Sabarimala Appam: ശബരിമലയിലെ അപ്പം എന്താണിത്ര കട്ടിയായത് എന്നറിയാമോ?

Unniappam from Sabarimala temple : തീർത്ഥാടകർ പലപ്പോഴും ദീർഘദൂരം യാത്ര ചെയ്യുന്നതിനാൽ, അവർക്ക് വിതരണം ചെയ്യുന്ന പ്രസാദം വേഗത്തിൽ കേടാകാതിരിക്കാൻ ഇത് കട്ടിയുള്ള രൂപത്തിൽ പാചകം ചെയ്യേണ്ടതുണ്ട്.

Sabarimala Appam: ശബരിമലയിലെ അപ്പം എന്താണിത്ര കട്ടിയായത് എന്നറിയാമോ?

Appam From Sabarimala

Updated On: 

24 Nov 2025 21:12 PM

പത്തനംതിട്ട: ശബരിമലയ്ക്ക് പോയി വരുമ്പോൾ പ്രധാനമായും കിട്ടുന്ന രണ്ട് പ്രസാദങ്ങളുണ്ട്. അപ്പവും അരവണയും. അപ്പം എന്നാൽ സാധാരണ ഉണ്ണിയപ്പമല്ല മറിച്ച് പല്ലിന്റെ പാകം നോക്കി മാത്രം കടിച്ചു മുറിച്ചു കഴിക്കേണ്ട കടുകട്ടി പ്രസാദമാണ്. എന്താണ് ഇത് ഇങ്ങനെ ആയത് എന്നു ചിന്തിച്ചിട്ടുണ്ടോ?
ഇതിന് കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ കഴിയുന്ന രീതിയിൽ പരമ്പരാഗതമായി തയ്യാറാക്കുന്നതാണ് ഇത് എന്നതാണ് ഇതിനുത്തരം.

തീർത്ഥാടകർ പലപ്പോഴും ദീർഘദൂരം യാത്ര ചെയ്യുന്നതിനാൽ, അവർക്ക് വിതരണം ചെയ്യുന്ന പ്രസാദം വേഗത്തിൽ കേടാകാതിരിക്കാൻ ഇത് കട്ടിയുള്ള രൂപത്തിൽ പാചകം ചെയ്യേണ്ടതുണ്ട്. ഇതിന് പ്രസാദത്തിൽ ജലാംശം കുറവാകേണ്ടതും അത്യാവശ്യമാണ്. അതിനാൽ ഇതിൽ വെള്ളം/പഴം/ശർക്കര ലായനി തുടങ്ങിയവയുടെ അളവ് ഏറെ ശ്രദ്ധിക്കും. അരിപ്പൊടിയും മറ്റ് ചേരുവകളും തമ്മിലുള്ള അനുപാതം സാധാരണ അപ്പത്തിലേതിനേക്കാൾ വ്യത്യാസമുള്ളതുകൊണ്ട് ഈ അപ്പം കട്ടിയായി തന്നെ ഇരിക്കുന്നു. അതായത് പഴം കൂടുതൽ ചേർത്താൽ വേ​ഗത്തിൽ കേടാകും. അതിനാൽ പഴത്തിന്റെ അളവ് കുറയ്ക്കും.

ശബരിമലയിലെ ദേവസ്വം ബോർഡ്, സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CFTRI) പോലുള്ള സ്ഥാപനങ്ങളുമായി ചേർന്ന് ഉണ്ണിയപ്പത്തിന്റെ മൃദുത്വം നിലനിർത്താനും (ഏകദേശം 15 ദിവസം വരെ) അതേ സമയം കേടുകൂടാതെയിരിക്കാനുള്ള ശേഷി ഉറപ്പുവരുത്താനും പുതിയ സാങ്കേതിക വിദ്യകളും മേൽനോട്ടവും ഉപയോഗിച്ച് ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് വിവരം. ശ്രമങ്ങൾ വിജയിച്ചാൽ മൃദുത്വമുള്ള അപ്പം നമുക്ക് കഴിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും