Kayam Sambar Powder: ഇതൊക്കെ അറിഞ്ഞിട്ടാണോ? സാമ്പാറിൽ കായം ചേർക്കുന്നത് രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല! പിന്നെയോ?

Why Add Asafoetida to Sambar: കറിക്ക് രുചിയും മണവും ലഭിക്കാൻ വേണ്ടിയാണ് കായം അല്ലെങ്കില്‍ അസഫോയിറ്റിഡ ഉപയോ​ഗിക്കുന്നത്. എന്നാൽ ഇതിനു മാത്രം അല്ല കായം ചേർക്കുന്നത്. മറിച്ച് പ്രധാനമായും മൂന്ന് കാരണങ്ങൾക്കാണ്‌.

Kayam Sambar Powder: ഇതൊക്കെ അറിഞ്ഞിട്ടാണോ? സാമ്പാറിൽ കായം ചേർക്കുന്നത് രുചിക്കും മണത്തിനും വേണ്ടി മാത്രമല്ല! പിന്നെയോ?

Sambar

Updated On: 

13 Nov 2025 | 09:49 PM

മിക്ക വീടുകളിലും സാധാരണയായി കാണുന്ന ഒരു വിഭവമാണ് സാമ്പാർ. രാവിലെ ഇഡ്ഡലിക്കും ദോശയ്ക്കും മാത്രമല്ല ചോറിനും സാമ്പാർ ഉണ്ടെങ്കിൽ കുശലായി കഴിക്കാം. ‌പച്ചക്കറികൾ കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾ പോലും സാമ്പാറിലെ കഷണങ്ങൾ നന്നായി വേവിച്ച് നൽകിയാൽ കഴിക്കും. എന്നാൽ കേരളത്തിന് മാത്രം അവകാശപ്പെടാൻ പറ്റുന്ന ഒന്നല്ല സാമ്പാർ. ഇതിന് തമിഴ്‌നാട്, മഹാരാഷ്ട്ര, ശ്രീലങ്ക എന്നിവയുമായി ബന്ധമുണ്ട്.

പലയിടത്തും സാമ്പാറുമായി ബന്ധപ്പെട്ട് പല കഥകളാണ് പ്രചാരത്തിലുള്ളത്. മാറാത്ത രാജാവായ ശിവജി മഹാരാജാവിന്റെ സഹോദരൻ സാമ്ബജിയുമായി ബന്ധപ്പെട്ട കഥയാണ് തമിഴ്‌നാടിന് പറയാനുള്ളത്. സാമ്ബജി തമിഴ്‌നാട്ടിൽ താമസിക്കുമ്പോൾ രസം തയാറാക്കാൻ തീരുമാനിച്ചു. എന്നാൽ അന്ന് വീട്ടിൽ പുളി ഇല്ലാത്തത് കൊണ്ട് തക്കാളി ചേർത്ത് രസം പോലെ ഒരു കറി തയാറാക്കി. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇതാണ് പിന്നീട് സാംബന്റെ പുളിചാരു”, “സാംബാർ” എന്ന് വിളിക്കാൻ തുടങ്ങിയത്. ഇതാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന കഥ.

Also Read:അതിരാവിലെ പേരയ്ക്ക കഴിച്ചോളൂ…: ​നിങ്ങൾക്കറിയാത്ത ചില ഗുണങ്ങൾ ഇതാണ്

പൊതുവെ സാമ്പാറിൽ ചേർക്കുന്ന ഒന്നാണ് കായം . കറിക്ക് രുചിയും മണവും ലഭിക്കാൻ വേണ്ടിയാണ് കായം അല്ലെങ്കില്‍ അസഫോയിറ്റിഡ ഉപയോ​ഗിക്കുന്നത്. എന്നാൽ ഇതിനു മാത്രം അല്ല കായം ചേർക്കുന്നത്. മറിച്ച് പ്രധാനമായും മൂന്ന് കാരണങ്ങൾക്കാണ്‌. അതിൽ ഒന്ന് ദഹനപ്രക്രിയ എളുപ്പമാക്കാൻ. പരിപ്പ്, പച്ചക്കറി തുടങ്ങിയവ സാമ്പാറിൽ ഉപയോ​ഗിക്കുന്നതിനാൽ‍ ദഹിക്കാൻ പാടാണ്. ഇതിന് കായം നല്ലതാണ്. കൂടാതെ ദഹനക്കേട് കൊണ്ട് ഉണ്ടാകുന്ന വയറുവേദന, ഗ്യാസ് കുറയ്ക്കാൻ കായം സഹായിക്കുന്നു.

കായം ചേർക്കുന്നത് സാമ്പാറിന് ഒരു പ്രത്യേക മണവും രുചിയും നൽകുന്നു. ചെറുതായി ചേർത്താൽ വിഭവം കൂടുതൽ രുചിയാകും. അവസാനമായി പരിപ്പ് വേവിച്ചപ്പോൾ ഉണ്ടാകുന്ന വാതം കുറയ്ക്കാൻ കായം വളരെ ഫലപ്രദമാണ്. സാധാരണയായി പാകം കഴിയുമ്പോഴോ താളിച്ച എണ്ണയിൽ ചെറിയ അളവിൽ കായം ചേർക്കുന്നത് നല്ലതാണ്

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്