Goa Road Trips: കടൽ കാറ്റേറ്റ് ഒരു യാത്ര; ഗോവയിലെത്തുന്നവർ ഈ റൂട്ടുകൾ മിസ്സാക്കരുത്
Road Trips From Goa: യാത്രയെ സ്നേഹിക്കുന്ന ഏതൊരാളുടെയും മോഹമാണി ഗോവ യാത്ര. ഗോവയിലെ നൈറ്റ് ലൈഫ് വളരെ മനോഹരമായ ഒരു അനുഭവമാണ്. അതുപോലെയാണ് അവിടുത്തെ ചില റൂട്ടുകളും. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ നിങ്ങൾ ആസ്വദിക്കാൻ ഈ റൂട്ടുകളിലൂടെ ഒരു യാത്ര നടത്തൂ.
ജീവിതത്തിൽ ഒരു തവണയെങ്കിലും ഗോവയിൽ പോകണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്. യാത്രയെ സ്നേഹിക്കുന്ന ഏതൊരാളുടെയും മോഹമാണത്. എന്നാൽ ഗോവയിലേക്ക് പോകുമ്പോൾ എവിടെയെല്ലാം പോകണം, എന്തെല്ലാം കണ്ടിരിക്കണം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കി വക്കുന്നത് നല്ലതാണ്. കാരണം അവിടെയെത്തിയുള്ള നിങ്ങളുടെ കൺഫ്യൂഷൻ ഒഴിവായി കിട്ടും. ഗോവയിലെ നൈറ്റ് ലൈഫ് വളരെ മനോഹരമായ ഒരു അനുഭവമാണ്. അതുപോലെയാണ് അവിടുത്തെ ചില റൂട്ടുകളും. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ നിങ്ങൾ ആസ്വദിക്കാൻ ഈ റൂട്ടുകളിലൂടെ ഒരു യാത്ര നടത്തൂ.
ഗോവയിൽ നിന്ന് ഗോകർണയിലേക്ക്
ഗോവയിൽ നിന്ന് ഗോകർണത്തിലേക്കുള്ള റോഡ് യാത്ര ഏകദേശം 122 കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ്. ഏകദേശം 3 മുതൽ 3.5 മണിക്കൂർ വരെ വരെ സമയമെടുക്കും. തീരദേശത്തിനോട് ചേർന്നുകിടക്കുന്ന വളഞ്ഞുപുളഞ്ഞ റോഡികളിലൂടെ യാത്ര ചെയ്യുമ്പോൾ മനോഹരമായ ഗ്രാമപ്രദേശങ്ങളുടെയും പച്ചപ്പിൻ്റെ വശ്യമായ സൗന്ദര്യം നിങ്ങൾ ആസ്വദിക്കാം. ഗോഗർണയിൽ എത്തിയാൽ ഓം, കുഡ്‌ലെ പോലുള്ള ശാന്തമായ ബീച്ചുകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ബീച്ച് യാത്രക്കാർക്കും, ട്രെക്കിംഗർമാർക്കും, പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന യാത്രയാണിത്.
ഗോവയിൽ നിന്ന് ചോർള ഘട്ടിലേക്ക്
ഗോവയിൽ നിന്ന് ഏകദേശം 66 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചോർള ഘട്ട്. ഏകദേശം 1.5 മുതൽ 2 മണിക്കൂർ വരെ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ഈ യാത്ര നിങ്ങളെ ഗോവ-കർണാടക-മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ ത്രിരാഷ്ട്ര അതിർത്തിയിൽ കൊണ്ടെത്തിക്കും. പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും, വെള്ളച്ചാട്ടങ്ങൾ, ട്രെക്കിംഗ് പാതകൾ എന്നിവയാണ് ഇവിടുത്തെ ആകർഷണം.
ഗോവയിൽ നിന്ന് അംബോലി ഘട്ടിലേക്ക്
ഗോവയിൽ നിന്ന് വെറും 116 കിലോമീറ്റർ യാത്ര ചെയ്താൽ അംബോലി ഘട്ടിൽ എത്തിച്ചേരാം. മൂന്ന് മുതൽ 3.5 മണിക്കൂർ വരെ ഡ്രൈവ് ചെയ്യണം ഇവിടേക്ക് എത്തിപെടാൻ. മൂടൽമഞ്ഞുള്ള താഴ്‌വരകൾ, നിരവധി വെള്ളച്ചാട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ എന്നിവയാൽ സമ്പന്നമായ മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് അംബോലി. മഴക്കാലമാണെങ്കിൽ നല്ല കുളിർക്കാറേറ്റ് യാത്ര ചെയ്യാം.
ഗോവയിൽ നിന്ന് ദൂദ്‌സാഗർ വെള്ളച്ചാട്ടത്തിലേക്ക്
ഗോവയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ദൂദ്‌സാഗർ വെള്ളച്ചാട്ടം ഏകദേശം ഒരു മണിക്കൂർ കൊണ്ട് നിങ്ങൾ എത്തിചേരാനാകുന്ന മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. കർണാടക-ഗോവ അതിർത്തിയിലുള്ള മൊല്ലെം നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വളരെ ഭംഗിയുള്ള ഒരു പ്രകൃതി ദൃശ്യമാണ്. ട്രെക്കിംഗിനും ജീപ്പ് സവാരിക്കും ഇവിടെ അവസരമുണ്ട്.