AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Karthika Muraleedharan Diet: പ്രാതലിനു മില്ലറ്റ് ഉപ്പുമാവ്; ഉച്ചയ്‌ക്ക് ഒരു കൈപ്പിടി അളവിൽ ചോറ്; പഞ്ചസാരയ്ക്കു പകരം ശർക്കര; കാർത്തിക 25 കിലോ കുറച്ചത് ഇങ്ങനെ!

Karthika Muraleedharan Diet Plan: മൂന്നുമാസം കൊണ്ട് 25 കിലോയോളം ഭാരം കുറച്ചുവെന്നും ഇതിനിടെയിൽ താൻ ഒരിക്കൽ പോലും പുറത്ത് നിന്നുള്ള ആഹാരം കഴിച്ചിരുന്നിലെന്നും കാർത്തിക പറയുന്നു.

Karthika Muraleedharan Diet: പ്രാതലിനു മില്ലറ്റ്  ഉപ്പുമാവ്; ഉച്ചയ്‌ക്ക് ഒരു കൈപ്പിടി അളവിൽ ചോറ്; പഞ്ചസാരയ്ക്കു പകരം ശർക്കര; കാർത്തിക 25 കിലോ കുറച്ചത് ഇങ്ങനെ!
Karthika Muraleedharan Diet (2)
sarika-kp
Sarika KP | Updated On: 09 Jun 2025 11:37 AM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് കാര്‍ത്തിക മുരളീധരൻ. ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ കാർത്തികയ്ക്ക് സാധിച്ചു. 2017-ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കോമ്രേഡ് ഇൻ അമേരിക്ക-സി ഐ എ-യിലൂടെയാണ് കാർത്തിക മുരളീധരൻ അഭിനയ രം​ഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ദുൽഖറിനെ ചതിച്ചതിനു സമൂഹമാധ്യമങ്ങൾ വലിയ ചീത്തവിളിയാണ് കാർത്തിക നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ മമ്മൂട്ടി നായകനായി എത്തിയ അങ്കിൾ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ഈ ചിത്രത്തിനു ശേഷം കാർത്തികയുടെ ശരീരഭാരം 90 കിലോയ്ക്ക് മുകളിലായി. എന്നാൽ അവിടെ നിന്ന് 25 കിലോ കുറച്ച് ഒരു എനർജറ്റിക് മേക്ക് ഓവർ ആണ് നടി നടത്തിയത്. ആരോഗ്യമുള്ള ശരീരമാണ് ആരോഗ്യകരമായതും സന്തോഷകരമായതുമായ മനസ്സിന്റെ അടിത്തറ എന്ന തിരിച്ചറിവാണ് ഭാരം കുറയ്ക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് കാർത്തിക പറയുന്നത്. ആ അനുഭവം കാർത്തിക മനോരമ ആരോഗ്യവുമായി പങ്കുവയ്ക്കുന്നു.

Also Read:ആറ് മണിക്ക് അത്താഴം, നേരത്തെ ഉറക്കം; 44 കഴിഞ്ഞിട്ടും കരീന കപൂറിന്റെ ഫിറ്റ്നസിന്റെ രഹസ്യം ഇത്

വളരെ തീവ്രമായ രീതിയിൽ ഡയറ്റും വർക്കൗട്ടും ചെയ്ത് വണ്ണം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് നടി പറയുന്നത്. ദിവസം 15 മണിക്കൂർ വരെ ഡാൻസ് പ്രാക്ടിസ് ചെയ്ത് സ്വാഭാവികമായി വണ്ണം കുറഞ്ഞു. സിനിമയിൽ വന്നതിനു ശേഷമാണ് ഡയറ്റ് വഴി വണ്ണം കുറയ്ക്കാൻ ശ്രമിച്ചതെന്നാണ് കാർത്തിക പറയുന്നത്. അങ്കിൾ സിനിമയുടെ ഷൂട്ടിങ് സമയത്ത് കീറ്റോ ഡയറ്റു പരീക്ഷിച്ചിട്ടുണ്ട്. ശരീരഭാരം കുറഞ്ഞെങ്കിലും ഡയറ്റ് നിർത്തിയാൽ കുറഞ്ഞ ഭാരം അതേ പോലെ തിരികെ വരുമായിരുന്നു.

2021ൽ ഭക്ഷണരീതിയിൽ മാറ്റം കൊണ്ടുവന്നു. ഇത് പ്രകാരം പ്രാതലിനു മില്ലറ്റ് ഉപ്പുമാവ്, മുട്ടയുടെ വെള്ള, പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കും. ഉച്ചയ്‌ക്ക് ഒരു കൈപ്പിടി അളവിൽ ചോറ്. അവിയൽ പോലെ രണ്ടു വലിയ കൈപ്പിടി അളവിൽ കറികൾ. പ്രോട്ടീനു വേണ്ടി മീനും. അത്താഴത്തിനു കിച്ചടി അല്ലെങ്കിൽ മില്ലറ്റ് ഉപ്പുമാവു പോലെ ലളിതമായി എന്തെങ്കിലും. രാത്രി ഭക്ഷണം ഏഴു മണിയോടെ കഴിക്കും. ഇതിനെല്ലാം ഒപ്പം ജോഗിങ്, നീന്തൽ, നൃത്തം, സ്ട്രെച്ചിങ് വ്യായാമങ്ങൾ എന്നിവയും ചെയ്യുമായിരുന്നു. നന്നായി വെള്ളം കുടിക്കും.

മൂന്നുമാസം കൊണ്ട് 25 കിലോയോളം ഭാരം കുറച്ചുവെന്നും ഇതിനിടെയിൽ താൻ ഒരിക്കൽ പോലും പുറത്ത് നിന്നുള്ള ആഹാരം കഴിച്ചിരുന്നിലെന്നും കാർത്തിക പറയുന്നു.