Gen Z: സ്കിബിഡി, ഡെലുലു, ​ഗോസ്റ്റ്… ഈ ജെൻസി വാക്കുകൾ ഇത്തിരി പാടാണേ! അർത്ഥമറിഞ്ഞിരിക്കാം

Gen-Z slang words explained: ഇലക്ട്രോണിക് യുഗത്തിൽ പിറന്ന ഈ തലമുറയുടെ സംഭാഷണരീതി, വേഗമേറിയ സോഷ്യൽ മീഡിയ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 1997-നും 2012-നും ഇടയിൽ ജനിച്ച ഈ ജെൻ സിക്കാരുടെ രഹസ്യ ഭാഷ അറിഞ്ഞാലോ..

Gen Z: സ്കിബിഡി, ഡെലുലു, ​ഗോസ്റ്റ്... ഈ ജെൻസി വാക്കുകൾ ഇത്തിരി പാടാണേ! അർത്ഥമറിഞ്ഞിരിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

08 Oct 2025 13:17 PM

ഈ ജെൻ സി പിള്ളരോട് സംസാരിക്കണമെങ്കിൽ എന്തൊരു ബുദ്ധിമുട്ടാണല്ലേ, ഇവരുടെ പല വാക്കുകളും മനസിലാകുന്നില്ലല്ലോ ഈശ്വര.. ഇങ്ങനെ ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല അല്ലേ? ഇലക്ട്രോണിക് യുഗത്തിൽ പിറന്ന ഈ തലമുറയുടെ സംഭാഷണരീതി, വേഗമേറിയ സോഷ്യൽ മീഡിയ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. 1997-നും 2012-നും ഇടയിൽ ജനിച്ച ഈ ജെൻ സിക്കാരുടെ രഹസ്യ ഭാഷ അറിഞ്ഞാലോ..

ജെൻ സി വാക്കുകൾ

സ്കിബിഡി (Skibidi): സന്ദർഭമനുസരിച്ച് അർത്ഥം മാറും. നല്ലത്,  ചീത്ത എന്നിങ്ങനെ വിവിധ അർത്ഥങ്ങളുണ്ടാകാൻ കഴിയുന്ന ഒരു വാക്ക്. അല്ലെങ്കിൽ ഒരു യഥാർത്ഥ അർത്ഥവുമില്ലാതെ തമാശയായി ഉപയോഗിക്കുന്ന വാക്ക്.

ബെറ്റ് (Bet): സമ്മതം അറിയിക്കാൻ, അല്ലെങ്കിൽ ഉറപ്പ് നൽകാൻ ഉപയോഗിക്കുന്നു.

“നമുക്ക് ഇന്ന് സിനിമയ്ക്ക് പോകണോ?” “Bet!”

ക്യാപ് (Cap): കള്ളം പറയുക, അല്ലെങ്കിൽ യാഥാർത്ഥ്യമല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് പറയുക

“ഞാൻ ഇന്നലെ 10 മണിക്കൂർ പഠിച്ചു.” “That’s Cap.” (അതൊരു കള്ളമാണ്)

ഡെലുലു ( Delulu ):  മിഥ്യാധാരണ

സ്ലേ (Slay): ഒരു കാര്യം വളരെ ഗംഭീരമായി അല്ലെങ്കിൽ ആകർഷകമായി ചെയ്യുക.

​ഗുച്ചി (Gucci): നല്ലത്, ഉഗ്രൻ, എല്ലാം ശരിയാണ്

സ്നാക് (Snack): വളരെ ആകർഷകമായ, സുന്ദരനായ വ്യക്തി

ലിറ്റ് (Lit ): വളരെ ആവേശകരമായ അവസ്ഥ

ഗോസ്റ്റ് (Ghost): ഒരു മുന്നറിയിപ്പുമില്ലാതെ ഒരാളുമായുള്ള ആശയവിനിമയം നിർത്തുക

ഓർബിറ്റിംഗ് (Orbiting): ഒരാളുമായി ആശയവിനിമയം നിർത്തിയ ശേഷം, സോഷ്യൽ മീഡിയയിൽ അവരെ ഫോളോ ചെയ്യുകയും പോസ്റ്റുകൾ കാണുകയും ചെയ്യുന്ന അവസ്ഥ.

ഹാർഡ് ലഞ്ച് (Hard Launch):  മുൻകൂട്ടി ഒരു സൂചനയും നൽകാതെ, നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക.

ക്യാൻസൽ കൾച്ചർ (Cancel Culture): മോശമായ അഭിപ്രായങ്ങൾക്കോ പ്രവർത്തനങ്ങൾക്കോ വേണ്ടി പൊതുരംഗത്തുള്ള വ്യക്തികളെയോ കമ്പനികളെയോ പരസ്യമായി വിമർശിച്ച് ഒറ്റപ്പെടുത്തുക.

ഫോമോ (FOMO- Fear Of Missing Out) ഒരു അവസരം നഷ്ടപ്പെടുമോ എന്ന ഭയം.

ജോമോ (JOMO – Joy Of Missing Out): FOMO-യുടെ വിപരീതം. മറ്റുള്ളവരുടെ പരിപാടികളിൽ പങ്കെടുക്കാതെ സ്വന്തമായി സന്തോഷം കണ്ടെത്തുക.

 

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം