AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Aravana: അരി, വെള്ളം, നെയ്യ് ചേർന്ന്… എങ്ങനെ അരവണ ഉണ്ടായി ?

Aravana Payasam at Sabarimala Origin: ഇതിന്റെ കഥ മാറുന്നത് 1900 കാലഘട്ടങ്ങളിലാണ്. ഭക്തരുടെ എണ്ണം കൂടിയതോടുകൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അരവണയുടെ നിർമ്മാണം വ്യാവസായിക അടിസ്ഥാനത്തിൽ ആക്കി.

Sabarimala Aravana: അരി, വെള്ളം, നെയ്യ് ചേർന്ന്… എങ്ങനെ അരവണ ഉണ്ടായി ?
Ayyappa PrasadamImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 17 Nov 2025 | 09:21 PM

ശബരിമലയിൽ എത്തുന്ന എല്ലാവരും മറക്കാതെ വാങ്ങുന്ന ഒന്നാണ് അരവണ പായസം. ഒരാൾ മലയ്ക്ക് പോയി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ പ്രതീക്ഷിക്കുന്ന പ്രസാദവും ഇതുതന്നെയാണ്. അപ്പവും അരവണയുമില്ലാതെ ഒരാൾ മലയിറങ്ങുന്നത് പതിവില്ല എന്ന് പറയുമ്പോൾ തന്നെ അറിയാം ഇതിന്റെ പ്രാധാന്യം എത്ര മാത്രമാണ് എന്ന്. ആരായിരിക്കും ആദ്യമായി അരവണ ഉണ്ടാക്കിയത്…. എങ്ങനെയാവും ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് അരവണ എത്തിയത് ഈ സംശയങ്ങളെല്ലാം ഒരു ശരാശരി മലയാളിക്ക് തോന്നുന്നതാണ്. അതിന്റെ സത്യം എന്തെന്ന് നോക്കാം.

 

നിത്യനിവേദ്യത്തിന്റെ ഭാഗം

 

പണ്ടുകാലങ്ങളിൽ അയ്യപ്പന് സമർപ്പിച്ചിരുന്ന നിവേദ്യങ്ങൾ വളരെ ലളിതമായിരുന്നു. ശബരിമല ക്ഷേത്രം നിലവിൽ വന്ന കാലം മുതൽ തന്നെ പൂജാരിമാരും മറ്റും കുറഞ്ഞ അളവിൽ പായസം ഉണ്ടാക്കിയിരുന്നു. ഈ പേരിന്റെ ഉത്ഭവം തന്നെ രസകരമാണ്. അരിയുടെ അര-യും വെള്ളത്തിന്റെ വ’ യും നെയ്യിലെ ന പിന്നീട് ണ ആയതും കൂട്ടിച്ചേർത്ത് വായിച്ചാൽ അത് അരവണയായി. ആദ്യകാലങ്ങളിൽ പ്രസാദം പാത്രങ്ങളിൽ നേരിട്ട് നൽകുകയായിരുന്നു പതിവ്.

Also read – പഞ്ചസാരയും വെണ്ണയും കദളിപ്പഴവും…. ​ഗുരുവായൂരെ പ്രസാദം ഇങ്ങനെ കഴിച്ചിട്ടുണ്ടോ

ഇതിന്റെ കഥ മാറുന്നത് 1900 കാലഘട്ടങ്ങളിലാണ്. ഭക്തരുടെ എണ്ണം കൂടിയതോടുകൂടി തിരുവിതാംകൂർ ദേവസ്വം ബോർഡ് അരവണയുടെ നിർമ്മാണം വ്യാവസായിക അടിസ്ഥാനത്തിൽ ആക്കി. കൂടുതൽ കാലം കേടുകൂടാതിരിക്കാൻ ആയി ശർക്കര നെയ്യ് മട്ടയരി ഏലക്ക ചുക്ക് തുടങ്ങിയ ചേരുവകൾ കൃത്യമായ അളവിൽ ചേർത്ത് നിലവിലുള്ള ഫോർമുല വികസിപ്പിച്ചു. ഇത് ലോഹ ക്യാനുകളിൽ പാക്ക് ചെയ്യാൻ തുടങ്ങിയതോടെയാണ് അരവണ ഇന്ന് കാണുന്ന രൂപത്തിൽ പ്രസാദമായി എത്തിയത്.

ഇതിനുപിന്നിലും ഒരു പെണ്ണോ?

അരവണയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട അത്ര വ്യക്തമല്ലാത്ത ഒരു മിത്തുണ്ട്. ക്ഷേത്രസംരക്ഷണത്തിൽ സുപ്രധാന പങ്കു വഹിച്ചിരുന്ന കളരിക്കൽ പണിക്കരുടെ മകൾ ലീലയ്ക്കാണ് ഇതിൽ പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. ഇത് തെളിയിക്കുന്ന രേഖകളൊന്നുമില്ലെങ്കിലും ഇങ്ങനെയും ഒരു കഥ നിലനിൽക്കുന്നു.