Child Care Tips: വിശപ്പില്ലായ്മയും ശ്വാസം മുട്ടലും…. കുട്ടികളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Pediatric Health Care: ശരിയായ സമയത്ത് തിരിച്ചറിയാത്തത് പലപ്പോഴും കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് എത്തിച്ചേരുന്നു. മുതിർന്നവരെപ്പോലെ തങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കൃത്യമായി പറയാൻ കുട്ടികൾക്ക് കഴിഞ്ഞെന്നു വരില്ല.

Child Care Tips: വിശപ്പില്ലായ്മയും ശ്വാസം മുട്ടലും.... കുട്ടികളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Pediatric Health Care

Published: 

18 Feb 2026 | 03:31 PM

ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു രോ​ഗാവസ്ഥയാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ. മുതിർന്നവരിൽ ലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമായേക്കാം, എന്നാൽ കുട്ടികളിൽ പലപ്പോഴും ഹൃദയസംബന്ധമായ അസുഖങ്ങൾ നിശബ്ദമായിട്ടാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ ശരിയായ സമയത്ത് തിരിച്ചറിയാത്തത് പലപ്പോഴും കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് എത്തിച്ചേരുന്നു. മുതിർന്നവരെപ്പോലെ തങ്ങൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കൃത്യമായി പറയാൻ കുട്ടികൾക്ക് കഴിഞ്ഞെന്നു വരില്ല.

കളിക്കുമ്പോഴുള്ള ശ്വാസതടസ്സമോ, ഭക്ഷണത്തോടുള്ള വിമുഖതയോ വെറും സാധാരണ കാര്യങ്ങളായി നമ്മൾ വിട്ടുകളയാറുണ്ട്. എന്നാൽ ഇവ ഇവരുടെ കുരുന്ന് ഹൃദയത്തിൻ്റെ അപായസൂചനകളാകാം. അത്തരത്തിൽ നിങ്ങളുടെ കുട്ടികളിൽ കണ്ടുവരുന്ന ഹൃദ്രോ​ഗവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: മധുരക്കിഴങ്ങ് കഴിച്ചാൽ വണ്ണം കുറയുമോ?

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

അല്പം ഓടുമ്പോഴോ പടികൾ കയറുമ്പോഴോ മറ്റ് കുട്ടികളുമായി കളിക്കുമ്പോഴോ കുട്ടി അമിതമായി കിതയ്ക്കുന്നുണ്ടെങ്കിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാതിരിക്കുകയും പ്രായത്തിനനുസരിച്ചുള്ള വളർച്ചയും തൂക്കവും ഇല്ലാതിരിക്കുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ രോ​ഗങ്ങളുടെ ഒരു ലക്ഷണമാകാം. അതിനാൽ കൃത്യമായി പരിശോധിച്ച് അവ മനസ്സിലാക്കണം.

സാധാരണ കാലാവസ്ഥയിൽ പോലും കുട്ടി അമിതമായി വിയർക്കുന്നുണ്ടെങ്കിൽ, ചെറിയ കുഞ്ഞുങ്ങളിൽ ആണെങ്കിൽ മുലപ്പാൽ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അത് ഹൃദയത്തിൻ്റെ അമിത ആയാസത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.

മറ്റ് കുട്ടികളെ പോലെ എപ്പോഴും ആക്ടീവ് അലെങ്കിലും, എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും കളികളിൽ ഏർപ്പെടാൻ താൽപ്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് അവ​ഗണിക്കരുത്.

കരയുമ്പോഴോ ചിരിക്കുമ്പോഴോ നഖങ്ങളിലോ ചുണ്ടിലോ നേരിയ നീലനിറം പടരുന്നത് ഓക്സിജൻ്റെ കുറവ് മൂലമുള്ള ചെറിയ ലക്ഷണമാണ്. അതിനാൽ അത്തരം ലക്ഷണങ്ങൾ കാണുമ്പോൾ നല്ല ഡോക്ടറെ സമീപിക്കുക.

മിക്ക ഹൃദയ വൈകല്യങ്ങളും ജന്മനാ ഉള്ളവയായിരിക്കാനാണ് സാധ്യ. തുടക്കത്തിലേ അത് കണ്ടെത്തിയാൽ ശസ്ത്രക്രിയ വഴിയോ മരുന്നുകൾ വഴിയോ ഇവ പൂർണ്ണമായും മാറ്റിയെടുക്കാനാകും എന്ന കാര്യമാണ് ഓർക്കേണ്ടത്.

ഇഞ്ചി വാടിപോകില്ല; സിമ്പിള്‍ ട്രിക്ക് പ്രയോഗിച്ചാല്‍ മതി
ചാമ്പക്ക ഉണ്ടോ വീട്ടിൽ? 5 മിനിറ്റിൽ ഇൻസ്റ്റന്റ് അച്ചാർ തയ്യാറാക്കാം
ചക്കയരക്ക് കൈയിലൊട്ടില്ല, വഴിയുണ്ട്
ചിരവയുടെ ആവശ്യമില്ല, തേങ്ങ ചിരകാന്‍ ഇതാ എളുപ്പവഴികള്‍
1 കിലോ സ്വർണം, വെള്ളി; 75 ലക്ഷം ക്യാഷ്, പഞ്ചായത്ത് ക്ലർക്കിൻ്റെ വീട്ടിൽ
കുനോ നാഷണല്‍ പാര്‍ക്കിലെ പുതിയ അംഗങ്ങള്‍; ദക്ഷിണാഫ്രിക്കൻ ചീറ്റ 'ഗാമിനി' മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ഇത് മാക്രോണല്ലേ? മുംബൈയില്‍ ജോഗിങ് നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ്‌
കാശല്ലേ ഈ വീശിയെറിയുന്നത്? ഒരു പഞ്ചാബി കല്യാണ അപാരത