Sundar Pichai: പഠനകാലത്ത് പഠിച്ച ഈ പാഠം ഇന്ന് ഗൂഗിളിനെ നയിക്കാനും സഹായിക്കുന്നു – വിജയരഹസ്യം പങ്കുവെച്ച് സുന്ദർ പിച്ചൈ
Google CEO Sundar Pichai : ഒരു സ്ഥാപനത്തിൽ നിങ്ങൾ എത്രത്തോളം ഉയർന്ന സ്ഥാനത്താണോ അത്രത്തോളം കഠിനമായ തീരുമാനങ്ങൾ നിങ്ങൾ എടുക്കേണ്ടതായി വരും . നിങ്ങൾ അതിലൂടെ മുന്നോട്ടു പോകുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി അതിനെ ധൈര്യപൂർവ്വം നേരിടുക എന്നും അദ്ദേഹം പറയുന്നു.

ന്യൂഡൽഹി: ഇന്ത്യക്കാർ ഏറെ അഭിമാനത്തോടെ പിന്തുടരുന്ന വ്യക്തിയാണ് ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ. അദ്ദേഹത്തിന്റെ വാക്കുകളും ഇന്റർവ്യൂകളും എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് സ്റ്റാൻസ്ഫോർഡ് ബിസിനസ് സ്കൂളിൽ നടത്തിയ പരിപാടിയിൽ അദ്ദേഹം തന്റെ വിജയ രഹസ്യം വെളിപ്പെടുത്തിയതാണ്. തന്റെ പഠനകാലത്ത് തന്നെ രൂപപ്പെടുത്തിയെടുത്ത ചില മനോഭാവങ്ങളും ചിന്തകളുമാണ് ഇപ്പോഴും ഗൂഗിളിനെ നയിക്കാൻ പോലും തന്നെ സഹായിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ആ തീരുമാനങ്ങൾ ഇവ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരക്പൂരിലാണ് സുന്ദർ പിച്ചൈ പഠനം പൂർത്തിയാക്കിയത്. തന്റെ പഠനകാലത്ത് രൂപപ്പെട്ട ചില സ്വഭാവ സവിശേഷതകളും ചിന്തകളും വെല്ലുവിളികളെ നേരിടാൻ തന്നെ പ്രാപ്തനാക്കി എന്ന് അദ്ദേഹം പറയുന്നു. അതിൽ ആദ്യത്തേത് അമിതമായി ചിന്തിക്കാതെ തീരുമാനങ്ങൾ എടുക്കുക എന്നുള്ളതാണ്. രണ്ടാമത്തേത് മിക്ക തീരുമാനങ്ങളും ശാശ്വതമല്ലെന്ന് തിരിച്ചറിയുന്നത് തിരിച്ചറിയുന്നത്.
തീരുമാനങ്ങൾ എടുക്കുക എന്നതാണ് മുന്നോട്ടുപോകാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും ആദ്യം അതിന് പ്രാധാന്യമുണ്ടെന്ന് തോന്നുമെങ്കിലും പിന്നീട് അതിന് അത്രയധികം പ്രാധാന്യമില്ലെന്ന് നിങ്ങൾ തിരിച്ചറിയുമെന്ന് അദ്ദേഹം പറയുന്നു.
Also read – മക്കളേ പ്രേമിച്ചു കെട്ടിക്കോളൂ…. മാതാപിതാക്കളുടെ പുതിയ ചിന്തയ്ക്കു പിന്നിലെ കാരണം ഇതെല്ലാം….
വലിയ വെല്ലുവിളികളെ പോലും കൈകാര്യം ചെയ്യുന്ന സമയത്ത് ഈ പാഠങ്ങളാണ് തന്നെ സഹായിച്ചതെന്നും ഒരു സിഇഒ എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് രൂപപ്പെടുത്തുന്നതിൽ ഈ മനോഭാവം നയിച്ച പങ്ക് വളരെ വലുതാണെന്നും സുന്ദർപ്പിച്ച വ്യക്തമാക്കി. ഗൂഗിളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുത്തുന്ന സമയത്തും ഇത്തരം മനോഭാവങ്ങൾ തന്നെ സഹായിച്ചിട്ടുണ്ട്.
ഒരു സ്ഥാപനത്തിൽ നിങ്ങൾ എത്രത്തോളം ഉയർന്ന സ്ഥാനത്താണോ അത്രത്തോളം കഠിനമായ തീരുമാനങ്ങൾ നിങ്ങൾ എടുക്കേണ്ടതായി വരും . നിങ്ങൾ അതിലൂടെ മുന്നോട്ടു പോകുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി അതിനെ ധൈര്യപൂർവ്വം നേരിടുക എന്നും അദ്ദേഹം പറയുന്നു.