AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nivetha Thomas Pasta Recipe: ഈ പെൺകുട്ടിക്ക് പാചകം ചെയ്യാൻ കഴിയുമോ? ‘കഴിയും, പക്ഷേ..’; ചിത്രങ്ങള്‍ പങ്കുവച്ച് നിവേദ

Actress Nivetha Thomas Shares Pasta Recipe: പാസ്ത ഉണ്ടാക്കാൻ കഴിയും. പക്ഷേ നിങ്ങൾക്ക് രുചിക്കാൻ എന്തെങ്കിലും ബാക്കിയുണ്ടാകുമോയെന്ന് സംശയമാണ്, എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നിവേദ കുറിച്ചത്.

Nivetha Thomas Pasta Recipe: ഈ പെൺകുട്ടിക്ക് പാചകം ചെയ്യാൻ കഴിയുമോ? ‘കഴിയും, പക്ഷേ..’; ചിത്രങ്ങള്‍ പങ്കുവച്ച് നിവേദ
Nivetha Thomas Pasta Recipe
sarika-kp
Sarika KP | Published: 14 Jun 2025 09:38 AM

വെറുതെ അല്ല ഭാ​ര്യ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപിരിചിതയായ നടിയാണ് നി​വേദ​ തോമസ്. ഇതിനു പിന്നാലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ദൃശ്യത്തിന്റെ റീമേക്ക് ആയ പാപനാശത്തിൽ കമൽഹാസന്റെ മകളായും തിളങ്ങി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് തുടങ്ങി ഭാഷാചിത്രങ്ങളിലും താരം നിറസാനിധ്യമായി മാറി. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാസ്ത ഉണ്ടാക്കുന്ന ക്ലാസില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് താരം പങ്കുവച്ച് എത്തിയിരിക്കുന്നത്.

മാവ് കുഴച്ച് പാസ്ത ഉണ്ടാക്കുന്നതും അവസാനം അത് സോസില്‍ വേവിക്കുന്നത്‌ വരെയുള്ള ദൃശ്യങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ഈ പെൺകുട്ടിക്ക് പാചകം ചെയ്യാൻ കഴിയുമോ? അതെ! അവൾക്ക് പാസ്ത ഉണ്ടാക്കാൻ കഴിയും. പക്ഷേ നിങ്ങൾക്ക് രുചിക്കാൻ എന്തെങ്കിലും ബാക്കിയുണ്ടാകുമോയെന്ന് സംശയമാണ്, എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നിവേദ കുറിച്ചത്.

 

 

View this post on Instagram

 

A post shared by Nivetha Thomas (@i_nivethathomas)

മിക്കവരും പാസ്ത ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങിക്കാറാണ് പതിവ്. എന്നാൽ, ഇത് വീട്ടിലും നമ്മുക്ക് ഉണ്ടാക്കിയെടുക്കാം. കുറച്ച് അധ്വാനമുള്ള ജോലിയാണെങ്കിലും, സ്വന്തമായി ഉണ്ടാക്കുന്ന പാസ്തയ്ക്ക് ഒരു പ്രത്യേക രുചിയാണ്. സാധാരണയായി മൈദയും മുട്ടയുമാണ് ഇത് ഉണ്ടാക്കാൻ പ്രധാനമായി ഉപയോഗിക്കുന്നത്. എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.

Also Read:കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് ഇതൊന്ന് കൊടുത്തുവിടൂ; തരി പോലും ബാക്കി വയ്‌ക്കില്ല

ആവശ്യമായ സാധനങ്ങള്‍

മൈദ: 2 കപ്പ്

മുട്ട: 2-3 എണ്ണം

ഉപ്പ്: 1/2 ടീസ്പൂൺ

ഒലിവ് ഓയിൽ: 1 ടേബിൾസ്പൂൺ

പാസ്ത ഉണ്ടാക്കുന്ന വിധം

ഒരു പരന്ന പ്രതലത്തിൽ ആവശ്യത്തിന് മൈദ ഇട്ട് നടുവിൽ ഒരു കുഴിയുണ്ടാക്കുക. ഇതിലേക്ക് മുട്ടയും ഉപ്പും ഒലിവ് ഓയിലും ചേർക്കുക. ഫോർക്ക് ഉപയോഗിച്ച് പതുക്കെ ഇളക്കുക, മാവും മുട്ടയുമായി യോജിപ്പിച്ച് കൈകൊണ്ട് കുഴയ്ക്കാൻ തുടങ്ങുക. ഇങ്ങനെ ഒരു പത്ത് മിനിറ്റ് നന്നായി കുഴയ്ക്കുക. കുഴച്ച മാവ് പ്ലാസ്റ്റിക് റാപ്പിൽ പൊതിഞ്ഞ് 30 മിനിറ്റ് നേരം വെക്കുക.

പാസ്ത ഷീറ്റുകൾ ഉണ്ടാക്കാം.

പാസ്ത ഷീറ്റുകൾ ഉണ്ടാക്കാനായി മാവ് 2-3 ഭാഗങ്ങളായി തിരിച്ച്, ഓരോ ഭാഗവും നേർത്ത പേപ്പറിന്‍റെ കനത്തില്‍ പരത്തുക.പരത്തിയ ഷീറ്റ് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുറിക്കുക. ഇനി ഇത് വേവിക്കാം. തിളച്ച ഉപ്പുവെള്ളത്തിൽ മുറിച്ച പാസ്ത ഇട്ട് 4 മിനിറ്റ് വേവിക്കുക. വെള്ളം ഊറ്റിക്കളഞ്ഞ്, ഇഷ്ടമുള്ള സോസ് ചേർത്ത് വിളമ്പുക.