Home Care Tips: വീടിനുള്ളിൽ കലഹം മാറ്റാൻ ഈ ഒരു പ്രതിമ മതി; എവിടെ വെക്കും?
Buddha statue inside the home: ചിരിക്കുന്ന ബുദ്ധനായിരിക്കണം എന്നും നിർബന്ധമുണ്ട്. ചിരിക്കുന്ന ബുദ്ധൻ ഗൃഹത്തിൽ സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
കൊച്ചി: വീടിനുള്ളിൽ കലഹം കൂടുന്നതായി തോന്നുമ്പോൾ അതിന് ഒരു പരിഹാരം കാണാൻ ജ്യോത്സ്യൻമാരെ തേടി പോകേണ്ട. വീട്ടിലെ നെഗറ്റാവ് എനർജി മാറ്റാൻ ബുദ്ധപ്രതിമയ്ക്ക് കഴിയും എന്നാണ് വിശ്വാസം. ഇപ്പോൾ ബുദ്ധ പ്രതിമകൾ വീട്ടിൽ വയ്ക്കുന്നതും പതിവായിക്കഴിഞ്ഞു.
ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് ബുദ്ധ പ്രതിമകൾ. മിക്ക വീടുകളിലും അലങ്കാരമെന്ന നിലയിലാണ് ബുദ്ധ പ്രതിമ വയ്ക്കുന്നത്. എന്നാൽ ഇതിന്റെ ഗുണങ്ങൾ ഏറെ വലുതാണ്. ശരിയായ സ്ഥാനത്തു, ശരിയായ രീതിയിൽ ബുദ്ധ പ്രതിമ വെച്ചാൽ കുടുംബത്തിൽ ഐശ്വര്യം സമാധാനവും ലഭിക്കും.
ഗൃഹത്തിൽ അതിഥികൾ വന്നാൽ ഇരിക്കുന്ന സ്വീകരണ മുറിയുടെ മുൻവാതിലിനു സമാന്തരമായി പ്രതിമ സ്ഥാപിക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ സമാധാനവും ആനന്ദവും നിറയ്ക്കും എന്ന് പറയുന്നു. മുൻവാതിലിനു സമാന്തരമായി ബുദ്ധപ്രതിമ സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് വഴി അകത്തേക്ക് വരാനിടയുള്ള നെഗറ്റീവ് ഊർജത്തെ തടയാൻ കഴിയും.
കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയുന്നതും എൻജി ഫ്ലോയും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാം. പഠനത്തിലെ സമ്മർദ്ദം കുറയ്ക്കാനും ഈ പ്രതിമ സഹായിക്കും. അതിനായി കുട്ടികളുടെ പഠനമുറിയിൽ, മേശയുടെ മുകളിലായോ അതല്ലെങ്കിൽ ഭിത്തിയിലെ ഷെൽഫിലോ പ്രതിമ സ്ഥാപിക്കാവുന്നതാണ്. ഇതു വഴി പഠനകാര്യങ്ങളിൽ വിദ്യാർത്ഥികൾ മികവ് പുലർത്തും.
ഭവനത്തിലെ ജോലി സംബന്ധമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന മുറിയിയിലെ മേശപ്പുറത്തും ഒരു ചെറിയ ബുദ്ധപ്രതിമ വയ്ക്കാം. ബിസിനസിൽ ഉയർച്ചയും സാമ്പത്തിക മുന്നേറ്റവും കൈ വരിക്കാൻ ഇത് സഹായിക്കുമെന്നും വിശ്വാസമുണ്ട്. ധ്യാനത്തിൽ ഇരിക്കുന്ന ബുദ്ധന്റെ പ്രതിമ ഉദ്യാനത്തിലെ ഒരു ഒഴിഞ്ഞ കോണിൽ സ്ഥാപിക്കുന്നതും ഉത്തമമാണ്. യോഗയോ ധ്യാനമോ ചെയ്യാൻ ആ ഭാഗം തിരഞ്ഞെടുക്കുകയും ചെയ്യാം.
ALSO READ – വയസ്സായാലും ചെറുപ്പം നിലനിർത്തണോ? ഈ ശീലങ്ങൾ ആരംഭിക്കൂ…
വ്യക്തികളിൽ ഉണർവും ഊർജവും നിറയ്ക്കാൻ ഇത് സഹായിക്കും. ബുദ്ധാരാധന പിന്തുടരുന്ന ഗൃഹങ്ങളിൽ പ്രത്യേകമായി പണിതീർത്ത ഇടത്തിലാണ് പ്രതിമ പ്രതിഷ്ഠിക്കുന്നത്. ഭവനത്തിൽ വയ്ക്കാനായി ബുദ്ധപ്രതിമ തിരഞ്ഞെടുക്കുമ്പോൾ സാമാന്യം വലുപ്പമുള്ള പ്രതിമ വേണം തിരഞ്ഞെടുക്കാൻ. ചിരിക്കുന്ന ബുദ്ധനായിരിക്കണം എന്നും നിർബന്ധമുണ്ട്. ചിരിക്കുന്ന ബുദ്ധൻ ഗൃഹത്തിൽ സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
ലാഫിങ് ബുദ്ധയെ തെറ്റിധരിക്കല്ലേ…
ലാഫിങ് ബുദ്ധ എന്ന് അറിയപ്പെടുന്ന പ്രതിമകൾ ബുദ്ധപ്രതിമകൾ ആണെന്നു തെറ്റിധരിക്കു്ന്നവരുണ്ട്. എന്നാൽ ഇത് ബുദ്ധനല്ല. പേരുകൾ കേൾക്കുമ്പോൾ സമാനമായി തോന്നുമെങ്കിലും ഗൗതമ ബുദ്ധനല്ല ഇത്. ലാഫിങ് ബുദ്ധയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകം തന്നെയാണ് എന്നാണ് വിശ്വാസം.
ഷെൽഫുകളിൽ കിഴക്കിന് അഭിമുഖമായി ലാഫിങ് ബുദ്ധ പ്രതിമ സ്ഥാപിക്കുന്നത് ഉത്തമമാണ്. വീടിനുള്ളിൽ പോസിറ്റീവ് എനർജിയും സന്തോഷവും നിറയ്ക്കാൻ ഇതിന് സാധിക്കും.