Guava leaves: പ്രമേഹത്തെ തടയാൻ പേരയില മതിയോ? പേരയ്ക്ക മാത്രമല്ല, ഇലയും പൊളിയല്ലേ…

Health Benefits of Guava Leaves: പ്രതിശോധശേഷി മുതൽ കുടലിന്റെ ആരോ​ഗ്യം വരെ വിവിധ ​ഗുണങ്ങളാണ് പേരയ്ക്ക നൽകുന്നതെന്ന് നമുക്ക് അറിയാം. പഴം ഇത്തരത്തിൽ പ്രിയപ്പെട്ടതാണെങ്കിലും അതിന്റെ ഇലകൾ കളയാറാണ് പതിവ്.

Guava leaves: പ്രമേഹത്തെ തടയാൻ പേരയില മതിയോ? പേരയ്ക്ക മാത്രമല്ല, ഇലയും പൊളിയല്ലേ...

Guava Leaves

Published: 

12 Feb 2026 | 03:40 PM

പോഷക​ഗുണങ്ങളിൽ മുമ്പിൽ നിൽക്കുന്ന പഴവർ​ഗമാണ് പേരയ്ക്ക. പ്രതിശോധശേഷി മുതൽ കുടലിന്റെ ആരോ​ഗ്യം വരെ വിവിധ ​ഗുണങ്ങളാണ് പേരയ്ക്ക നൽകുന്നതെന്ന് നമുക്ക് അറിയാം. പഴം ഇത്തരത്തിൽ പ്രിയപ്പെട്ടതാണെങ്കിലും അതിന്റെ ഇലകൾ കളയാറാണ് പതിവ്. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ പേരയ്ക്കയെക്കാൾ ഒട്ടും പിന്നിലല്ല പേരയില എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പേരയില ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായതിനാൽ വെള്ളത്തിൽ തിളപ്പിച്ചോ, സ്മൂത്തികളിലോ ചായയിലോ ചേർത്തോ ഉപയോഗിക്കാവുന്നതാണ്. പേരയില നൽകുന്ന ആരോഗ്യപരമായ ​ഗുണങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ….

പേരയിലയുടെ ​ഗുണങ്ങൾ

 

പേരയില ആന്റിഓക്‌സിഡന്റിനും വീക്കം തടയുന്നതിനും പേരുകേട്ട സസ്യ പോഷകങ്ങളായ ഫ്ലേവനോയ്ഡുകൾ, ടാനിനുകൾ, ക്വെർസെറ്റിൻ എന്നിവയാൽ സമ്പന്നമാണ്.

പ്രമേഹരോഗികൾക്ക് പേരയില വെള്ളം നല്ലതാണ്. ഭക്ഷണത്തിന് ശേഷം രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ ഇതിന് സാധിക്കും. ടൈപ്പ്-2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

വയറു വീർക്കൽ, വയറിളക്കം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പേരയില നല്ലതാണ്. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കുടലിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

ALSO READ: കാബേജ് ഇല കാൽമുട്ടിൽ കെട്ടിവെച്ചാൽ വേദന മാറുമോ?; വിദ​ഗ്ധർ പറയുന്നു

പേരയിലയുടെ സത്ത് ചീത്ത കൊളസ്ട്രോൾ (LDL), ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഹൃദയസ്തംഭനം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കും.

മുഖക്കുരുവിനും ചർമ്മത്തിലെ ചുവപ്പിനും, പാടുകൾക്കും പേരയില മികച്ചൊരു മരുന്നാണ്. പേരയിലയിട്ട് തിളപ്പിച്ച വെള്ളം തണുത്ത ശേഷം മുഖം കഴുകാൻ ഉപയോഗിക്കുന്നത് ചർമ്മത്തിലെ ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്നതാണ്.

അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പേരയില ചായ ഉപയോ​ഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ സങ്കീർണ്ണമായ അന്നജം (Complex carbs) പഞ്ചസാരയായി മാറുന്നത് തടയുന്നു.

പേരയിലയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടോ?

 

പേരയില പൊതുവെ സുരക്ഷിതമാണെങ്കിലും അമിതമായി കഴിക്കുന്നത് നേരിയ ഓക്കാനം അല്ലെങ്കിൽ മലബന്ധത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു. ​ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

ഒരു ദിവസം എത്ര തവണ ചോറ് കഴിക്കാം?
പേരയ്ക്ക ഇത്ര വലിയ സംഭവമോ?
പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി ഒരു പ്ലേറ്റ് ചോറിന്
ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
അതിവേഗ റെയിൽ എന്നാൽ ഇന്ത്യയിൽ ഇതാണ്
അയ്യേ ഇതാണോ? നമ്മൾ കുടിക്കുന്നത്
ആരാധകരോട് സംസാരിച്ച് സഞ്ജു
കോന്നി കിഴവെള്ളൂർ പള്ളി പെരുന്നാൾ റാസ