AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Love Marriages: മക്കളേ പ്രേമിച്ചു കെട്ടിക്കോളൂ…. മാതാപിതാക്കളുടെ പുതിയ ചിന്തയ്ക്കു പിന്നിലെ കാരണം ഇതെല്ലാം….

Indian Parents attitude to marriage; കുടുംബ ജോത്സ്യനും ബയോഡേറ്റയും എല്ലാം പോയി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് ബം ബിളും ടിന്ററും എല്ലാമാണ്. ഇത്തരത്തിൽ പങ്കാളികളെ കണ്ടെത്താൻ മാതാപിതാക്കളും മൗനമായി സമ്മതിക്കുന്നു.

Love Marriages: മക്കളേ പ്രേമിച്ചു കെട്ടിക്കോളൂ…. മാതാപിതാക്കളുടെ പുതിയ ചിന്തയ്ക്കു പിന്നിലെ കാരണം ഇതെല്ലാം….
MarriageImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 22 Jun 2025 15:05 PM

കൊച്ചി: മാട്രിമോണിയിൽ രജിസ്റ്റർ ചെയ്തു പൊരുത്തം നോക്കി ജാതകത്തിലെ ഗുണവും ദോഷവും ചികഞ്ഞ് പാരമ്പര്യവും സാമ്പത്തികവും അളന്നു തൂക്കി കല്യാണം നടത്തിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ കാരണവന്മാരെല്ലാം പൊളി വൈബ് ആണ്. മക്കൾ പ്രണയിച്ചു വിവാഹം ചെയ്താലും പൂർണ മനസ്സോടെ സമ്മതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളാണ് ഇന്നുള്ളത്. അതിനു കാരണം വിശകലനം ചെയ്യുകയാണ് വിദ​ഗ്ധർ.

 

ബയോഡേറ്റയിൽ നിന്ന് ബംബിളിലേക്ക്

 

കുടുംബ ജോത്സ്യനും ബയോഡേറ്റയും എല്ലാം പോയി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് ബം ബിളും ടിന്ററും എല്ലാമാണ്. ഇത്തരത്തിൽ പങ്കാളികളെ കണ്ടെത്താൻ മാതാപിതാക്കളും മൗനമായി സമ്മതിക്കുന്നു. വിവാഹത്തിനു മുമ്പേ പരസ്പരം മനസ്സിലാക്കുന്നതും സംസാരിക്കുന്നതും വിവാഹ ശേഷമുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് കാരണമാകും എന്ന് ഇപ്പോഴത്തെ മാതാപിതാക്കളും തിരിച്ചറിഞ്ഞു എന്ന് വേണം ഇതിലൂടെ മനസ്സിലാക്കാൻ.

Read Also: DGCA Warns Air India: നിയമലംഘനങ്ങൾ ആവർത്തിക്കുന്നു, ലൈസൻസ് റദ്ദാക്കും; എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഡിജിസിഎ

പ്രണയത്തിനു മുകളിൽ പാരമ്പര്യം സ്ഥാനം പിടിക്കുന്നു

 

കൂടി വരുന്ന ഡിവോഴ്സ് നിരക്ക് പാരമ്പര്യത്തെപ്പറ്റിയും മറ്റും ചിന്തിക്കുന്നതിൽ നിന്ന് മാതാപിതാക്കളെ പിന്തിരിപ്പിക്കുന്നുണ്ട്. അവരവരുടെയോ അല്ലെങ്കിൽ പരിചയത്തിൽ ഉള്ളവരുടെതോ ആയ അസംതൃപ്തമായ ദാമ്പത്യങ്ങൾ ഒരുപക്ഷേ അവരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കാം. അതുകൊണ്ടുതന്നെ ഒരു പ്രണയബന്ധത്തിന്റെ പേരിൽ പല കുടുംബങ്ങളിലും ഇപ്പോൾ കലഹങ്ങൾ ഉണ്ടാകുന്നില്ല എന്ന് വേണം കരുതാൻ. ഇതിനിടയിലും കെവിൻ നീനു കേസുകൾ പോലെ ദുരഭിമാന കൊലകൾ വരുന്നുണ്ട് എന്നതും ഓർക്കണം. പക്ഷേ കൂടുതലും പാരമ്പര്യത്തെക്കാൾ പ്രണയത്തിന് പ്രാധാന്യം കൊടുക്കുന്നതായി ഇപ്പോൾ കാണാറുണ്ട്.

 

മിശ്രവിവാഹങ്ങൾ കൂടുന്നു

 

ജാതിയും മതവും മാറി നടക്കുന്ന വിവാഹങ്ങൾ വിവാഹങ്ങൾ ഇപ്പോൾ സർവ്വസാധാരണമായി മാറി കഴിഞ്ഞിരിക്കുന്നു. സമൂഹമാധ്യമങ്ങളിലും ഇതിന് ഒരു സാധാരണ സംഭവമായി അവതരിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുണ്ട്. പഴയ തലമുറയെക്കാൾ പുതിയ തലമുറയിലുള്ള മാതാപിതാക്കൾ അതിനെ പക്വതയോടെ തന്നെയാണ് നോക്കി കാണുന്നത് കൂടുതലും. നമ്മുടെ ചുറ്റുവട്ടത്ത് നോക്കി കഴിഞ്ഞാൽ തന്നെ അത്തരം ഒരു വാർത്ത ഒരു സാധാരണ വാർത്തയായി മാറിക്കൊണ്ടിരിക്കുന്നത് കാണാം. കുട്ടികളുടെ സന്തോഷമാണ് പല വീടുകളിലും ശ്രദ്ധിക്കുന്നത്.

 

മക്കളുടെ വിദേശവാസവും വിവാഹത്തിനോടുള്ള വിയോജിപ്പും

 

പലപ്പോഴും വിവാഹത്തോട് വിമുഖത കാണിക്കുന്ന ഒരു തലമുറയെ നമുക്ക് കാണാൻ കഴിയും. ലിവിൻ ബന്ധങ്ങളും കൂടുതലാണ്. ഇതിനേക്കാൾ എല്ലാം ഭേദം ഒരു വിവാഹമാണെന്ന് ചിന്തിക്കുന്നവരും കൂടുതലുണ്ട്. പ്രായമാകുമ്പോൾ മക്കൾ ഒറ്റയ്ക്കാകുമോ എന്ന ഭയമാണ് ഇതിന് പിന്നിൽ.

കാര്യങ്ങൾ ഇങ്ങനെയെല്ലാം മുന്നോട്ടു പോകുമ്പോഴും പഴയ ചിന്താഗതികളെ മുറുകെപ്പിടിച്ച് അവയെ മഹത്വവൽക്കരിക്കുന്ന ഒരു തലമുറ ഇപ്പോഴും ഇവിടെയുണ്ട്. അവരുടെ സ്വാധീനത്തിൽ ഇവിടെ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. എങ്കിലും ഒരു അസാധാരണ സംഭവം എന്ന നിലയിൽ നിന്ന് സാധാരണയായി മാറുന്ന പ്രണയവിവാഹങ്ങളെ നമുക്ക് കൂടുതൽ കാണാൻ കഴിയും. പ്രണയങ്ങൾ ഇന്ന് പല വീടുകളിലും വിപ്ലവങ്ങൾ സൃഷ്ടിക്കുന്നില്ല എന്നത് തന്നെ തലമുറ മാറ്റത്തിന്റെയും സമൂഹത്തിന്റെ മാറ്റത്തിന്റെയും സൂചനയാണ്.