Grapes: പച്ചയോ ചുവപ്പോ, മുന്തിരിയിൽ കേമനാര്? ഗുണങ്ങൾ ഇങ്ങനെ

Green Grapes vs. Red Grapes: പച്ച, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ നിരവധി മുന്തിരി ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇവ തമ്മിൽ നിറത്തിൽ മാത്രമല്ല, രുചിയിലും പോഷക​ഗുണങ്ങളിലും വ്യത്യാസമുണ്ട്. എന്നാൽ ഇവയിൽ ഏതാണ് ​ഗുണകരം? മുന്തിരി നൽകുന്ന ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിഞ്ഞാലോ....

Grapes: പച്ചയോ ചുവപ്പോ, മുന്തിരിയിൽ കേമനാര്? ഗുണങ്ങൾ ഇങ്ങനെ

Grapes Benefits

Published: 

21 Mar 2026 | 10:50 AM

വിപണികൾ നിറയെ മുന്തിരിമയമാണ്. പച്ച, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ നിരവധി മുന്തിരി ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇവ തമ്മിൽ നിറത്തിൽ മാത്രമല്ല, രുചിയിലും പോഷക​ഗുണങ്ങളിലും വ്യത്യാസമുണ്ട്. എന്നാൽ ഇവയിൽ ഏതാണ് ​ഗുണകരം? മുന്തിരി നൽകുന്ന ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിഞ്ഞാലോ….

പച്ച മുന്തിരിയിലും ചുവപ്പ് മുന്തിരിയിലും ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ചുവന്ന മുന്തിരിയിലാണ് ഇവ കൂടുതൽ. ചുവന്ന മുന്തിരിക്ക് നിറം നൽകുന്ന ആന്തോസയാനിനുകൾ ശക്തമായ ആന്റിഓക്സിഡന്റാണ്. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന റെസ്‌വെരാട്രോൾ എന്ന ഘടകവും ഇവയിൽ ഉണ്ട്. ഇവയിലെ പോളിഫെനോളുകൾ രക്തയോട്ടം സുഗമമാക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ALSO READ: തേൻ കേടാകാതെ ഇരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കണോ? ശരിയായ രീതി ഇതാണ്

അതേസമയം ഇവ രണ്ടിലും വിറ്റാമിൻ സി, വിറ്റാമിൻ കെ ഒരുപോലെ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ എല്ലുകളുടെ ആരോഗ്യത്തിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കും. വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടുന്നു. പച്ച മുന്തിരിയിലെ ഉയർന്ന ജലാംശവും കുറഞ്ഞ കാലറിയും ശരീരത്തിൽ ജലാംശം നിലനിർത്താനും, പ്രത്യേകിച്ച് ചൂടുള്ള മാസങ്ങളിൽ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

രണ്ട് ഇനങ്ങളിലും കലോറി ഏകദേശം തുല്യമാണ്. എന്നാൽ പച്ച മുന്തിരിയിൽ പഞ്ചസാരയുടെ അളവ് അല്പം കൂടുതലായിരിക്കും. ചുവന്ന മുന്തിരിയിലുള്ള ഘടകങ്ങൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും പ്രായമാകൽ പ്രക്രിയയെ സാവധാനത്തിലാക്കാനും സഹായിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഇവയിലെ ​ഗുണങ്ങൾ സഹായിക്കും.

Follow Us
മൂന്നാറിൽ വീണ്ടും പടയപ്പ പ്രശ്നക്കാരനാകുന്നു
കുറച്ച് മതി മോനെ, ലാലേട്ടൻ ബിരിയാണി ചെമ്പ് പൊട്ടിച്ചു
അല്‍പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍! സിഗ്നല്‍ തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചപ്പോള്‍; ചെങ്ങന്നൂര്‍ ചെറിയനാടുണ്ടായ അപകടം
നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു