AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tulsi For Skincare: തുളസിയും നാരങ്ങയും ഉണ്ടോ? മുഖം മിനുക്കാൻ വേറൊന്നും വേണ്ട; ഫേസ് മാസ്ക് തയ്യാറാക്കാം

Tulsi For Your Skincare Routine: ഇനി മുതൽ ഈ ഔഷധസസ്യത്തെ നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിലും ധൈര്യമായി ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ കേടായ ചർമ്മത്തെ മെച്ചപ്പെടുത്താൻ വളരെയധികം ​ഗുണം ചെയ്യും. നിങ്ങളുടെ ചർമ്മ ദിനചര്യയിൽ എങ്ങനെ തുളസി ഉപയോ​ഗിക്കാമെന്ന് നോക്കാം.

Tulsi For Skincare: തുളസിയും നാരങ്ങയും ഉണ്ടോ? മുഖം മിനുക്കാൻ വേറൊന്നും വേണ്ട; ഫേസ് മാസ്ക് തയ്യാറാക്കാം
Tulsi Image Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 14 Jun 2025 10:23 AM

രാജ്യത്തെ ഏറ്റവും ഔഷധമൂല്യമുള്ള സസ്യങ്ങളിൽ ഒന്നാണ് തുളസി. നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ​ഗുണം ചെയ്യുന്ന ഒന്നാണ് തുളസിയെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുപോലെതന്നെയാണ് നമ്മുടെ ചർമ്മത്തിനും. ചിലർ ചായയിൽ തുളസി ചേർത്ത് കഴിക്കാറുണ്ട്. ജലദോഷത്തിനും ചുമയ്ക്കും തൊണ്ടയിലെ പ്രശ്നങ്ങൾക്കും എല്ലാം ഇത് ​വളരെയധികം നല്ലതാണ്.

അതിനാൽ ഇനി മുതൽ ഈ ഔഷധസസ്യത്തെ നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിലും ധൈര്യമായി ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ കേടായ ചർമ്മത്തെ മെച്ചപ്പെടുത്താൻ വളരെയധികം ​ഗുണം ചെയ്യും. നിങ്ങളുടെ ചർമ്മ ദിനചര്യയിൽ എങ്ങനെ തുളസി ഉപയോ​ഗിക്കാമെന്ന് നോക്കാം.

തുളസിയും നാരങ്ങയും

തിളക്കവും ഉന്മേഷവുമുള്ള ഒരു ചർമ്മം ലഭിക്കാൻ, ആഴ്ചയിൽ മൂന്ന് തവണ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഫെയ്‌സ് പായ്ക്കുകൾ പരീക്ഷിക്കാവുന്നതാണ്.

ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ തുളസിയുടെ പൊടി എടുക്കുക.

അതിലേക്ക് 1 ടേബിൾസ്പൂൺ നാരങ്ങ നീര് ചേർക്കുക.

ഈ ചേരുവകളെല്ലാം നന്നായി യോജിപിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റ് വയ്ക്കുക.

ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക, തുടർന്ന് ഒരു മോയ്‌സ്ചറൈസർ ഉപയോഗാം.

തുളസിയും തൈരും

തൈര് തുളസിയുമായി ചേർക്കുമ്പോൾ പോഷകഗുണങ്ങൾ വർദ്ധിക്കുന്നു. ഇത് മുഖത്ത് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും.

ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ തുളസിയുടെ പൊടി എടുക്കുക.

അതിലേക്ക് 1 ടേബിൾസ്പൂൺ തൈര് ചേർക്കുക.

രണ്ട് ചേരുവകളും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക.

ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലുമായി പുരട്ടുക.

15 മിനിറ്റ് നേരം വച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.