Pazhampori-Beef Combo: പഴംപൊരി-ബീഫ് കോമ്പോ ഇഷ്ടപ്പെടുന്നവരാണോ? എന്നാൽ ആ പ്രണയത്തിന്റെ തുടക്കത്തിലേക്ക് ഒന്ന് പോയാലോ

Pazhampori-Beef Combo: മധുരവും എരിവും ചൂടും ഒത്തുചേരുന്ന ഇതിന്റെ രുചി ആരെയും വീഴ്ത്തും. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം ലഭിക്കുന്ന ആർക്കും തകർക്കാൻ പറ്റാത്ത ആ കോമ്പോയുടെ തുടക്കം എവിടെ നിന്നാണെന്ന് നിങ്ങൾക്ക് അറിയാമോ?

Pazhampori-Beef Combo: പഴംപൊരി-ബീഫ് കോമ്പോ ഇഷ്ടപ്പെടുന്നവരാണോ? എന്നാൽ ആ പ്രണയത്തിന്റെ തുടക്കത്തിലേക്ക് ഒന്ന് പോയാലോ

Pazhampori Beef

Published: 

21 Oct 2025 19:02 PM

അടുത്ത കാലത്തായി ഏറ്റവും ഹിറ്റായ ഭക്ഷണ കോമ്പോയാണ് പഴംപൊരിയും ബീഫും. ആദ്യം കേൾക്കുമ്പോൾ ഒരു അതിശയോക്തി തോന്നിയേക്കാമെങ്കിലും അത് കഴിച്ചവർക്ക് മാത്രമേ അതിന്റെ രുചി മനസിലാകും. കുരുമുളക് ചേർത്ത് തയ്യാറാക്കി വച്ച ബീഫിൽ മുക്കി ചൂടുപഴംപൊരി എന്ന് പറയുമ്പോൾ തന്നെ നാവിൽ കപ്പലോടും.

മധുരവും എരിവും ചൂടും ഒത്തുചേരുന്ന ഇതിന്റെ രുചി ആരെയും വീഴ്ത്തും. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം ലഭിക്കുന്ന ആർക്കും തകർക്കാൻ പറ്റാത്ത ആ കോമ്പോയുടെ തുടക്കം എവിടെ നിന്നാണെന്ന് നിങ്ങൾക്ക് അറിയാമോ? എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ശ്രീമുരുക കഫേയിലാണ് ഇതിന്റെ തുടക്കം. 2006 മുതലാണ് ബീഫിനൊപ്പം മൊരിഞ്ഞ പഴംപൊരി കോമ്പോ ശ്രീമുരുകയിലെ സൂപ്പർഹിറ്റ് ജോഡിയായി മാറിയത്.

74 വർഷത്തിലധികം പഴക്കമുണ്ട് ഈ ചെറുചായക്കടയ്ക്ക്. വ്യത്യസ്തമായ എല്ലാം ചെറുകടികളും ഇവിടെ ലഭ്യമെങ്കിലും ഈ കോമ്പോയാണ് മലയാളികൾക്കിടയിൽ ശ്രീമുരുക കഫേ അറിഞ്ഞുതുടങ്ങിയത്.ഉടമയായ സത്യന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേര്‍ന്നാണ് ശ്രീമുരുക കഫേയ്ക്ക് തുടക്കമിട്ടത്.

Also Read:യെമനില്‍ പിറവി, ബിരിയാണിക്ക് എതിരാളി; മലയാളിയുടെ കുഴിമന്തി വന്ന വഴി!

പഴംപൊരി തയ്യാറാക്കാം

ചേരുവകൾ

നേന്ത്രപഴം – 3

മൈദ – മുക്കാൽ കപ്പ്

ദോശ മാവ് – മുക്കാൽ കപ്പ്

ബേക്കിങ് സോഡ – കാൽ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

പഞ്ചസാര – 3 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദ, ദോശമാവ്, മഞ്ഞൾപ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. കട്ടയില്ലാതെ വേണം ഇത് തയ്യാറാക്കിയെടുക്കാൻ. ഇതിലേക്ക് തൊലി കളഞ്ഞു നീളത്തിൽ മുറിച്ചുവച്ച പഴം ചേർക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ ഓരോ പഴം മാവിൽ മുക്കി എണ്ണയിൽ ഇടുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും