Kani Konna: കണി കണ്ട ശേഷം കൊന്ന പൂവ് കളയേണ്ട, കഴിച്ചാൽ മതി; ഗുണങ്ങൾ ഏറെ

Kani Konna Health Benefits: കണ്ണനും കണിക്കൊന്നയും പഴങ്ങളും പച്ചക്കറികളുമായി കൺകുളിർക്കെ മനംനിറച്ചുള്ള കാഴ്ച....ഈ വർഷം മനോഹരമാകാൻ ഇനിയെന്ത് വേണമല്ലേ, എന്നാൽ കണിഒരുക്കാനെടുത്ത കണിക്കൊന്ന ഇനി എന്ത് ചെയ്യും? കളയാൻ വരണ്ടേ.... സ്വർണനിറത്തിലുള്ള ഇത്തിരിക്കുഞ്ഞൻ പൂവിന് കാണാനുള്ള ഭം​ഗി മാത്രമല്ല, ഔഷധ​ഗുണങ്ങളും ധാരാളമാണ്.

Kani Konna: കണി കണ്ട ശേഷം കൊന്ന പൂവ് കളയേണ്ട, കഴിച്ചാൽ മതി; ഗുണങ്ങൾ ഏറെ

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 05:33 PM

വിഷുകണി കണ്ടോ? കണ്ണനും കണിക്കൊന്നയും പഴങ്ങളും പച്ചക്കറികളുമായി കൺകുളിർക്കെ മനംനിറച്ചുള്ള കാഴ്ച….ഈ വർഷം മനോഹരമാകാൻ ഇനിയെന്ത് വേണമല്ലേ, എന്നാൽ കണി ഒരുക്കാനെടുത്ത കണിക്കൊന്ന ഇനി എന്ത് ചെയ്യും? കളയാൻ വരണ്ടേ…. സ്വർണനിറത്തിലുള്ള ഇത്തിരിക്കുഞ്ഞൻ പൂവിന് കാണാനുള്ള ഭം​ഗി മാത്രമല്ല, ഔഷധ​ഗുണങ്ങളും ധാരാളമാണ് (Kanni Konna Benefits).

കണിക്കൊന്നയുടെ ​ഗുണങ്ങൾ

ആയുർവേദ പ്രകാരം, കണിക്കൊന്നയാകമാനം ഔഷധമാണ്. ഗ്ലൈക്കോസൈഡ്‌സ്, ആന്ത്രാക്യുനിന്‍, ഫിസ്റ്റുലിക് ആസിഡ്, സെന്നോസൈഡ്‌സ്, മ്യൂസിലേജ്, പെക്ടിന്‍, ബീറ്റാസ്റ്റിറോള്‍, ഹെക്‌സാകോസനോള്‍ തുടങ്ങിയ പല ഘടകങ്ങൾ കണിക്കൊന്നയിൽ അടങ്ങിയിട്ടുണ്ട്. ത്വക്ക് രോ​ഗങ്ങൾക്ക് കണിക്കൊന്ന നല്ലതാണ്. ശരീരകാന്തി വർധിപ്പിക്കാനും സോറിയാസിനെ ശമിപ്പിക്കാനും കണിക്കൊന്ന പൂവിലെ ഔഷധഗുണങ്ങൾക്ക് സാധിക്കും.

ALSO READ: പഴുത്ത മാമ്പഴംകൊണ്ട് ​കിടുക്കൻ പായസം തയ്യാറാക്കാം… വിഷു സദ്യയിൽ താരം ഇവൻ തന്നെ…

കണിക്കൊന്ന ദഹനം സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും

ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളിൽ ദഹന സംബന്ധമായ ബുദ്ധിമുട്ടകൾ. കണിക്കൊന്ന പൂവ് അരച്ചു കഴിച്ചാൽ പുളിച്ചുതികട്ടലിനും വയറിലെ അൾസർ മാറുമെന്ന് പറയപ്പെടുന്നു. അതേസമയം, പൂ മാത്രമല്ല, കണിക്കൊന്നയുടെ ഇല, തൊലി തുടങ്ങി സകലതും ആരോ​ഗ്യത്തിന് നല്ലതാണ്. കണിക്കൊന്നയുടെ കുരു പൊടിച്ചത് അമീബിയാസിസ് എന്ന രോഗാവസ്ഥയ്ക്ക് മരുന്നായി ഉപോയഗിക്കുന്നതാണ്.

അൾസറിനും മരന്നാണ് കണിക്കൊന്നയുടെ കുരു

കണിക്കൊന്ന കായയ്ക്കുളളിലെ കാമ്പെടുത്ത് കുരു നീക്കി പാലിലിട്ട് കാച്ചി കുടിയ്ക്കുന്നത് വയറ്റിലെ അള്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരമാണ്. അൾസറിന് കണിക്കൊന്ന പൂവും ഉപയോ​ഗിക്കാവുന്നതാണ്. കണിക്കൊന്നയുടെ തളിരില മോരില്‍ അരച്ച് കലക്കി കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. തോല്‍ ചതച്ച് പുരട്ടുന്നത് വേദനയുള്ള ഭാഗങ്ങളിലെ പരിഹാരത്തിനും നീരു പോകാനുമെല്ലാം നല്ലതാണെന്നും പറയപ്പെടുന്നു.

(നിരാകരണം : മേൽ പറഞ്ഞ കാര്യങ്ങൾ പൊതുവായ ചില നാട്ടുവൈദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. TV9 മലയാളം ഒരിക്കലും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു