Onam 2025: ഈ ഓണത്തിന് വാഴയിലയിലെ തുമ്പത്ത് വിളമ്പാൻ സ്പെഷ്യൽ ഓലൻ തയ്യാറാക്കിയാലോ? ഇതാ കിടിലൻ റെസിപ്പി
Kerala-Style Olan Recipe in Malayalam: സദ്യയിലെ ഓരോ വിഭവങ്ങൾക്കും പ്രത്യേക രുചിയും ഗുണങ്ങളുമാണുള്ളത്. സദ്യയിലെ ഏറ്റവും ലളിതവും, എന്നാൽ പ്രധാനപ്പെട്ടതുമായ വിഭവമാണ് ഓലൻ.
ഇന്ന് ചിങ്ങം ഒന്ന്. പൊന്നോണത്തിനെ വരവേൽക്കാൻ മലയാളികൾ തയ്യാറായി കഴിഞ്ഞു. ഇനിയുള്ള നാളുകൾ ഓണത്തിനായുള്ള ഒരുക്കത്തിലാണ്. ഒരു കൂട്ടം കറികളും പായസവുമായുള്ള വിഭവസമൃദ്ധമായ സദ്യ തന്നെയാണ് എന്നും ഓണത്തിന്റെ ഹൈലേറ്റ്. സദ്യയിലെ ഓരോ വിഭവങ്ങൾക്കും പ്രത്യേക രുചിയും ഗുണങ്ങളുമാണുള്ളത്. സദ്യയിലെ ഏറ്റവും ലളിതവും, എന്നാൽ പ്രധാനപ്പെട്ടതുമായ വിഭവമാണ് ഓലൻ.
കുമ്പളങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട ചേരുവകളിൽ ഒന്ന്. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്.ഓലന് ഉപ്പ് ചേർക്കാറില്ല. സദ്യ കഴിക്കുമ്പോൾ മറ്റു കറികളുടെ രുചി നാവിൽ നിന്ന് മാറാതിരിക്കുവാനാണ് ഉപ്പില്ലാതെ ഓലൻ കഴിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് സ്പെഷ്യൽ ഓലൻ തയ്യാറാക്കിയാലോ? ഇതാ കിടിലൻ റെസിപ്പി.
Also Read:വളരെ കുറച്ച് ചേരുവകൾ, കുറഞ്ഞ സമയം! ഈ ഓണത്തിന് സ്പെഷ്യൽ ചൗ അരി പായസം തയ്യാറാക്കിയാലോ?
ചേരുവകൾ
കുമ്പളങ്ങ – 250 ഗ്രാം
വന്‍പയര്‍ – 100 ഗ്രാം
പയര്‍ – 100 ഗ്രാം
പച്ചമുളക് – 5 എണ്ണം
മത്തന്‍ – 100 ഗ്രാം
തേങ്ങാപാല്‍ (ഒന്നാം പാല്‍) – 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
പാകം ചെയ്യുന്ന വിധം
ആദ്യം വൻപയർ കഴുകി വൃത്തിയാക്കി കുക്കറിലിട്ട് വേവിച്ച് മാറ്റിവെക്കുക. ഇതിനു ശേഷം കുമ്പളങ്ങ, പച്ച പയര്‍, മത്തന്‍, പച്ചമുളക് എന്നിവ ഇടത്തരം വലിപ്പത്തില്‍ മുറിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതി തിളക്കുമ്പോള്‍ വേവിച്ചു മാറ്റിവെച്ച വന്‍പയറും ചേര്‍ക്കുക. വെള്ളം വറ്റി കട്ടിപരുവമാകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തീയില്‍ നിന്നും മാറ്റണം. ഇത് തിളയ്ക്കരുത്. ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി ഉപയോഗിക്കാം.