AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: സണ്‍റൈസേഴ്‌സിന് മടങ്ങാം; രണ്ടാം ക്വാളിഫയറിലേക്ക് ടിക്കറ്റെടുത്ത് രാജസ്ഥാന്‍

Rajasthan Royals vs Sunrisers Hyderabad: എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുരത്തി, രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിലേക്ക് യോഗ്യത നേടി രാജസ്ഥാന്‍ റോയല്‍സ്. 244 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ എസ്ആര്‍എച്ചിന് സാധിച്ചില്ല. എലിമിനേറ്ററിലെ തോല്‍വിയോടെ സണ്‍റൈസേഴ്‌സ് പുറത്തായി. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

IPL 2026: സണ്‍റൈസേഴ്‌സിന് മടങ്ങാം; രണ്ടാം ക്വാളിഫയറിലേക്ക് ടിക്കറ്റെടുത്ത് രാജസ്ഥാന്‍
Rajasthan Royals
Jayadevan AM
Jayadevan AM | Updated On: 27 May 2026 | 11:31 PM

മൊഹാലി: എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുരത്തി, രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിലേക്ക് യോഗ്യത നേടി രാജസ്ഥാന്‍ റോയല്‍സ്. 47 റണ്‍സിനാണ് രാജസ്ഥാന്‍ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ചത്. ഇതോടെ സണ്‍റൈസേഴ്‌സ് പുറത്തായി. 244 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് 196 റണ്‍സിന് പുറത്തായി. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 243, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.2 ഓവറില്‍ ആറു വിക്കറ്റിന് 196.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. അഭിഷേകിന് റണ്ണൊന്നുമെടുക്കാനായില്ല. രണ്ടാം വിക്കറ്റിലെ ഇഷാന്‍ കിഷന്‍-ട്രാവിസ് ഹെഡ് കൂട്ടുക്കെട്ട് നേരിയ പ്രതീക്ഷ സമ്മാനിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇരുവരും അര്‍ധ സെഞ്ചുറി കൂട്ടുക്കെട്ടുണ്ടാക്കിയെങ്കിലും, 11 പന്തില്‍ 33 റണ്‍സെടുത്ത ഇഷാനെ പുറത്താക്കി ആര്‍ച്ചര്‍ ആ കൂട്ടുക്കെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ സ്മരണ്‍ രവിചന്ദ്രനും പുറത്തായി. അധികം വൈകാതെ എട്ട് പന്തില്‍ 17 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇതോടെ 4.4 ഓവറില്‍ നാലു വിക്കറ്റിന് 57 എന്ന നിലയില്‍ സണ്‍റൈസേഴ്‌സ് പതറി.

ഹെയിന്റിച്ച് ക്ലാസനും നിതീഷ് കുമാര്‍ റെഡ്ഡിയും നാലാം വിക്കറ്റില്‍ ഹൈദരാബാദിനെ കര കയറ്റാന്‍ ശ്രമിച്ചു. 10 പന്തില്‍ 18 റണ്‍സെടുത്ത ക്ലാസനെ യാഷ് പുഞ്ച ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ആ കൂട്ടുക്കെട്ടും പൊളിഞ്ഞു. അടുത്തത് രവീന്ദ്ര ജഡേജയുടെ ഊഴമായിരുന്നു. സണ്‍റൈസേഴ്‌സിനായി പൊരുതാന്‍ ശ്രമിച്ച നിതീഷിനെയും (20 പന്തില്‍ 38), ഇമ്പാക്ട് പ്ലയറായെത്തിയ സാലില്‍ അറോറയെയും (21 പന്തില്‍ 35) ജഡേജ മടക്കി.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെയും (രണ്ട് പന്തില്‍ ഒന്ന്), ശിവാങ് കുമാറിനെയും (24 പന്തില്‍ 27) സുശാന്ത് മിശ്രയും, ഈഷന്‍ മലിംഗയെ (എട്ടു പന്തില്‍ അഞ്ച്) നാന്ദ്രെ ബര്‍ഗറും പുറത്താക്കി. ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത സാക്കിബ് ഹുസൈന്‍ പുറത്താകാതെ നിന്നു.

