Fatty Liver Symptoms: വാരിയെല്ലുകൾക്ക് താഴെ വേദനയുണ്ടോ? ശ്രദ്ധിക്കണം; ഇതും ഫാറ്റി ലിവർ ലക്ഷണമാകാം
Fatty Liver Early Signs: സാധാരണയായി രോഗ നിർണയത്തിന് അൾട്രാസൗണ്ട് അല്ലെങ്കിൽ ലിവർ ഫംഗ്ഷൻ ടെസ്റ്റുകളാണ് നടത്തുക. എന്നാൽ നമുക്ക് വീട്ടിലിരുന്ന തന്നെ ചില ലക്ഷണങ്ങളിലൂടെ ഫാറ്റി ലിവറുണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കും. ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളെക്കുറിച്ച് ഡോ. സൗരഭ് സേഥി പറയുന്നത് നോക്കാം.
ഫാറ്റി ലിവർ എന്നത് കരളിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ്. അമിതമായ മദ്യപാനം, അമിതവണ്ണം, പ്രമേഹം, അലസമായ ജീവിതശൈലി ഇവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്. വളരെ നിശ്ശബ്ദമായി മാത്രമാണ് ഇതിൻ്റെ പല ലക്ഷണങ്ങളും പുറത്തുവരുന്നത്. നമ്മൾ ശ്രദ്ധിക്കാതെ പോകുന്നവയും ഇക്കൂട്ടത്തിലുണ്ട്. കരളിന് കാര്യമായ തകരാറുകൾ വന്ന് തുടങ്ങുമ്പോൾ മാത്രമാണ് കാര്യമായ ലക്ഷണങ്ങൾ പ്രകടമാക്കുകയുള്ളൂ.
നമ്മുടെ രാജ്യത്ത് മുതിർന്നവരിൽ ഏകദേശം 38 ശതമാനം പേർക്കെങ്കിലും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉണ്ടെന്നാണ് പല കണക്കുകളും വെളിപ്പെടുത്തുന്നത്. സാധാരണയായി രോഗ നിർണയത്തിന് അൾട്രാസൗണ്ട് അല്ലെങ്കിൽ ലിവർ ഫംഗ്ഷൻ ടെസ്റ്റുകളാണ് നടത്തുക. എന്നാൽ നമുക്ക് വീട്ടിലിരുന്ന തന്നെ ചില ലക്ഷണങ്ങളിലൂടെ ഫാറ്റി ലിവറുണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളെക്കുറിച്ച് ഡോ. സൗരഭ് സേഥി പറയുന്നത് നോക്കാം.
വിട്ടുമാറാത്ത ക്ഷീണം
ഫാറ്റി ലിവർ രോഗത്തിലെ പ്രധാന ലക്ഷണമാണ് ക്ഷീണം. നിങ്ങൾ നന്നായി വിശ്രമിച്ച ശേഷവും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ അവ ശ്രദ്ധിക്കാതെ പോകരുത്. കാരണം ഊർജ്ജക്കുറവ് കരൾ രോഗത്തിൻ്റെ ലക്ഷണമായി കണക്കാക്കുന്നു. പോഷകങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിൽ കരളിന് വലിയൊരു പങ്കുണ്ട്. എന്നാൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ, ഈ പ്രക്രിയ തടസ്സപ്പെടുന്നു. കാലക്രമേണ, ഇത് ഫാറ്റി ലിവർ രോഗത്തിന് കാരണമാകുകയും ചെയ്യും. പകൽ സമയത്തുള്ള ക്ഷീണത്തെ പലരും സമ്മർദ്ദം, ജോലിഭാരം തുടങ്ങിയവയുമായാണ് താരതമ്യം ചെയ്യുന്നത്.
അടിവയറ്റിലെ അമിത വണ്ണം
ഫാറ്റി ലിവറിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളിലൊന്ന് അടിവയറിൻ്റെ ഭാഗത്തുള്ള അമിത വണ്ണമാണ്. ഫാറ്റിലിവറുള്ളവരിൽ പലപ്പോഴും അരക്കെട്ടിന് ചുറ്റും അമിതമായ പൊണ്ണത്തടി തോന്നുന്നു. കരളിലും ആന്തരിക അവയവങ്ങളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ചർമ്മത്തിലേക്ക് എത്തുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഇത് ഇൻസുലിൻ പ്രതിരോധത്തെയും മെറ്റബോളിസത്തെയും ബാധിക്കുമെന്നും ഡോ. സേഥി ചൂണ്ടിക്കാട്ടുന്നു.
Also Read: തൈര് കഴിക്കാൻ ഇഷ്ടമാണോ? കഴിക്കാൻ പറ്റിയ സമയം ഏത്; ആരെല്ലാം ഒഴിവാക്കണം
വാരിയെല്ലുകൾക്ക് താഴെ വേദന
വയറിന്റെ വലതുവശത്ത്, വാരിയെല്ലുകൾക്ക് തൊട്ടുതാഴെയായി ഇടയ്ക്കിടെ അനുഭവപ്പെടുന്ന അസ്വസ്ഥതയോ നേരിയ വേദനയോ ഫാറ്റി ലിവറിൻ്റെ ലക്ഷണമാകാം എന്നാണ് വിലയിരുത്തൽ. കഠിനമായ വേദന അനുഭവപ്പെടണമെന്നില്ല. വയറ് നിറഞ്ഞതുകൊണ്ടുള്ള വേദനയായി കണ്ട് ഇതിനെ അവഗണിക്കരുത്. പ്രത്യേകിച്ച് ക്ഷീണം, ശരീരഭാരം എന്നിവയ്‌ക്കൊപ്പം അവ പ്രത്യക്ഷപ്പെടുമ്പോൾ.
ഓക്കാനം, വിശപ്പില്ലായ്മ
കൊഴുപ്പും വിഷവസ്തുക്കളും സംസ്കരിക്കാൻ കരൾ പാടുപെടുമ്പോൾ, അത് ദഹനത്തെ കാര്യമായി ബാധിക്കുന്നു. ഓക്കാനം, അല്പം ഭക്ഷണം കഴിച്ച ഉടനെ വയറു നിറയുക, അല്ലെങ്കിൽ വിശപ്പില്ലായ്മ എന്നിവ ഫാറ്റി ലിവറിൻ്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണത്തിലെ കൊഴുപ്പുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കരളിന്റെ കഴിവ് തടസ്സപ്പെടുമ്പോഴാണ് ഈ അവസ്ഥകൾ ഉണ്ടാകുന്നത്.