Diet for Thyroid Patients: തൈറോയ്ഡ് രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
Foods for Hyperthyroidism: തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. അത്തരത്തിൽ, ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ നോക്കാം.

ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥികളിൽ ഒന്നാണ് തൈറോയിഡ്. ശരീരത്തിൻറെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. ആവശ്യമായതിലും അധികം ഹോർമോൺ തൈറോയിഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. അത്തരത്തിൽ, ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ നോക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ:
പഞ്ചസാര
ഉയർന്ന അളവിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണങ്ങൾ ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്.
ഗോയിട്രോജൻ
ബ്രൊക്കോളി, കാബേജ്, കോളിഫ്ളവർ പോലുള്ള ഗോയിട്രോജൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം ഇത് തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ
ചിപ്സ്, കുക്കീസ്, കേക്കുകൾ, സോസേജ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ അഥവാ പ്രൊസസ്ഡ് ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് ധാരാളം അടങ്ങിയ ഇവയിൽ ധാതുക്കൾ കൂടുതലായതിനാലാണ് തൈറോയിഡ് ഉള്ളവർ ഇവ ഒഴിവാക്കാൻ നിർദേശിക്കുന്നത്.
സോയ
തൈറോയ്ഡ് ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണമാണ് സോയ. ഇതിൽ ഫൈറ്റോ ഈസ്ട്രജൻ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് പ്രവർത്തനത്തെ തടസപ്പെടുത്തും. ഹൈപ്പർതൈറോയിഡിസം ഉള്ളവർ അമിതമായി സോയ കഴിക്കുന്നത് തൈറോയ്‌ഡ് മരുന്നുകളുടെ ആഗിരണത്തെ തടയുന്നു.
കഴിക്കേണ്ട ഭക്ഷണങ്ങൾ:
നാരങ്ങാ വെള്ളം
വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് തൈറോയ്ഡിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഫൈബർ
ഫൈബർ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനത്തെ നിയന്ത്രിക്കാനും ശരീരത്തിൽ നിന്ന് മോശം വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
ALSO READ: മാമ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
സെലിനിയം
ബ്രസീൽ നട്‌സ്, മത്തി, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് ആവശ്യമായ ടിഎസ്എച്ച് ഹോർമോണുകൾ ഉദ്പാദിപ്പിക്കാൻ സഹായിക്കുന്നു.
ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ്
തൈറോയ്ഡ് ഉള്ളവർ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഇവ നിയന്ത്രിക്കാൻ സഹായിക്കും. ആൻറി ഓക്സിഡൻറുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ തൈറോയ്ഡിന് വളരെ നല്ലതാണ്.
അശ്വഗന്ധ
അശ്വഗന്ധ, ശതാവരി പോലുള്ള ചെടികളും തൈറോയ്ഡിന് ഏറെ നല്ലതാണ്. ഇവ ചേർത്ത് തയാറാക്കുന്ന ഹെർബൽ ചായ ഹൈപ്പർതൈറോയ്ഡിസത്തെ നിയന്ത്രിക്കാൻ സഹായിക്കും.