Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള ഇനി ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ ഉത്തരവ്
Sabarimala Gold Theft News: സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ഇഡി ആവശ്യപ്പെട്ടത്. കേസ് ഇഡിക്ക് കൈമാറുന്നതിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പും വിജിലൻസ് കോടതി തള്ളി.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൻ്റെ അന്വേഷണം (Sabarimala Gold Theft) ഇനി ഇഡിക്ക്. കൊല്ലം വിജിലൻസ് കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുവരെയുള്ള അന്വേഷണത്തിൻ്റെ മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പും വിജിലൻസ് കോടതി തള്ളി.
കേസിൽ ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിർത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ഇഡി ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷയിലാണ് ഇപ്പോൾ കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ഇഡി ആവശ്യപ്പെട്ടത്. എന്നാൽ, കേസിൻ്റെ മുഴവൻ രേഖകളും കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിക്കുകയായിരുന്നു.
ALSO READ: ‘പോറ്റിയേ കേറ്റിയേ…. നെഞ്ച് പിളർക്കുന്ന വേദനയിൽ എഴുതിയത്, ആ പാട്ട് പിറന്നത് ഇങ്ങനെ..
ഈ എതിർ തള്ളിക്കൊണ്ടാണ് കേസ് ഇഡിക്ക് കൈമാറികൊണ്ട് കോടതി ഉത്തരവിറക്കിയത്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് എസ്ഐടി കോടതിയ അറിയിച്ച നിലപാട്. കള്ളപ്പണ ഇടപാട് അന്വേഷിച്ചാൽ കൂടുതൽ പ്രതികളിലേക്ക് കേസ് എത്തിയേക്കും. എന്നാൽ മറിച്ചാണ് എസ്ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
അതേസമയം, ശബരിമല സ്വർണക്കവർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് തള്ളിയിരുന്നു.