AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: കിച്ചുവും ഞാനും 13 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ, ഇപ്പോൾ വിളിക്കാറില്ല; രേണു സുധി

Renu Sudhi about Kichu:രേണുവിനെ സംബന്ധിച്ചും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും കാരണമായി. തന്റെ മൂന്നാമത്തെ അമ്മയായ രേണു തന്നോട് വിവാഹത്തിനുശേഷം മിണ്ടാറില്ല എന്നും ഒരു വീട്ടിൽ ഒറ്റയ്ക്കായി പോയി എന്നൊക്കെ തരത്തിലുള്ള ആരോപണങ്ങളാണ് കിച്ചു ഇവർക്കെതിരെ ഉന്നയിച്ചത്.എന്നാൽ ആ സംഭവത്തിനുശേഷം താൻ കിച്ചുവുമായി സംസാരിക്കാറില്ല എന്നാണ് രേണു സുധി പറയുന്നത്. താൻ എന്തിനു വിളിക്കണം പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നത് രണ്ട് ദിവസം മുൻപ് കൂടി...

Renu Sudhi: കിച്ചുവും ഞാനും 13 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ, ഇപ്പോൾ വിളിക്കാറില്ല; രേണു സുധി
Renu Sudhi Kichu ControversyImage Credit source: Instagram
Ashli C
Ashli C | Published: 10 Apr 2026 | 02:08 PM

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആകെ പുകഞ്ഞു കൊണ്ടിരുന്ന വിഷയമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവും മകനും തമ്മിലുള്ള പ്രശ്നങ്ങൾ. സോഷ്യൽ മീഡിയയിൽ വന്നു തനിക്ക് രണ്ട് മക്കളും ഒരേപോലെയാണ് എന്ന് പറയുന്ന രേണുവിനെ കുറിച്ച് കിച്ചു വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ഇത് രേണുവിനെ സംബന്ധിച്ചും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും കാരണമായി. തന്റെ മൂന്നാമത്തെ അമ്മയായ രേണു തന്നോട് വിവാഹത്തിനുശേഷം മിണ്ടാറില്ല എന്നും ഒരു വീട്ടിൽ ഒറ്റയ്ക്കായി പോയി എന്നൊക്കെ തരത്തിലുള്ള ആരോപണങ്ങളാണ് കിച്ചു ഇവർക്കെതിരെ ഉന്നയിച്ചത്.

എന്നാൽ ആ സംഭവത്തിനുശേഷം താൻ കിച്ചുവുമായി സംസാരിക്കാറില്ല എന്നാണ് രേണു സുധി പറയുന്നത്. താൻ എന്തിനു വിളിക്കണം പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നത് രണ്ട് ദിവസം മുൻപ് കൂടി താൻ കിച്ചുവിനെ വീഡിയോ കോളിൽ വിളിച്ച് സംസാരിച്ചതാണ്. അന്ന് ഒന്നുമില്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നും ചോദിക്കുന്നു. മാത്രമല്ല ഈ പ്രശ്നങ്ങൾ ഉണ്ടായതിൽ പിന്നെ തന്റെ വീട്ടിലുള്ളവർ നിരവധി തവണ കിച്ചുവിനെ വിളിച്ചതാണ്, എന്നാൽ അവർ വിളിച്ചപ്പോൾ ഒന്നും അവൻ ഫോൺ എടുത്തില്ല. അങ്ങനെയുള്ള സ്ഥിതിക്ക് ഇനി ഞാൻ വിളിച്ചാലും ഫോൺ എടുക്കുമെന്ന് തോന്നുന്നില്ല എന്നും രേണു പ്രതികരിച്ചു.

ALSO READ:പേരുമാറ്റി രേണു സുധി, കാരണം ഇതാണ്

അതേസമയം താൻ ഇപ്പോഴും അവന്റെ വീഡിയോകൾ എല്ലാം കാണുകയും ലൈക് ചെയ്യുകയും ചെയ്യാറുണ്ട്. മാത്രമല്ല ഇനിയും അവൻ എന്നെ അമ്മേ എന്ന് വിളിച്ച് ഒരു കാര്യം പറഞ്ഞാൽ ഞാൻ അത് കേൾക്കും എന്നും രേണു പറയുന്നു. ഞങ്ങൾ തമ്മിൽ 13ഓ 14ഓ വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളൂ. പ്രായപൂർത്തിയായ ഒരു കുട്ടിയാണ് അവൻ. അവനെ ബഹുമാനിക്കേണ്ട സമയത്ത് ഞാൻ ബഹുമാനിക്കുകയും കരുതുകയും ചെയ്തിട്ടുണ്ട്. എന്നുകരുതി 24 മണിക്കൂറും എനിക്ക് ഒരു 15 വയസ്സുകാരന്റെ മുറിയിൽ പോയി ഇരിക്കാൻ പറ്റുമോ എന്നും ചോദിക്കുന്നു. ഈ അടുത്ത ദിവസമായിരുന്നു സുധിയുടെ മകനായ കിച്ചുവിനെതിരെ ആരോപണങ്ങളുമായി എത്തിയത്. ഇവിടെ രണ്ടുപേരെയും അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു.

Follow Us