Chow Ari Payasam: വളരെ കുറച്ച് ചേരുവകൾ, കുറഞ്ഞ സമയം! ഈ ഓണത്തിന് സ്പെഷ്യൽ ചൗ അരി പായസം തയ്യാറാക്കിയാലോ?
Chow Ari Payasam Recipe: ഇത്തവണത്തെ ഓണത്തെ രുചികരമാക്കാൻ ഒരു സ്പെഷ്യൽ പായസം തന്നെ തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് സിമ്പിളായി സ്വദിഷ്ടമായ പായസം തയ്യാറാക്കാം.
നാളെ ചിങ്ങം ഒന്ന്. ഇനി ഓണത്തിന്റെ നാളുകൾ. പൂവിളികളും പുത്തനുടുപ്പുമായി ഒരു പൊന്നോണക്കാലം കൂടി വരവായി. ഓണത്തിനെ വരവേൽക്കാൻ മലയാളികൾ തയ്യാറായി കഴിഞ്ഞു. വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഓണത്തിന്റെ മറ്റൊരു ഹൈലേറ്റ്. ഒരു കൂട്ടം കറികളും രണ്ട് കൂട്ടം പായസവുമടക്കം വിഭവസമൃദ്ധമായ സദ്യയില്ലാതെ മലയാളികൾക്ക് ഓണം ആഘോഷിക്കാൻ സാധിക്കില്ല.
ഇത്തവണത്തെ ഓണത്തെ രുചികരമാക്കാൻ ഒരു സ്പെഷ്യൽ പായസം തന്നെ തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് സിമ്പിളായി സ്വദിഷ്ടമായ പായസം തയ്യാറാക്കാം.
ചേരുവകൾ
ചൗ അരി: 250 ഗ്രാം
പാൽ : 2 ലിറ്റർ
പഞ്ചസാര: 250 ഗ്രാം
നെയ്യ്: 200 ഗ്രാം
അണ്ടിപ്പരിപ്പ് : 200 ഗ്രാം
മുന്തിരി: 200 ഗ്രാം
ബദാം: 100 ഗ്രാം
Also Read:ഒരു രക്ഷയുമില്ലാത്ത രുചി! ഓണസദ്യക്ക് ഇങ്ങനെ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ
തയ്യാറാക്കുന്ന വിധം
പായസം തയ്യാറാക്കുന്നതിന് ആവശ്യമായ ചൗ അരി എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. ഇതിനു ശേഷം ഒരു പാത്രത്തിൽ വെള്ളംം വച്ച് അതിലേക്ക് ചൗഅരി ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് തിളപ്പിച്ചെടുക്കുക. ഇതിനുശേഷം ഇതിനെ ഒന്ന് കഴുകിയെടുക്കണം. തണുത്ത വെള്ളത്തിൽ വേണം കഴുകിയെടുക്കേണ്ടത്. ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരു പാത്രത്തിലേക്ക് പാലൊഴിച്ചു അതിലേക്ക് പഞ്ചസാര ചേർത്തുകൊടുത്ത് നല്ലപോലെ തിളപ്പിച്ചതിനു ശേഷം അതിലേക്ക് ചൗ അരി ചേർത്ത് കൊടുക്കുക. ഇത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ ഇതിലേക്ക് കുറച്ച് കോൺഫ്ലോർ കൂടി ചേർത്ത് നൽകാം. പായസം കട്ടിയായി കിട്ടുന്നതിനുവേണ്ടിയാണ്. ഇതിനു ശേഷം നല്ലപോലെ തിളച്ച് കുറുകി വന്നു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഏലക്കാപ്പൊടി കൂടി ചേർത്ത് നൽകുക. മധുരം പാകത്തിനായോ എന്ന് നോക്കിയതിനുശേഷം അടുത്തതായി ഇതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും ബദാമും ചേർത്ത് കൊടുക്കുക.