AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Happy Father’s Day 2025: നാളെ ‘ഫാദേഴ്സ് ഡേ’! നിങ്ങളുടെ ഡാഡി കൂളിന് ആശംസകൾ കൈമാറാം

Fathers Day 2025 Wishes: ഈ വർഷം നാളെ ജൂൺ 14 നാണ് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ഈ ദിവസം നമ്മുക്കായി ജീവിതം മാറ്റിവച്ച നമ്മുടെ അച്ഛനായി മാറ്റിവെക്കാം.

Happy Father’s Day 2025: നാളെ ‘ഫാദേഴ്സ് ഡേ’! നിങ്ങളുടെ ഡാഡി കൂളിന് ആശംസകൾ കൈമാറാം
Happy Father's Day 2025
sarika-kp
Sarika KP | Published: 14 Jun 2025 11:51 AM

എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോക ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം നാളെ ജൂൺ 14 നാണ് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ഈ ദിവസം നമ്മുക്കായി ജീവിതം മാറ്റിവച്ച നമ്മുടെ അച്ഛനായി മാറ്റിവെക്കാം. അച്ഛന്‍മാര്‍ക്കായി സര്‍പ്രൈസുകള്‍ തയ്യാറാക്കിയും സമ്മാനങ്ങള്‍ നല്‍കിയും കേക്ക് മുറിച്ചും നമ്മുക്ക് ഈ ദിവസം ആഘോഷിക്കാം.

ഫാദേഴ്‌സ് ഡേയിൽ ആശംസകൾ കൈമാറാം

  • ഞാൻ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു. നിങ്ങളെ ഞാൻ വിലമതിക്കുന്നു, ഫാദേഴ്‌സ് ഡേ ആശംസകൾ.
  • എന്റെ ജീവിതത്തിലെ ആദ്യ റോൾ മോഡൽ. അച്ഛന്റെ മകളായി ജനിച്ചതിൽ ഞാൻ ഭാഗ്യവതി. ഫാദേഴ്‌സ് ഡേ ആശംസകൾ.
  • നിങ്ങളെ എന്റെ അച്ഛനായി കിട്ടിയതിൽ ഞാൻ ഭാഗ്യവാനാണ്. പിതൃദിനാശംസകൾ.
  • എന്റെ നായകൻ, എന്റെ സുഹൃത്ത്, നിങ്ങളും നിങ്ങളുടെ മാർഗനിർദേശവും കാരണം ഞാൻ മികച്ച വ്യക്തിയാണ്. എന്റെ പ്രിയപ്പെട്ട അച്ഛന് ഫാദേഴ്‌സ് ഡേ ആശംസകൾ.
  • ഞാനൊരു അച്ഛനായപ്പോഴാണ് എന്റെ അച്ഛന്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്നത്, പിതൃദിനാശംസകൾ.
  • ബൈക്ക് ഓടിക്കാനും ചെരുപ്പ് കെട്ടാനും എന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ ഓടാനും എന്നെ പഠിപ്പിച്ച ആ മനുഷ്യന് ഫാദേഴ്‌സ് ഡേ ആശംസകൾ.

Also Read:ഈ പെൺകുട്ടിക്ക് പാചകം ചെയ്യാൻ കഴിയുമോ? ‘കഴിയും, പക്ഷേ..’; ചിത്രങ്ങള്‍ പങ്കുവച്ച് നിവേദ

ചരിത്രം

1908-ല്‍ പടിഞ്ഞാറന്‍ വിര്‍ജീനിയയില്‍ ആണ് ഫാദേഴ്‌സ് ഡേയുടെ ആരംഭം. പിതാക്കന്മാരുടെ ത്യാഗങ്ങള്‍ ആഘോഷിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആദ്യ പരിപാടി അവിടെയുള്ള ഒരു പള്ളി നടത്തിയിരുന്നു. ഫെയര്‍മോണ്ട് കല്‍ക്കരി കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച 362 പേരുടെ സ്മരണാര്‍ത്ഥം ഞായറാഴ്ച പ്രഭാഷണമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

മറ്റൊരു കഥ സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുമായി ബന്ധപ്പെട്ടാണ്. ഈ പെൺകുട്ടിയുടെ അമ്മ മരിക്കുമ്പോൾ സെനോറയും അവളുടെ അഞ്ച് അനുജന്മാരും കുഞ്ഞുങ്ങളാണ്. അവരാറുപേരെയും പിന്നീട് നോക്കിയത് അച്ഛനാണ്.

വില്യം ജാക്സൺ എന്ന ആ അച്ഛൻ മക്കൾ ആറ് പേരെയും നന്നായി വളർത്തി. വിഷമങ്ങളും പ്രതിസന്ധികളും അറിയിക്കാതെ തങ്ങളെ വളർത്തി വലുതാക്കിയ അച്ഛന് വലിയൊരു സന്തോഷം സമ്മാനിക്കണമെന്ന് കുറച്ചു മുതിർന്നപ്പോൾ മകൾക്ക് തോന്നി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ആഘോഷിച്ചു.