AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Morning walk Summer: വേനലിലെ പ്രഭാതസവാരിയ്ക്ക് പറ്റിയ സമയമേത്? ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം

Health tips for summer Wellness: ആദ്യമായി നടത്തം ആരംഭിക്കുന്നവർ 20 മുതൽ 30 മിനിറ്റ് വരെ നടക്കാൻ ശ്രമിക്കുക. പതിവായി നടക്കുന്നവർ ഇത് 30 മുതൽ 60 മിനിറ്റ് വരെ നടത്തം നീട്ടാവുന്നതാണ്. ശരീരത്തിന്റെ കരുത്തിനനുസരിച്ച് മാത്രം വേഗതയും സമയവും ക്രമീകരിക്കുക. അമിതമായ ക്ഷീണം തോന്നിയാൽ നിർബന്ധപൂർവ്വം നടക്കുന്നത് ഒഴിവാക്കണം. പതിവായുള്ള പ്രഭാതസവാരി നടത്തുന്നത് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്.

Morning walk Summer: വേനലിലെ പ്രഭാതസവാരിയ്ക്ക് പറ്റിയ സമയമേത്? ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം
Morning WalkImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 29 Apr 2026 | 09:31 PM

ചൂട് കൂടുകയാണ്. അതുപോലെ തന്നെ ഈ സമയത്ത് വ്യായാമം ചെയ്യന്നുവർക്ക് വളരെ ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്.  വേനൽക്കാലത്ത് താപനില ഉയരുന്നതോടെ വ്യായാമം ചെയ്യുന്നത് പലർക്കും വെല്ലുവിളിയാകാറുണ്ട്. കടുത്ത ചൂടിൽ നടക്കുന്നത് പെട്ടെന്ന് ക്ഷീണിക്കാനും നിർജ്ജലീകരണത്തിനും കാരണമാകും. എന്നാൽ കൃത്യമായ സമയക്രമം പാലിച്ചാൽ വേനൽക്കാലത്തും കൃത്യമായ ഒരു ബുദ്ധിമുട്ടുമില്ലതെ വ്യായാമം ചെയ്യാം.

നല്ല സമയം രാവിലെ തന്നെ

ചൂടുള്ള ദിനങ്ങളിൽ പ്രഭാതങ്ങളിൽ നടത്തത്തവും വ്യായാമവും ചെയ്യുന്നതാണ് ഏറ്റവും നല്ലത്. രാവിലെ ഏറ്റവും അനുയോജ്യമായ സമയം പുലർച്ചെയാണ്. അന്തരീക്ഷം തണുപ്പുള്ളതും ശുദ്ധവായു ലഭ്യമാകുന്നതുമായ രാവിലെ അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് നടത്തത്തിന് ഉചിതമായ സമയം. ഈ സമയത്ത് ലഭിക്കുന്ന ഇളം വെയിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നൽകുകയും കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. എട്ട് മണി ആയാൽ യുവി ഇൻഡെക്സ് വർധിക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ട് പരമാവധി പുറത്തുവെച്ചുള്ള വ്യായാമം രാവിലെ എട്ട് മുമ്പ് തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുക

എത്ര സമയം നടക്കണം?

ആദ്യമായി നടത്തം ആരംഭിക്കുന്നവർ 20 മുതൽ 30 മിനിറ്റ് വരെ നടക്കാൻ ശ്രമിക്കുക. പതിവായി നടക്കുന്നവർ ഇത് 30 മുതൽ 60 മിനിറ്റ് വരെ നടത്തം നീട്ടാവുന്നതാണ്. ശരീരത്തിന്റെ കരുത്തിനനുസരിച്ച് മാത്രം വേഗതയും സമയവും ക്രമീകരിക്കുക. അമിതമായ ക്ഷീണം തോന്നിയാൽ നിർബന്ധപൂർവ്വം നടക്കുന്നത് ഒഴിവാക്കണം. വെള്ളം കൈയ്യിൽ കരുതിയാൽ നല്ലതാണ്.  പതിവായുള്ള പ്രഭാതസവാരി നടത്തുന്നത് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്.

Also Read – വായുവിനെ ശുദ്ധീകരിക്കും, വീടിനുള്ളിൽ ഈ ചെടികൾ വളർത്തൂ

രാവിലെയുള്ള നടത്തം കൊണ്ടുള്ള ഗുണങ്ങൾ

വേഗത്തിലുള്ള നടത്തം കലോറി എളുപ്പത്തിൽ ദഹിപ്പിക്കാനും ശരീരഭാരം വേഗത്തിൽ കുറയ്ക്കാനും സഹായിക്കും. പുലർച്ചെ ലഭിക്കുന്ന ശുദ്ധവായു ഹൃദയത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൃത്യമായ നടത്തം ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ദിവസത്തിന്റെ തുടക്കത്തിലെ വ്യായാമം ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്തും. ഇതിനൊപ്പം വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യത്തിന് ഭക്ഷണം കഴിക്കാനും വിട്ടു പോകരുത്.

Follow Us