AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuzhimandi: യെമനില്‍ പിറവി, ബിരിയാണിക്ക് എതിരാളി; മലയാളിയുടെ കുഴിമന്തി വന്ന വഴി!

Kerala’s Favourite Dish Kuzhimandi: കുഴിയില്‍ ഉണ്ടാക്കുന്നതിനാലാണ് കുഴിമന്തി എന്ന പേരു വന്നത്. ഒന്നരമീറ്ററോളം ആഴമുള്ള, ഇഷ്ടികകൊണ്ട് കെട്ടിയുണ്ടാക്കിയ കുഴിയടുപ്പുകളിലാണ് മന്തിയുണ്ടാക്കുന്നത്.

Kuzhimandi: യെമനില്‍ പിറവി, ബിരിയാണിക്ക് എതിരാളി; മലയാളിയുടെ കുഴിമന്തി വന്ന വഴി!
MandiImage Credit source: social media
Sarika KP
Sarika KP | Published: 20 Oct 2025 | 06:47 PM

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് കുഴി മന്തി. യെമനിൽ നിന്ന് കടല്‍കടന്നെത്തിയ മന്തിയെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഇത് പിന്നാലെ ബിരിയാണിക്ക് എതിരാളിയായെന്ന് മാത്രമല്ല മലയാളികളുടെ പ്രധാന ഭക്ഷണമായ ചോറിനുപോലും ഭീഷണിയായി മാറി.

കുഴിമന്തി എവിടെ നിന്നും വന്നു

ജീവിക്കാനുള്ള വക തേടി കടൽകടന്നു പ്രവാസ ജീവിതത്തിലേക്ക് പോയവർ നാട്ടിലേക്കു കൊണ്ടുവന്നതു പൊന്നും പണവും മാത്രമായിരുന്നില്ല. വ്യത്യസ്തങ്ങളായ ഭക്ഷണ രുചികൾ കൂടിയാണ്. അതിലൊന്നാണ് കുഴിമന്തിയും. കിഴക്കന്‍ യെമനിലെ ഹധ്രമൗത്ത് പ്രവിശ്യയിലാണ് മന്തിയുടെ പിറവി. അറബിയില്‍ മഞ്ഞുതുള്ളി എന്നാണ് മന്തി എന്ന വാക്കിന്റെ അര്‍ഥം.

15 വർഷങ്ങൾക്ക് മുൻപ് ഇതിനു മന്തിയെന്ന് മാത്രമേ പേര് ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് കുഴിയില്‍ ഉണ്ടാക്കുന്നതിനാലാണ് കുഴിമന്തി എന്ന പേരു വന്നത്. ഒന്നരമീറ്ററോളം ആഴമുള്ള, ഇഷ്ടികകൊണ്ട് കെട്ടിയുണ്ടാക്കിയ കുഴിയടുപ്പുകളിലാണ് മന്തിയുണ്ടാക്കുന്നത്.

ഒന്നരമീറ്ററോളമുള്ള കുഴിയിൽ വിറക് കത്തിച്ച് കനലുണ്ടാക്കും. ഇതിലേക്ക് പാതിവെന്ത അരി കുഴിവട്ടത്തിനൊത്ത ചെമ്പിലാക്കി ഇറക്കി വയ്ക്കും. ഇതിനു മുകളിലായി പ്രത്യേകം തയ്യാറാക്കിയ മസാല കൂട്ട് ചേർത്ത് ഉണ്ടാക്കിയ ചിക്കൻ ഇറക്കിവെക്കും. ഇതിനു ശേഷം ചൂട് അല്പം പോലും പുറത്ത് പോകാതെ അടച്ച് വയ്ക്കും. ഇങ്ങനെ വച്ച് ഒരു രണ്ട് മണിക്കൂർ പാകം ചെയ്യും. ശേഷം ചെമ്പിന്റെ സൈഡിൽ കമ്പികൾ കൊളുത്തിൽ കുടുക്കി പൊക്കി മുകളിൽ എത്തിക്കും. ചോറ് നന്നായി മിക്സ് ചെയ്ത് ചിക്കൻ കൂടി ചേർത്ത് ആളുകൾക്ക് വിതരം ചെയ്യും.

കുഴിമന്തി ഉണ്ടാക്കുന്ന വിധം

ചേരുവകൾ

ചിക്കൻ – 1 കിലോ

ബസ്മതി അരി – 2 കപ്പ്

മന്തി സ്‌പൈസസ് – 2 ടീസ്പൂൺ

സവാള – 4 എണ്ണം

തൈര് -4 ടീസ്പൂൺ

ഒലിവ് എണ്ണ – 4 ടീസ്പൂൺ

ഒരു തക്കാളി മിക്‌സിയിൽ അര‍ച്ചെടുക്കുക

ഗാർലിക് പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്- ഓരോ ടീസ്പൂൺ വീതം

നെയ്യ് – 2 ടീസ്പൂൺ

പച്ചമുളക്- 5 എണ്ണം

ഏലയ്ക്ക -5 എണ്ണം

കുരുമുളക് – 10 എണ്ണം

Also Read:പായസത്തിൽ മധുരം ചേർക്കും മുൻപ് വാസുദേവാ…. എന്നൊരു വിളിയുണ്ട്, അമ്പലപ്പുഴ പാൽപായസക്കഥ

തയ്യാറാക്കുന്ന വിധം

മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യ്ത് കോഴിയിറച്ചിയിലേക്ക് പുരട്ടിവയ്ക്കുക. ഇത് മാറ്റിവയ്ക്കുക. ശേഷം ഒരു ചെമ്പിൽ നെയ്യ് ഒഴിക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളി പേസ്റ്റ് എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം. അരി പാതി വെന്ത ശേഷം അടപ്പിനു മുകളിൽ പ്രത്യേകം തയാറാക്കിയ പാത്രത്തിൽ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനൽ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് എടുക്കുക.