Health Tips: എണ്ണപ്പലഹാരങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞ് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്… കാത്തിരിക്കുന്നത് വലിയ വിപത്ത്
Oily Food Packed In Newspaper: പത്രക്കടലാസിലും മറ്റും പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ അപകടകാരികളായ കീടനാശിനികൾ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. പത്രങ്ങൾ അച്ചടിക്കാനായി ഉപയോഗിക്കുന്ന മഷികളിൽ ലെഡ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പത്രക്കടലാസുകൾ കൊണ്ട് പൊതിഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഇത്തരം കീടനാശിനികൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.
നഗര ജീവിതം നയിക്കുന്ന പലരും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ്. അവരുടെ ജോലിത്തിരക്കും മറ്റുമാണ് ഇതിന് കാരണം. മിക്ക കടകളിലും ഭക്ഷണങ്ങൾ, പ്രത്യേകിച്ചും ചെറുകടികൾ പോലുള്ളവ പത്രക്കടലാസുകളിലാകും പൊതിഞ്ഞു നൽകുന്നത്. പ്രത്യേകിച്ചും തട്ടുകടകൾ പോലുള്ളിടങ്ങളിൽ. പലരും പഴം പൊരി, വട തുടങ്ങിയ എണ്ണപ്പലഹാരങ്ങൾ ഇത്തരത്തിൽ പത്രക്കടലാസുകളിൽ പൊതിഞ്ഞു ലഭിയ്ക്കുമ്പോൾ അതിൽ വച്ച് തന്നെ നല്ലതു പോലെ അമർത്തി എണ്ണ കളഞ്ഞ ശേഷമായിരിയ്ക്കും കഴിയ്ക്കുക. എന്നാൽ, ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പല അസുഖങ്ങൾക്കും കാരണമായ ഒരു ശീലമാണെന്ന് അറിഞ്ഞിരിക്കണം. വലിയ ആരോഗ്യപരമായ അപകടങ്ങളാണ് ഇത്തരത്തിലുള്ള പ്രവർത്തിയിലൂടെ നാം വരുത്തി വയ്ക്കുന്നത്.
പ്രിന്റിംഗ് മഷിയിലെ കെമിക്കലുകൾ ഏറെ ദോഷഫലം ചെയ്യുന്നു. ഇതിൽ പല തരത്തിലുള്ള കളറുകളും അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇതിലെ ഫാറ്റലേറ്റുകൾ ആരോഗ്യത്തിന് ദോഷങ്ങൾ വരുത്തുന്നു. കൂടാതെ ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കുന്നു. മാത്രമല്ല, വിഷാംശം അടങ്ങിയവ കൂടിയാണിതെന്ന് ഓർക്കണം. വയസായവർക്കും കുട്ടികൾക്കും അവയവ തകരാറുകളുള്ളവർക്കും ക്യാൻസർ സംബന്ധമായ അവസ്ഥകൾക്കും ഇത് കാരണമാകുന്നു.
പത്രക്കടലാസിലും മറ്റും പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ അപകടകാരികളായ കീടനാശിനികൾ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. പത്രങ്ങൾ അച്ചടിക്കാനായി ഉപയോഗിക്കുന്ന മഷികളിൽ ലെഡ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പത്രക്കടലാസുകൾ കൊണ്ട് പൊതിഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഇത്തരം കീടനാശിനികൾ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
ALSO READ: വയസ്സായാലും ചെറുപ്പം നിലനിർത്തണോ? ഈ ശീലങ്ങൾ ആരംഭിക്കൂ…
ഇതു പോലെ തന്നെ അച്ചടിച്ച കടലാസുകൾ നനഞ്ഞാലും ഇതിൽ ഭക്ഷണം പൊതിഞ്ഞാൽ പ്രശ്‌നം തന്നെയാണ്. ഇതിലെ മഷിയിലെ രാസവസ്തുക്കൾ നമ്മുടെ ഉള്ളിലെത്തുകയാണ് ചെയ്യുന്നത്. ടിഷ്യു പേപ്പർ, അലുമിനിയം ഫോയിൽ, ബട്ടർ പേപ്പർ തുടങ്ങിയവ പത്രങ്ങൾക്ക് പകരമായിട്ട് ഹോട്ടലുകളിലും മറ്റും നമുക്ക് ഉപയോഗിക്കാം.
തട്ടുകടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സമൂസ, പക്കോഡ പോലെയുള്ള എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിനും എഫ്എസ്എസ്എഐ വിലക്ക് ഏർപ്പെടുത്തി.
ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരാൻ ഇടയാകുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.
ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാർഗമെന്ന നിലയിൽ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പറയുന്നു. ഭക്ഷ്യ സംരംഭകർ ഉൾപ്പെടെ പാക്കേജ് മെറ്റീരിയലുകൾ സംബന്ധിച്ച് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയിൽ പങ്കാളികളാകണമെന്നാണ് അധികൃതരുടെ നിർദ്ദേശം.