Tomato: വില കൂടിയാൽ എന്താ, തക്കാളിക്ക് പകരക്കാരായി ഇവരുണ്ടല്ലോ!
Substitutes for Tomato: തക്കാളി വില കടന്നതോടെ ആശങ്കയിലാണ് മലയാളികൾ. പ്രത്യേകിച്ച ഹോട്ടലുടമകളെയാണ് കൂടുതലായി ബാധിക്കുന്നത്. സാമ്പാർ മുതലായവയ്ക്ക് വില കൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് അവർ.
വെളിച്ചെണ്ണ, തേങ്ങ എന്നിവയ്ക്ക് പിന്നാലെ സാധാരണക്കാർക്ക് ഇരുട്ടടി നൽകി പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. മുരിങ്ങയ്ക്കയും തക്കാളിയും റെക്കോർഡ് വിലയിലാണ് വ്യാപരം. മുരിങ്ങയ്ക്ക വില നാനൂറ് കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് സീസൺ കഴിഞ്ഞതോടെ തക്കാളിയുടെ ചില്ലറ വില നൂറ് കടന്നു.
തക്കാളി വില കടന്നതോടെ ആശങ്കയിലാണ് മലയാളികൾ. പ്രത്യേകിച്ച ഹോട്ടലുടമകളെയാണ് കൂടുതലായി ബാധിക്കുന്നത്. സാമ്പാർ മുതലായവയ്ക്ക് വില കൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് അവർ. എന്നാൽ തക്കാളിക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റ് ചില വസ്തുക്കളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
പകരക്കാർ ഇവർ
തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ് ചുവന്ന ക്യാപ്‌സിക്കം. നേരിയ മധുരവും പുളളിയും ഇവ നൽകുന്നു.
ക്യാരറ്റും തക്കാളിക്ക് പകരക്കാരനായി ഉപയോഗിക്കാം. ക്യാരറ്റ് അരച്ച് ചേർത്താൽ കറികൾക്ക് കൊഴുപ്പും കിട്ടും.
പുളിക്ക് വേണ്ടി ചില വിഭവങ്ങളിൽ തക്കാളി ചേർക്കാറുണ്ട്. തക്കാളി ലഭ്യമല്ലെങ്കിൽ അവയ്ക്ക് പകരം വിനാഗിരി ചേർക്കാവുന്നതാണ്.
അതുപോലെ പുളിക്ക് വേണ്ടി കറികളിൽ തക്കാളിക്ക് പകരം കറിപുളിയും ചേർക്കാം. കറിപ്പുളി ചേർത്ത ശേഷം ചുവന്ന ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞ് ചേർത്താൽ തക്കാളിയുടെ ലുക്കും രുചിയും കിട്ടും.
മറ്റൊരു പകരക്കാരൻ കുടംപുളിയാണ്. നിറം ഒഴികെ മറ്റ് രീതിയിൽ തക്കാളിക്ക് പകരമാകാൻ പഴുത്ത കുടംപുളിക്ക് സാധിക്കും.