സൂര്യവംശി തകര്‍ത്തു

29 പന്തില്‍ 97 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയുടെയും, 21 പന്തില്‍ 50 റണ്‍സെടുത്ത ധ്രുവ് ജൂറലിന്റെയും ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു സൂര്യവംശി.

സഹ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു. ജയ്‌സ്വാളിന്റെ ബാറ്റിങ് മന്ദഗതിയിലായിരുന്നെങ്കിലും, തകര്‍പ്പനടികളിലൂടെ ആ വിടവ് സൂര്യവംശി നികത്തി. 29 പന്തില്‍ 29 റണ്‍സെടുക്കാനെ ജയ്‌സ്വാളിന് സാധിച്ചുള്ളൂ.

വൈഭവാണ് ആദ്യം പുറത്തായത്. ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡിന് തൊട്ടടുത്ത് എത്തിയെങ്കിലും, താരത്തിന് ആ നേട്ടം സ്വന്തമാക്കാനായില്ല. എട്ടാം ഓവറില്‍ വൈഭവ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 125 റണ്‍സ് നേടിയിരുന്നു.

Also Read: Arshdeep Singh: സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അര്‍ഷ്ദീപിന്റെ ‘ശുദ്ധികലശം’; വൈറല്‍ റീലുകളടക്കം നീക്കി

വൈഭവ് തുടങ്ങിവെച്ച കടന്നാക്രമണത്തിന്റെ ചുമതല വണ്‍ ഡൗണായി ക്രീസിലെത്തിയ ധ്രുവ് ജൂറല്‍ എടുത്തുവെച്ചു. വൈഭവിന് തൊട്ടുപിന്നാലെ ജയ്‌സ്വാളും മടങ്ങി. മൂന്നാം വിക്കറ്റില്‍ ജൂറലും, ക്യാപ്റ്റന്‍ റയാന്‍ പരാഗും രാജസ്ഥാന് 55 റണ്‍സ് സമ്മാനിച്ചു. 12 പന്തില്‍ 26 റണ്‍സാണ് പരാഗ് നേടിയത്. ഇരുവരും മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ രാജസ്ഥാന്‍ ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി.

മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ഡൊനോവന്‍ ഫെരേര-ഒമ്പത് പന്തില്‍ 12, ദസുന്‍ ശനക-മൂന്ന് പന്തില്‍ അഞ്ച്, രവീന്ദ്ര ജഡേജ-ഒമ്പത് പന്തില്‍ 12 നോട്ടൗട്ട്, ജോഫ്ര ആര്‍ച്ചര്‍-അഞ്ച് പന്തില്‍ 14, നാന്ദ്രെ ബര്‍ഗര്‍-ഒരു പന്തില്‍ ഒന്ന്, സുശാന്ത് മിശ്ര-മൂന്ന് പന്തില്‍ ഒന്ന് നോട്ടൗട്ട്.

രണ്ടാം ക്വാളിഫയര്‍

മെയ് 29-ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. വൈകിട്ട് 7.30-ന് മൊഹാലിയിലാണ് മത്സരം. ഈ മത്സരത്തിലെ വിജയികള്‍ മെയ് 31-ന് നടക്കുന്ന ഫൈനലില്‍ ആര്‍സിബിയുമായി ഏറ്റുമുട്ടും.

English Summary

Rajasthan Royals entered Qualifier 2 after defeating Sunrisers Hyderabad by 47 runs in the IPL 2026 Eliminator. Batting first, Rajasthan posted a massive total of 243/8, powered by Vaibhav Suryavanshi’s explosive 97 off 29 balls. In reply, Jofra Archer’s early wickets dismantled the Sunrisers batting lineup, bowling them out for 196 runs. Rajasthan Royals will now face Gujarat Titans in Qualifier 2 at Mohali on May 29.

Follow Us