AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutton Restauran: മട്ടൻ വിഭവങ്ങൾക്ക് മാത്രമായി ഒരു റെസ്റ്റോറന്റോ? മോഹൻലാൽ പങ്കുവച്ച ആ രുചിയിടം ഇതാ ഇവിടെ!

Chef Pillai's Exclusive Mutton Restaurant: നടൻ മോഹൻലാലും ഭാര്യ സുചിത്രയും ഇവിടെയെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Mutton Restauran: മട്ടൻ വിഭവങ്ങൾക്ക് മാത്രമായി ഒരു റെസ്റ്റോറന്റോ? മോഹൻലാൽ പങ്കുവച്ച ആ രുചിയിടം ഇതാ ഇവിടെ!
Mohanlal Chef PillaiImage Credit source: instagram
sarika-kp
Sarika KP | Updated On: 01 Jul 2025 19:54 PM

നല്ല ഭക്ഷണം എവിടെ കിട്ടുന്നോ അവിടെ എത്തുന്നവരാണ് മലയാളികൾ. അത് നോൺ–വെജ് വിഭവങ്ങൾ ആണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ അവർക്കുവേണ്ടി ഒരു കിടിലൻ റെസ്റ്റോറൻറ്‌ ആണ് ഇന്ന് പരിചയപ്പെടുന്നത്. മറ്റെവിടെയുമല്ല നമ്മുടെ കൊച്ചിയിൽ. എന്നാൽ എടുത്തുപറയേണ്ട കാര്യം മട്ടൻ വിഭവങ്ങൾക്ക് മാത്രമായുള്ള ഒരു റസ്റ്ററന്റോ ആണ് ഇത്.

മട്ടന്റെ വെറൈറ്റി ആന്വേഷിച്ചുപോകുന്നവർക്ക് വേണ്ടിയാണ് ഷെഫ് പിള്ളയുടെ എസ്ക്ലൂസീവ് റസ്റ്ററന്റ് “ആട് ആൻഡ് കോ “കൊച്ചിയിൽ തുറന്നത്. കേരളത്തിൽ തന്നെ ഇത് ആദ്യമായാണ് മട്ടൻ വിഭവങ്ങൾ മാത്രമായി ഒരു റെസ്റ്റോറൻറ്‌. കൊച്ചി പനമ്പിള്ളി നഗറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യൂണിവേഴ്സ് വെഞ്ചേഴ്സ് ഉടമ സമീർ ഹംസയും ഷെഫ് പിള്ളയും ചേർന്നുകൊണ്ടാണ് ആട് ആൻഡ് കോ എന്ന സംരഭം തുടങ്ങിയിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Also Read:‘രാവിലെ നെയ്യ് ചേർത്ത ബ്ലാക്ക് കോഫി, ആ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി’; നടി മീര കൃഷ്ണൻ മൂന്ന് മാസം കൊണ്ട് കുറച്ചത് 20 കിലോ

ഇതിനോടകം നിരവധി ഭക്ഷണപ്രേമികളും സിനിമാതാരങ്ങളുമാണ് ഇവിടെ എത്തിയത്. നടൻ മോഹൻലാലും ഭാര്യ സുചിത്രയും ഇവിടെയെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇതിനു പുറമെ ആന്റണി പെരുമ്പാവൂർ, മനോജ്‌ ക ജയൻ, ഇന്ദ്രജിത്,പൂർണിമ ഇന്ദ്രജിത്,Dr നിലൂഫർ ഷെരീഫ്, വേണുഗോപാൽ, അനശ്വര രാജൻ, സാനിയ ഇയപ്പൻ, പ്രയാഗ മാർട്ടിൻ, അതിഥി രവി തുടങ്ങിയവർ ആട് ആൻഡ് കോ റസ്റ്ററന്റിൽ എത്തി മട്ടൻ വിഭവങ്ങളുടെ രുചി ആസ്വദിച്ചു. നടൻ വിജയ് ബാബു തന്റെ പുതിയ സിനിമ ആട് 3 യുടെ ഔദ്യോഗിക റസ്റ്ററന്റ് പാർട്ണറായി ആട് ആൻഡ് കോ യെ തിരഞ്ഞെടുത്തിട്ടുമുണ്ട്.