Mango Seed Benefits: അനിയാ നിൽ! മാങ്ങാണ്ടി കളയരുത്; ഭാരം കുറയും, മുടി വളരും, ചർമ്മം മിന്നിതിളങ്ങും

Mango Seed Benefits For Skin And Hair: മാങ്ങാണ്ടി നമ്മൾ വലിച്ചെറിയാറാണ് പതിവ്. കാരണം അവയുടെ ​ഗുണം പലർക്കും അറിയില്ലെന്നതാണ് സത്യം. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് വരെ മാങ്ങാണ്ടി നല്ലതാണ്. അത്തരത്തിൽ അവയുടെ മറ്റ് ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Mango Seed Benefits: അനിയാ നിൽ! മാങ്ങാണ്ടി കളയരുത്; ഭാരം കുറയും, മുടി വളരും, ചർമ്മം മിന്നിതിളങ്ങും

Mango Seed

Published: 

24 May 2025 10:47 AM

നാട്ടിൽ മുഴുവൻ മാങ്ങയാണ്. മാങ്ങ ഇഷ്ടമല്ലാത്തവരായിട്ട് ആളുകൾ കുറവാണ്. പഴുത്തതും പച്ചയുമായി പലതരത്തിലുള്ള മാങ്ങകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ മാങ്ങാണ്ടി നമ്മൾ വലിച്ചെറിയാറാണ് പതിവ്. കാരണം അവയുടെ ​ഗുണം പലർക്കും അറിയില്ലെന്നതാണ് സത്യം. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് വരെ മാങ്ങാണ്ടി നല്ലതാണ്. അത്തരത്തിൽ അവയുടെ മറ്റ് ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാൻ

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ, മാങ്ങാണ്ടി വളരെ നല്ലൊരു മാർ​ഗമാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആഫ്രിക്കൻ മാങ്ങാണ്ടിയുടെ സത്ത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കലോറി കാര്യക്ഷമമായി കത്തിക്കാൻ അത്യാവശ്യമായ മെറ്റബോളിസം വർദ്ധിപ്പിക്കാൻ മാങ്ങാണ്ടിയുടെ പൊടി സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിൽ ഉപയോഗപ്രദമായ മാർ​ഗമാണ്.

രക്തത്തിലെ പഞ്ചസാര

മാങ്ങാണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോ​ഗ്യകരമായ രീതിയിൽ നിലനിർത്താൻ സഹായിക്കുന്നു. ദി പ്രൊഫഷണൽ മെഡിക്കൽ ജേണൽ നടത്തിയ ഒരു പഠനത്തിൽ, പ്രമേഹമുള്ള എലികളിൽ മാങ്ങാണ്ടിയുടെ സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സത്ത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും HbA1c അളവ് കുറയ്ക്കുകയും ചെയ്യുന്നതായി കാണപ്പെട്ടു.

ചർമ്മത്തിന് ഗുണം ചെയ്യും

മാമ്പഴ വിത്തുകൾ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് കാരണമാകും. മൾട്ടി ഡിസിപ്ലിനറി ഡിജിറ്റൽ പബ്ലിഷിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (MDPI) പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മാങ്ങാണ്ടിയുടെ പൊടി കഴിക്കുന്നത് ചർമ്മത്തിലെ മ്യൂക്കസിലെ ലൈസോസൈം പ്രവർത്തനത്തെ ഗണ്യമായി സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അണുബാധകൾക്കെതിരെ പ്രതിരോധം നൽകുന്ന ഒരു എൻസൈമാണ് ലൈസോസൈം. നിങ്ങളുടെ ഭക്ഷണത്തിൽ മാങ്ങാണ്ടിയുടെ പൊടി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാനും തിളക്കമുള്ള ചർമ്മത്തിനും നല്ലതാണ്.

മുടി വളർച്ച

ചർമ്മസംരക്ഷണ ഗുണങ്ങൾക്ക് പുറമേ, മാങ്ങാണ്ടി ആരോഗ്യകരമായ മുടി വളർച്ചയെ പിന്തുണയ്ക്കുന്നു. NIH-ൽ നിന്നുള്ള ഗവേഷണങ്ങളിലാണ് മാങ്ങാണ്ടികൊണ്ടുള്ള എണ്ണയിൽ ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും ധാരാളമായി ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇവ രണ്ടും ശക്തമായ മുടിക്ക് അത്യാവശ്യമാണ്. എണ്ണ നേരിട്ട് തലയോട്ടിയിൽ പുരട്ടുകയോ ഹെയർ മാസ്കിൽ ഉൾപ്പെടുത്തുകയോ ചെയ്യാം. പതിവ് ഉപയോഗം മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം