AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fish Curry: തലേന്നത്തെ മീൻകറി കഴിച്ചിട്ടുണ്ടോ? രുചി കൂടുന്നതിനു പിന്നിലെ ആ ശാസ്ത്രം എന്താണ്

Fish Curry Taste Secret: തലേന്നത്തെ മീൻ കറിയും പഴങ്കഞ്ഞിയും കുറച്ചു തൈരുമൊക്കെ കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇത് പറയുമ്പോൾ തന്നെ ചിലരുടെ വായിൽ നിന്ന് നാവിൽ കപ്പലോടും.

Fish Curry: തലേന്നത്തെ മീൻകറി കഴിച്ചിട്ടുണ്ടോ? രുചി കൂടുന്നതിനു പിന്നിലെ ആ ശാസ്ത്രം എന്താണ്
Fish CurryImage Credit source: Getty Images
sarika-kp
Sarika KP | Published: 29 Sep 2025 13:38 PM

മീൻ കറിയായും ഫ്രൈയായും ചോറിന് കൂടെ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. പലർക്കും ഇത് ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല. എന്നാൽ മറ്റ് ചിലർക്ക് എന്നും പ്രിയം തലേദിവസത്തെ മീൻ കറിയോടാണ്. തലേന്നത്തെ മീൻ കറിയും പഴങ്കഞ്ഞിയും കുറച്ചു തൈരുമൊക്കെ കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇത് പറയുമ്പോൾ തന്നെ ചിലരുടെ വായിൽ നിന്ന് നാവിൽ കപ്പലോടും.

ചുരുക്കത്തിൽ പറഞ്ഞാൽ മീൻ കറിക്ക് ആദ്യ ദിവസത്തെക്കാൾ രുചി തലേന്നത്തെ മീൻ കറിക്കാണ്. പഴകുമ്പോൾ ചില ഭക്ഷണങ്ങൾക്ക് രുചി കൂടുന്നു. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് അറിയാമോ?

പഴകുമ്പോൾ അതിൽ നടക്കുന്ന രാസപ്രതിപ്രവർത്തനം ആ വിഭവത്തിന് രുചിയും മണവും കൂട്ടും. ഉദാ​​ഹരണമാണ് മീൻ കറി. മീൻകറിയൊക്കെ ഒരു ദിവസം ഇരുന്നാലാണ് കൃത്യമായി എരിവും പുളിയും മണവും ലഭിക്കും. ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോള്‍ രുചി കൂടും. തൈരാണ് മറ്റൊരു ഉദാഹരണം.ഇതിനു പിന്നിൽ ചെറിയ മനശാസ്ത്രവുമുണ്ട്. ബാക്കിയാവുന്ന ഭക്ഷണം പലപ്പോഴും അളവില്‍ കുറവായിക്കും. ഭക്ഷണം ചെറിയ അളവിലാകുമ്പോൾ രുചി തോന്നുന്നതാണ് ആ മനശാസ്ത്രം.

Also Read:പോക്കറ്റ് കാലിയാകാതെ വിശപ്പടക്കാം; പത്ത് രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിങ് കൊല്ലം’

മീൻ കറി തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകൾ:

മത്തി
വെളിച്ചെണ്ണ
കടുക്
ഉലുവ
ഇഞ്ചി
വെളുത്തുള്ളി
ചെറിയ ഉള്ളി
തക്കാളി
കുടംപുളി (വെള്ളത്തിൽ കുതിർത്ത് വച്ചത്)
കറിവേപ്പില
മഞ്ഞൾ പൊടി
മുളക് പൊടി
ഉപ്പ്

തയ്യാറാക്കുന്ന വിധം

മത്തി നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞെടുക്കുക. ഇതിനു ശേഷം ഒരു പാത്രം അടുപ്പിലേക്ക് വച്ച് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അൽപം ഉലുവയിട്ട് പൊട്ടിക്കുക. പിന്നാലെ കടുക് ചേർക്കുക. തുടർന്ന് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചത് ചേർത്ത് ഇളക്കുക. അല്പം നിറം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുളക് പൊടി, അൽപം കശ്‌മീരി മുളക് പൊടി എന്നിവ ചേർത്തിളക്കുക.

മസാല ചേർത്തതിന്റെ പച്ചമണം മാറുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ച തക്കാളി ചേർക്കുക. തക്കാളി വെന്തു കഴിഞ്ഞാൽ ആദ്യം കുതിർത്ത് വച്ച കുടംപുളി ചേർക്കുക. തുടർന്ന് പാകത്തിന് ഉപ്പ ചേർത്ത് ഇളക്കുക. കുറച്ച് സമയം അടച്ച് വച്ച് വേവിക്കുക. അല്പം സമയം കഴിഞ്ഞ് ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ച മത്തി ചേർക്കുക. തുടർന്ന് വീണ്ടും അടച്ച് വച്ച് ചെറു തീയിൽ വേവിക്കുക. മത്തി വേവായി കഴിഞ്ഞാൽ അതിന് മുകളിൽ അൽപം ഉലുവ വറുത്ത് പൊടിച്ചതും മല്ലിയില അരിഞ്ഞതും ചേർത്ത് വാങ്ങി വയ്‌ക്കാം. സ്വാദ് അല്പം കൂടാൻ കറിയിലേക്ക് അൽപം വെളിച്ചെണ്ണ ചേർക്കാം. ഇതോടെ മീൻകറി റെഡി