Maladdu: കൽപാത്തി തെരുവിലെ വെണ്ണപോലെ അലിയുന്ന മധുരം, മാലഡുവിന്റെ കഥ ഇങ്ങനെ…

The Story of Maladdu: പാലക്കാട് കൽപ്പാത്തിയിലെ തെരുവുകളിലെ മധുരപലഹാര ശാലകളിൽ മാലഡു സുലഭമാണ്. അമ്മയുണ്ടാക്കുന്ന ലഡു എന്നാണ് മാലഡുവിന്റെ അർത്ഥം.

Maladdu: കൽപാത്തി തെരുവിലെ വെണ്ണപോലെ അലിയുന്ന മധുരം, മാലഡുവിന്റെ കഥ ഇങ്ങനെ...

Laddu

Published: 

29 Dec 2025 | 06:05 PM

കാഴ്ചയിൽ കട്ടിയുള്ളതെന്ന് തോന്നുമെങ്കിലും തൊടുമ്പോൾ വെണ്ണപോലെ മൃദുവായ, വായിലിട്ടാൽ നിമിഷനേരം കൊണ്ട് അലിഞ്ഞുപോകുന്ന ഒരു പലഹാരമുണ്ട് , മാലഡു. തമിഴ്നാടുമായി വേരുകളുണ്ടെങ്കിലും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട മധുരപലഹാരമായി ഇത് മാറിക്കഴിഞ്ഞു.

 

എന്താണ് മാലാഡു?

 

പാലക്കാട് കൽപ്പാത്തിയിലെ തെരുവുകളിലെ മധുരപലഹാര ശാലകളിൽ മാലഡു സുലഭമാണ്. അമ്മയുണ്ടാക്കുന്ന ലഡു എന്നാണ് മാലഡുവിന്റെ അർത്ഥം. ഏകദേശം 20 വർഷത്തിലേറെയായി കൽപ്പാത്തിയിലെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ് ഈ പലഹാരം. തമിഴ് വേരുകളുള്ള കൽപ്പാത്തിയിലേക്ക് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് ഈ രുചി എത്തിയതെന്ന് പഴമക്കാർ പറയുന്നു.

ALSO READ: രാത്രി കിടക്കുന്നതിന് മുമ്പ് ഏലയ്ക്ക ചവച്ചരച്ച് കഴിക്കാറുണ്ടോ?

റവ ലഡുവിനേക്കാൾ കൂടുതൽ ശ്രദ്ധയും വൈദഗ്ധ്യവും മാലഡു പാചകത്തിന് ആവശ്യമാണ്.
പൊട്ടുകടലയാണ് പ്രധാന ചേരുവ. ഇത് കരിയാതെ, ചെറിയ തീയിൽ വറുത്തെടുത്ത് പഞ്ചസാരയ്ക്കൊപ്പം ചേർത്ത് പൊടിച്ചെടുക്കണം. മാലഡുവിന്റെ രുചിയുടെ രഹസ്യം ശുദ്ധമായ നെയ്യിന്റെ ഉപയോഗമാണ്. രുചിയും മണവും വർദ്ധിപ്പിക്കാൻ അണ്ടിപ്പരിപ്പും ഏലക്കയും ചേർക്കാം. ഉരുളകളാക്കി മാറ്റാൻ ചൂടുള്ള നെയ്യാണ് ഉപയോഗിക്കുന്നത്.

ചേരുവകളുടെ അളവിലോ പാചകരീതിയിലോ വരുന്ന ചെറിയ മാറ്റം പോലും മാലഡുവിന്റെ തനത് സ്വാദും ഗുണവും നഷ്ടപ്പെടുത്തിയേക്കാം. ദീപാവലി പോലുള്ള ആഘോഷവേളകളിൽ നിർമ്മിക്കുന്ന ലഡുവിൽ ബദാം കൂടി ചേർക്കാറുണ്ട്.

പ്രമേഹ രോ​ഗികൾക്ക് പച്ച പപ്പായ കഴിക്കാമോ?
കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ
വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റ് പരിസരത്ത് കണ്ട പുലി