AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

R Madhavan Weight Loss Method: ‘ഭക്ഷണം കുടിക്കണം, വെള്ളം ചവച്ച് കഴിക്കണം’; ജിമ്മിൽ പോവാതെ മാധവൻ ഭാരം കുറച്ചതിങ്ങനെ

R Madhavan Weight Loss Method: വെറും 21 ദിവസം കൊണ്ടാണ് ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിൽ താരം ഭാരം കുറച്ചത്. അതും ജിമ്മിൽ പോവാതെ, വർക്കൗട്ട് ചെയ്യാതെയാണ് അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്കെത്തിയത്.

R Madhavan Weight Loss Method: ‘ഭക്ഷണം കുടിക്കണം, വെള്ളം ചവച്ച് കഴിക്കണം’; ജിമ്മിൽ പോവാതെ മാധവൻ ഭാരം കുറച്ചതിങ്ങനെ
R MadhavanImage Credit source: facebook
sarika-kp
Sarika KP | Published: 21 Sep 2025 13:43 PM

സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനാണ് നടൻ ആർ മാധവൻ. താരത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ എന്ന സിനിമയിലേത്. മൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ വേഷത്തിനായി താരം ശരീരഭാരം കൂട്ടിയിരുന്നു . 96 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ഭാ​രം.

എന്നാൽ ഇതിനു ശേഷം ശരീരഭാരം വളരെ ലളിതമായാണ് അദ്ദേഹം കുറച്ചത്. ഇപ്പോഴിതാ ശരീരഭാരം കുറച്ചതിനെ കുറിച്ച് മാധവൻ പറഞ്ഞ വാക്കകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വെറും 21 ദിവസം കൊണ്ടാണ് ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിൽ താരം ഭാരം കുറച്ചത്. അതും ജിമ്മിൽ പോവാതെ, വർക്കൗട്ട് ചെയ്യാതെയാണ് അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്കെത്തിയത്. ഇതിനായി അദ്ദേഹത്തിന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു.

Also Read:രാത്രിയിൽ ചോറോ റൊട്ടിയോ.. കഴിക്കേണ്ടത്; ഏതാണ് ദഹിക്കാൻ എളുപ്പമുള്ളത്

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് വഴിയായിരുന്നു അ​ദ്ദേഹം ഭാരം കുറച്ചത്. ഇതിനു പുറമെ ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയവും നിശ്ചയിച്ചു. ലഘുവായ ഭക്ഷണമാണ് അദ്ദേഹം തന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയത്. പോഷകങ്ങൾ നിറഞ്ഞ പച്ചക്കറികളും ധാന്യങ്ങളുമാണ് കഴിച്ചത്. അതും പച്ചനിറത്തിലുള്ള പച്ചക്കറികൾ മാത്രം. വൈകീട്ട് ആറേമുക്കാലിനാണ് അത്താഴം കഴിക്കുന്നത്. ഇതിനു ശേഷം വെള്ളം മാത്രം കഴിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുശേഷം വേവിക്കാത്ത ഭക്ഷണമൊന്നും കഴിക്കില്ല.

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്ന ശീലം മാധവനുണ്ട്. താൻ ഓരോ തവണയും 45 മുതൽ 60 തവണ വരെ ചവച്ചരച്ചാണ് ഭക്ഷണം കഴിക്കുക എന്നാണ് നടൻ പറയുന്നത്. ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ല, വയർ നിറഞ്ഞതുപോലൊരു തോന്നൽ ഉണ്ടാക്കുകയും ചെയ്യും. അപ്പോൾ കൂടുതലായി കഴിക്കണമെന്ന തോന്നലുണ്ടാവുകയുമില്ലെന്നും താരം പറയുന്നു. ഭക്ഷണം കുടിക്കണം, വെള്ളം ചവച്ച് കഴിക്കണം എന്നാണ് മാധവൻ ഇതിനെക്കുറിച്ച് പറയുന്നത്.