഫ് ഫ്രൈ, ചിക്കന്‍ ഫ്രൈ, ഓംലെറ്റ്, തോരന്‍, ഒഴിച്ചുകറി, തേങ്ങാച്ചമ്മന്തി, അച്ചാര്‍, കൊണ്ടാട്ടം മുളക്, ചുട്ട പപ്പടം, തൈര് എന്നിവയാണ് ചട്ടിച്ചോറിലെ മറ്റു വിഭവങ്ങള്‍. ഇതിൽ പലയിടത്തും മാറ്റങ്ങൾ ഉണ്ടാകും. ഇവയെല്ലാം മണ്‍ചട്ടിയില്‍ കാണുമ്പോൾ തന്നെ വായിൽ കപ്പലോടും.