Christmas 2025 Recipe: ക്രിസ്മസ് ഇതാ എത്താറായി; ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ… രുചികരമായ കേക്ക് റെസിപ്പി ഇതാ

Delicious Christmas Cake Recipe: ഇത്തവണത്തെ ക്രിസ്മസിന് ഞൊടിയിടയിൽ രുചികരമായ കേക്ക് തയ്യാറാക്കിയാലോ? അതും ഓവൻ ഇല്ലാതെ നാടൻ പ്ലം കേക്ക് തന്നെ.

Christmas 2025 Recipe: ക്രിസ്മസ് ഇതാ എത്താറായി; ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ... രുചികരമായ കേക്ക് റെസിപ്പി ഇതാ

plum cake

Published: 

18 Dec 2025 21:52 PM

ക്രിസ്മസ് ഇതാ എത്താറായി. ഇനിയുള്ള ദിവസങ്ങൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. നക്ഷത്രങ്ങളും പുൽക്കൂടും കരോൾ ഗാനങ്ങളും പിന്നെ നാവിലൂറുന്ന രുചികളും തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും. പ്രധാനമായും ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് നല്ല രുചികരമായ കേക്ക് ആണ്. കേക്ക് ഇല്ലാതെ ക്രിസ്മസ് ആഘോഷം പൂർണമാകില്ല. ഇത്തവണത്തെ ക്രിസ്മസിന് ഞൊടിയിടയിൽ രുചികരമായ കേക്ക് തയ്യാറാക്കിയാലോ? അതും ഓവൻ ഇല്ലാതെ നാടൻ പ്ലം കേക്ക് തന്നെ.

അവശ്യ ചേരുവകൾ

ചോക്ലേറ്റ് കേക്ക് മിക്സ്
മുട്ട- 3
വെള്ളം
വെജിറ്റബിൾ ഓയിൽ

Also Read:ക്രിസ്മസ് കളറാക്കണോ? വീട്ടിൽത്തന്നെ തയ്യാറാക്കാം മിൻസ് പൈ

തയ്യാറാക്കുന്ന വിധം

ഇന്ന് വിപണിയിൽ പല ഫ്ലേവറിലുള്ള ചോക്ലേറ്റ് കേക്ക് മിക്സ് ലഭ്യമാണ് അവിയിലൊന്ന് തിരഞ്ഞെടുക്കാം. അത് ഒരു ബൗളിലേയ്ക്കു മാറ്റി മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം, അൽപം വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് കട്ടയില്ലാത്ത വിധം ഇളക്കി യോജിപ്പിക്കാം. ശേഷം തയ്യാറാക്കാനായി ഒരു ബേക്കിംഗ് പാൻ എടുത്ത് ഇതിലേക്ക് വെണ്ണ പുരട്ടികൊടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് കുക്കറിൽ വച്ച് ആവിയിൽ വേവിക്കാം. 50 മിനിറ്റിനു ശേഷം തുറന്ന് കേക്ക് വെന്തുവെന്ന് ഉറപ്പുവരുത്താം. ശേഷം ബേക്കിങ് പാൻ പുറത്തെടുത്ത് തണുക്കാൻ വയ്ക്കാം. അൽപം തണുത്തിനു ശേഷം കേക്ക് അതിൽ നിന്നും മാറ്റി പൂർണമായി തണുക്കാൻ അനുവദിക്കാം. രുചികരമായ കേക്ക് റെഡി.

വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ?
സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ... ​ഗുണങ്ങൾ അറിയാം
പാലില്‍ ശര്‍ക്കരയിട്ട് കുടിച്ചാല്‍ ഇരട്ടി ഫലം
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