Ramadan 2026 Recipe: പുലര്‍ച്ചെ ചോറിന് മുരിങ്ങയില താളിപ്പാക്കാം; ഈസി റെസിപ്പ് ഇതാ പിടിച്ചോ

Muringayila Thalippu Recipe in Malayalam: മലപ്പുറംകാരുടെ സ്വന്തം മുരിങ്ങ താളിപ്പ് നിങ്ങളുടെ അടുക്കളയിലും ഉണ്ടാക്കാന്‍ ഇതിനുമാത്രം പണിയൊന്നുമില്ല, വളരെ എളുപ്പമാണ്. ഈ നോമ്പുകാലത്ത് എങ്ങനെ രുചികരമായി മുരിങ്ങയില താളിപ്പ് ഉണ്ടാക്കാമെന്ന് നോക്കാം.

Ramadan 2026 Recipe: പുലര്‍ച്ചെ ചോറിന് മുരിങ്ങയില താളിപ്പാക്കാം; ഈസി റെസിപ്പ് ഇതാ പിടിച്ചോ

മുരിങ്ങയില താളിപ്പ്‌

Published: 

18 Feb 2026 | 02:59 PM

റമദാന്‍ മാസം വന്നെത്തിയിരിക്കുന്നു. പുലര്‍ച്ചെ ചോറ് കഴിക്കണമെങ്കില്‍ പച്ചക്കറി കൊണ്ടുള്ള കറികള്‍ എല്ലാവര്‍ക്കും വേണം. പുലര്‍ച്ചെ ചോറിന് എപ്പോഴും കൂട്ടാകുന്നത് ചിരങ്ങയാണ്. എന്നാല്‍ ഇത്തവണ നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ? ചിരങ്ങ താളിക്കുന്നതിന് പകരം മുരിങ്ങയില ഒന്ന് താളിച്ചാലോ? ( മലബാര്‍ ഭാഷയില്‍ താളിപ്പ് അല്ലെങ്കില്‍ താളിക്കല്‍ എന്ന് പറഞ്ഞാല്‍ പച്ചക്കറികളും മറ്റും കടുകിലും കറിവേപ്പിലയിലും വഴറ്റുന്നതിനെയാണ്).

മലപ്പുറംകാരുടെ സ്വന്തം മുരിങ്ങ താളിപ്പ് നിങ്ങളുടെ അടുക്കളയിലും ഉണ്ടാക്കാന്‍ ഇതിനുമാത്രം പണിയൊന്നുമില്ല, വളരെ എളുപ്പമാണ്. ഈ നോമ്പുകാലത്ത് എങ്ങനെ രുചികരമായി മുരിങ്ങയില താളിപ്പ് ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

മുരിങ്ങയില
4 ചെറിയ ഉള്ളി
2 അല്ലി വെളുത്തുള്ളി
പച്ചമുളക് ആവശ്യത്തിന്
ഉപ്പ്
കഞ്ഞിവെള്ളം
വെളിച്ചെണ്ണ

Also Read: Sweet Potatoes: മധുരക്കിഴങ്ങ് കഴിച്ചാൽ വണ്ണം കുറയുമോ?

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. ഉള്ളിയുടെ നിറം മാറി ഏകദേശം ബ്രൗണ്‍ ആകുമ്പോള്‍ കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കാം. കഞ്ഞിവെള്ളം നന്നായി തിളയ്ക്കണം. തിളച്ച് വറ്റിവരുമ്പോള്‍ മുരിങ്ങയില ഇടാം. ഇലകള്‍ കടും പച്ച നിറമാകുന്നത് വേവിച്ച് കൊടുക്കണം. എന്നിട്ട് അടുപ്പില്‍ നിന്ന് വാങ്ങി ഉപയോഗിക്കാവുന്നതാണ്.

 

ചാമ്പക്ക ഉണ്ടോ വീട്ടിൽ? 5 മിനിറ്റിൽ ഇൻസ്റ്റന്റ് അച്ചാർ തയ്യാറാക്കാം
ചക്കയരക്ക് കൈയിലൊട്ടില്ല, വഴിയുണ്ട്
ചിരവയുടെ ആവശ്യമില്ല, തേങ്ങ ചിരകാന്‍ ഇതാ എളുപ്പവഴികള്‍
ഇനി പാൽ തിളച്ചു തൂവില്ല, വഴിയുണ്ട്
1 കിലോ സ്വർണം, വെള്ളി; 75 ലക്ഷം ക്യാഷ്, പഞ്ചായത്ത് ക്ലർക്കിൻ്റെ വീട്ടിൽ
കുനോ നാഷണല്‍ പാര്‍ക്കിലെ പുതിയ അംഗങ്ങള്‍; ദക്ഷിണാഫ്രിക്കൻ ചീറ്റ 'ഗാമിനി' മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ഇത് മാക്രോണല്ലേ? മുംബൈയില്‍ ജോഗിങ് നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ്‌
കാശല്ലേ ഈ വീശിയെറിയുന്നത്? ഒരു പഞ്ചാബി കല്യാണ അപാരത