AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala traditional Rice: ഇതൊന്നു കഴിക്കാൻ പ്രസിവിച്ചാലോ എന്നു പോലും തോന്നുമത്രേ? പണ്ടത്തെ പ്രസവച്ചോറിനെപ്പറ്റി കേട്ടിട്ടുണ്ടോ?

Kerala's Traditional Prasavachoru: പ്രസവശേഷം ശരീരം മെലിയാതിരിക്കാനും ഉന്മേഷം നൽകാനും സഹായിക്കുന്നു. രക്തക്കുറവ് പരിഹരിക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനുമുള്ള ചേരുവകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

Kerala traditional Rice: ഇതൊന്നു കഴിക്കാൻ പ്രസിവിച്ചാലോ എന്നു പോലും തോന്നുമത്രേ? പണ്ടത്തെ പ്രസവച്ചോറിനെപ്പറ്റി കേട്ടിട്ടുണ്ടോ?
Prasava ChoruImage Credit source: unsplash
Aswathy Balachandran
Aswathy Balachandran | Published: 07 Jan 2026 | 08:56 PM

കേരളത്തിലെ പഴയ തലമുറയിലെ അമ്മമാർക്കും മുത്തശ്ശിമാർക്കും ഏറെ സുപരിചിതമായ ഒന്നാണ് ‘പ്രസവച്ചോർ’. പ്രസവശേഷം അമ്മമാരുടെ ആരോഗ്യവും കരുത്തും വീണ്ടെടുക്കുന്നതിനായി നൽകിയിരുന്ന പ്രത്യേക ഔഷധക്കൂട്ടുകൾ ചേർത്ത ചോറാണിത്. അതീവ രുചികരമായ ഇതൊന്നു കഴിക്കാൻ വേണ്ടി മാത്രം ഒന്ന് പ്രസവിച്ചാലോ എന്ന് പഴയകാലത്തെ സ്ത്രീകൾ തമാശയായി പറയാറുണ്ടായിരുന്നു.

 

എന്താണ് പ്രസവച്ചോർ?

പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമായി നൽകുന്ന ഒരു ഔഷധ ഭക്ഷണമാണിത്. സാധാരണ ചോറിന് പകരം നെയ്യും ഔഷധങ്ങളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഉലുവ, ആശാളി, ജീരകം, കരിഞ്ചീരകം തുടങ്ങിയവ വറുത്തു പൊടിച്ചാണ് ചോറിൽ ചേർക്കുന്നത്. ഇത് ശരീരത്തിലെ വേദനകൾ കുറയ്ക്കാനും ഗർഭപാത്രം ശുദ്ധിയാകാനും സഹായിക്കുന്നു.

Also read – ചെറുനാരങ്ങ സൂപ്പർ ഫ്രൂട്ടാണ്… പക്ഷെ ഇക്കൂട്ടർ അകറ്റി നിർത്തിയില്ലെങ്കിൽ പണിപാളു

ചോറിൽ ധാരാളമായി ശുദ്ധമായ പശുവിൻ നെയ്യും തേങ്ങാപ്പാലും ചേർക്കാറുണ്ട്. ഇത് പ്രസവശേഷം ശരീരം മെലിയാതിരിക്കാനും ഉന്മേഷം നൽകാനും സഹായിക്കുന്നു. രക്തക്കുറവ് പരിഹരിക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനുമുള്ള ചേരുവകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

 

തയ്യാറാക്കുന്ന രീതി

സാധാരണയായി ഞവരയരിയോ കുത്തരിയോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. അരി പകുതി വേവാകുമ്പോൾ അതിലേക്ക് മരുന്നുകൾ ചേർത്ത് വേവിച്ചെടുക്കുന്നു. സാധാരണയായി ഇഞ്ചിയും വെളുത്തുള്ളിയും ചെറിയുള്ളിയും ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തെടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി ഉപ്പ് മറ്റ് ചേരുവകൾ ചേർത്ത് വഴറ്റുക. വേവിച്ച ചോറുകൂടി ചേർത്തു ചൂടോടെ കഴിക്കാം.