ഇറച്ചി തൊടുക പോലുമില്ലാത്ത ബോളിവുഡ് താരങ്ങൾ, ആമിര്‍ ഖാനും ആലിയയും വരെ
Vegan Bollywood Celebrities: പലപ്പോഴും മിക്ക താരങ്ങളും മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കാറുണ്ട്. വെജ്, വീഗന്‍ ഡയറ്റ് പിന്തുടരുന്നവരാണ് മിക്ക ബോളിവുഡ് സെലബ്രിറ്റികളും. അത് ആരെല്ലാമെന്ന് നോക്കാം.

പലപ്പോഴും സിനിമ താരങ്ങൾ പ്രേക്ഷകർക്ക് മാതൃകയാകാറുണ്ട്. അത് ആരോഗ്യത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഫാഷന്റെ കാര്യത്തിൽ ആണെങ്കിലും. മിക്ക സിനിമ താരങ്ങളും ചിട്ടയായ ജീവിതശൈലിയും ആരോഗ്യകാര്യത്തിൽ കണിശതയും പിന്തുടരുന്നവരാണ്. യോഗ, വ്യായാമം തുടങ്ങിയവ പരിശീലിക്കുന്നതിലും യാതൊരു വിട്ടുവീഴ്ചയും ഇവർ വരുത്താറില്ല.അതുകൊണ്ട് തന്നെ പലപ്പോഴും മിക്ക താരങ്ങളും മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കാറുണ്ട്. വെജ്, വീഗന്‍ ഡയറ്റ് പിന്തുടരുന്നവരാണ് മിക്ക ബോളിവുഡ് സെലബ്രിറ്റികളും. അത് ആരെല്ലാമെന്ന് നോക്കാം.
സോനം കപൂര്‍
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയണമെന്ന് നിരന്തരം ആഹ്വാനം ചെയ്യുന്ന ഒരാളാണ് സോനം കപൂര്‍. ആദ്യ കാലങ്ങളിൽ മാംസവും മത്സ്യവും കഴിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവര്‍ ഡയറ്റില്‍ മാറ്റം വരുത്തുകയായിരുന്നു. തുടർന്ന് വെജിറ്റേറിയന്‍ ഭക്ഷണം ശീലമാക്കി . പാലും പാലുത്പന്നങ്ങളും ഉപേക്ഷിച്ചതോടെ വീഗന്‍ ഡയറ്റും പിന്തുടരാന്‍ തുടങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇത്തരം റെസിപ്പികളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ആമിര്‍ ഖാന്‍
മുന്‍ഭാര്യ കിരണ്‍ റാവുവിന്റെ സ്വാധീനത്താലാണ് ആമിര്‍ ഖാന്‍ വീഗന്‍ ഡയറ്റ് പിന്തുടരാന്‍ തുടങ്ങിയത്. തൈര് പോലുള്ള പാലുത്പന്നങ്ങള്‍ താന്‍ ഉപേക്ഷിച്ചതായും ആമിര്‍ ഖാന്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
ആലിയ ഭട്ട്
അഞ്ച് വർഷം മുൻപാണ് നടി ആലിയ ഭട്ട് പൂര്‍ണമായും വീഗന്‍ ആയത്. . കോ എക്‌സിറ്റ് എന്ന പേരില്‍ മൃഗങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട സംഘടനയ്ക്ക് ആലിയ രൂപം കൊടുത്തിട്ടുണ്ട്.
രണ്‍വീര്‍ സിങ്
2021 -ലാണ് രണ്‍വീര്‍ സിങ് താന്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വെളിപ്പെടുത്തുകയായിരുന്നു. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം താന്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്ന കാര്യം വെളിപ്പെടുത്തിയത്.
ജെനീലിയ ഡിസൂസ
നടി ജെനീലിയ ഡിസൂസ വർഷങ്ങളായി സസ്യാഹാരിയായിരുന്ന. എന്നാൽ ഈയടുത്ത് താരം വീഗൻ ജീവിതശൈലി പിന്തുടരാൻ തുടങ്ങി. വീഗൻ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് താരം പറയുന്നു. ഇറച്ചിയും മീനും മാത്രമല്ല, പാലും മുട്ടയും തേനുമുൾപ്പെടെ മൃഗ ഉൽപ്പന്നങ്ങൾ പൂർണമായും ഭക്ഷണക്രമത്തിൽ നിന്നു ഒഴിവാക്കുന്നതാണ് വീഗൻ ഭക്ഷണക്രമം.