AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Foods in Malayalam Film: ഹൃദയത്തിലെ ബൺ പൊറോട്ട, സാൾട്ട് ആൻഡ് പെപ്പറിലെ റെയിൻബോ കേക്ക്! നാവിൽ കപ്പലോടിക്കും മലയാള സിനിമകളിലെ ഈ സീനുകള്‍

Famous Foods in Malayalam Movies: ബി​ഗ് സ്ക്രീനിലെ ഇത്തരം സീനുകൾ പലപ്പോഴും കാഴ്ചക്കാരിൽ ഒരു പ്രത്യേക വികാരം ഉണർത്തുകയും ആ ഭക്ഷണം രുചിച്ചുനോക്കാനുള്ള ആഗ്രഹം ജനിപ്പിക്കുകയും ചെയ്യാറുണ്ട്.

Foods in Malayalam Film: ഹൃദയത്തിലെ ബൺ പൊറോട്ട, സാൾട്ട് ആൻഡ് പെപ്പറിലെ റെയിൻബോ കേക്ക്!  നാവിൽ കപ്പലോടിക്കും മലയാള സിനിമകളിലെ ഈ സീനുകള്‍
Food Scene In Malayalam FilmImage Credit source: social media
sarika-kp
Sarika KP | Published: 12 Nov 2025 19:45 PM

മലയാള സിനിമയിൽ ഭക്ഷണ വിഭവങ്ങൾക്ക് സുപ്രധാനമായ സ്ഥാനമാണ് നൽകാറുള്ളത്. പ്രധാന കഥാപാത്രങ്ങൾ ഭക്ഷണം ഉണ്ടാക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്ന നിരവധി സീനുകളാണ് മിക്ക ചിത്രങ്ങളിലും കാണാൻ സാധിക്കാറുള്ളത്. ബി​ഗ് സ്ക്രീനിലെ ഇത്തരം സീനുകൾ പലപ്പോഴും കാഴ്ചക്കാരിൽ ഒരു പ്രത്യേക വികാരം ഉണർത്തുകയും ആ ഭക്ഷണം രുചിച്ചുനോക്കാനുള്ള ആഗ്രഹം ജനിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ മലയാള സിനിമ പ്രേക്ഷകരെ കൊതിപ്പിച്ച ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. സാൾട്ട് ആൻഡ് പെപ്പറിലെ റെയിൻബോ കേക്ക്

ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനില്‍ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. 2011ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ലാല്‍, ശ്വേത മേനോന്‍ എന്നിവരാണ് മുഖ്യകഥാപാത്രമായി എത്തിയത്. ചിത്രത്തിൽ റെയിന്‍ ബോ കേക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ കാളിദാസനും മായയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ പ്രധാന ഘടകമാണ് ആ കേക്ക്. ലാലിന്റെ വിവരണവും കേക്കുകൾ തയ്യാറാക്കുന്നതിന്‍റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ആരെയും കൊതിപ്പിക്കും.

2. ഗോദയിലെ പൊറോട്ടയും ബീഫ് ഫ്രൈയും

‘ഈ പൊറോട്ടയും ബീഫ് ഫ്രൈയും എന്നു പറയുന്നത് മലയാളികൾ വെറുമൊരു ഭക്ഷണം മാത്രമല്ല.. അത് ഒരു.. ഒരു.. വികാരമാണ്. മച്ചാ.. എന്ന് ടൊവിനോയുടെ ഡയലോ​ഗ് ആരും മറന്ന് കാണില്ല. ഗോധ എന്ന ചിത്രത്തിൽ ആഞ്ജനേയ ദാസിനെ അവതരിപ്പിച്ച ടൊവിനോ പൊറോട്ടയും ബീഫ് ഫ്രൈയും ഉണ്ടാക്കുന്ന രീതിയെ വിവരിക്കുന്ന സീൻ ആരുടെയും നാവില്‍ കപ്പലോടിക്കും.

Also Read:ചെമ്മീൻ്റെ കറുത്ത നാര് കളയാറില്ലേ; സൂക്ഷിക്കണം, അപകടമാണ്

3. ഹൃദയത്തിലെ ബൺ പൊറോട്ട

പ്രണവ് മോഹന്‍ലാല്‍,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഹൃദയം. ഈ സിനിമയിൽ‌ നിത്യയോട് അരുൺ യാദൃച്ഛികമായി ബൺ പൊറോട്ട പരീക്ഷിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതും അത് പരീക്ഷിക്കാനായി കൊണ്ടുപോകുന്നതും ആരും മറന്ന് കാണില്ല. ബൺ പൊറോട്ട ഉണ്ടാക്കുന്നതും, കറിയോടൊപ്പം ചൂടോടെ വിളമ്പുന്നതും, നിത്യ അതിന്റെ രുചി ആസ്വദിക്കുന്നതും ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഇതിനു ശേഷമാണ് പല റെസ്റ്റോറന്റുകളിൽ ബണ്‍പൊറോട്ട എത്തിയത്.

4. ഉസ്താദ് ഹോട്ടലിലെ മലബാറി ചിക്കൻ ബിരിയാണിയും സുലൈമാനിയും

2012-ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ . രുചികരമായ ഭക്ഷണങ്ങളുടെ ഒരു നിരതന്നെ അവതരിപ്പിക്കുന്നുണ്ട്. തിലകൻ അവതരിപ്പിച്ച കരീം ഇക്കയുടെ സ്പെഷ്യൽ മലബാറി ചിക്കൻ ബിരിയാണി ആരെയും കൊതിപ്പിക്കും. ബിരിയാണിക്ക് പുറമേ, സുലൈമാനിയും ഈ സിനിമയിൽ ഉൾപ്പെടുന്നു. ഒരു കെറ്റിലിൽ നിന്ന് ഒരു ഗ്ലാസിലേക്ക് ചായ ഒഴിക്കുന്നതും ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഫൈസി അത് കുടിക്കുന്നതും ഇന്നും മലയാളികൾക്കുള്ളിൽ ഒരു വികാരമാണ്.