AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hepatitis Deaths: മഞ്ഞപ്പിത്തം പടരുന്നു, മരണ നിരക്ക് കൂടുമ്പോൾ പ്രതിരോധ വാക്സിന്റെ ​ഗുണങ്ങൾ അറിയാം…

മരണനിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ ഡോക്ടർമാർ വാക്സിനേഷന് ശുപാർശ ചെയ്യുന്നുണ്ട്. നിലവിൽ രോഗമില്ലെന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികൾ മാത്രമാണ് ഈ വാക്സിൻ എടുക്കാൻ മുന്നോട്ടുവരുന്നത്.

Hepatitis Deaths: മഞ്ഞപ്പിത്തം പടരുന്നു, മരണ നിരക്ക് കൂടുമ്പോൾ പ്രതിരോധ വാക്സിന്റെ ​ഗുണങ്ങൾ അറിയാം…
Hepatitis AImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 24 Jun 2025 14:27 PM

തിരുവനന്തപുരം: മഴക്കാലം അടുത്തതോടെ ആരോഗ്യ മേഖലയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്തം വ്യാപിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് ഈ വർഷം രോഗം പിടിപെട്ട 5000 പേരിൽ 35 ഓളം പേരാണ് മരിച്ചത്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരിച്ച സംഭവങ്ങൾ വളരെ കുറവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കഴിഞ്ഞവർഷം 7967 പേർക്കാണ് രോഗം വന്നത്. ഇവരിൽ 89 പേർക്ക് ജീവൻ നഷ്ടമായതായി പറയുന്നു. അതിനുമുൻപ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് 20 ൽ താഴെ മാത്രമായിരുന്നു.

മലിനജലവും വൃത്തിഹീനമായ ഭക്ഷണവും ആണ് രോഗവ്യാപനത്തിന് കാരണമെന്ന് ഡോക്ടർമാരും വ്യക്തമാക്കുന്നു. മരണനിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ ഡോക്ടർമാർ വാക്സിനേഷന് ശുപാർശ ചെയ്യുന്നുണ്ട്. നിലവിൽ രോഗമില്ലെന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികൾ മാത്രമാണ് ഈ വാക്സിൻ എടുക്കാൻ മുന്നോട്ടുവരുന്നത്. കൂടാതെ ഹെപ്പറ്റൈറ്റിസ് എ എ പ്രതിരോധ വാക്സിൻ സ്വകാര്യമേഖലയിൽ മാത്രമേ ഉള്ളൂ. ഒരു തവണ വാക്സിൻ എടുത്താൽ ഒരു വർഷത്തോളം പ്രതിരോധം ഉണ്ടാകും.

 

രോഗലക്ഷണങ്ങൾ

 

മലിനമായ ഭക്ഷണം വെള്ളം എന്നിവയ്ക്ക് പുറമേ രോഗം പിടിപെട്ടവരുമായുള്ള സമ്പർക്കവും മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. ക്ഷീണം വിശപ്പില്ലായ്മ പനി ശർദ്ദി വയറുവേദന എന്നിവയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. ഇത് പിന്നീട് കണ്ണിനും നാക്കിനു താഴെയുള്ള ഭാഗത്തും മഞ്ഞു നിറമാകുന്നതിലേക്ക് നീങ്ങുന്നു. മൂത്രത്തിനും മഞ്ഞനിറം ഉണ്ടാകും. വൃത്തിയായി കഴിയും മുഖവും കഴുകുക ശുദ്ധമായ വെള്ളം ധാരാളം കുടിക്കുക തുടങ്ങിയവയെല്ലാമാണ് ഇതിനുള്ള പ്രതിരോധ നടപടികൾ.

 

പ്രതിരോധ വാക്സിന്റെ ​ഗുണങ്ങൾ

 

മഞ്ഞപ്പിത്തത്തിൻരെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് എ യ്ക്ക് രോ​ഗതീവ്രത കുറവാണ്. എന്നാലും ഇത് രോ​ഗ പ്രതിരോധ ശേഷി കുറവുള്ളവരിൽ തീവ്രമാകും. കരളിന്റെ പ്രവർത്തനം പൂർണമായും നിലച്ചാണ് മരണം സംഭവിക്കുക. വാക്സിനെടുത്താൽ മണ നിരക്കും രോ​ഗവ്യാപനവും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.