Delhi Metro: സ്‌കൂളിലും ഓഫീസിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ എത്താം; ഡല്‍ഹി മെട്രോ ഗോള്‍ഡന്‍ ലൈന്‍ വരുന്നു
Delhi Metro Golden Line Construction: ഡല്‍ഹി പുഷ്പ ഭവന് സമീപമാണ് നാലാം ഘട്ടത്തിന് തറക്കല്ലിട്ടത്. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഡോ. വികാസ് കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ ഉദ്യോഗസ്ഥര്‍ ചടങ്ങിന്റെ ഭാഗമായി. റെയില്‍ വികാസ് നിഗം ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
ന്യൂഡല്‍ഹി: അതിവേഗം കുതിച്ച് ഡല്‍ഹി മെട്രോ. ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് വിരാമം കുറിച്ച് മെട്രോ നാലാം ഘട്ട നിര്‍മ്മാണം ആരംഭിച്ചു. ഗോള്‍ഡന്‍ ലൈന്‍ 11 എന്നറിയപ്പെടുന്ന പദ്ധതി ദക്ഷിണ ഡല്‍ഹിയെ ഉടനീളം ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു.
ഡല്‍ഹി പുഷ്പ ഭവന് സമീപമാണ് നാലാം ഘട്ടത്തിന് തറക്കല്ലിട്ടത്. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഡോ. വികാസ് കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ ഉദ്യോഗസ്ഥര്‍ ചടങ്ങിന്റെ ഭാഗമായി. റെയില്‍ വികാസ് നിഗം ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
- ലജ്പത് നഗര്‍
- ആന്‍ഡ്രൂസ് ഗഞ്ച്
- ജികെ.-1
- ചിരാഗ് ഡല്‍ഹി
- പുഷ്പ ഭവന്‍
- സാകേത് ജില്ലാ കേന്ദ്രം
- പുഷ്പ് വിഹാര്‍
- സാകേത് ജി ബ്ലോക്ക്
എന്നിങ്ങനെ ആകെ എട്ട് സ്‌റ്റേഷനുകളാണ് ഗോള്‍ഡന്‍ ലൈനില്‍ ഉണ്ടാകുക. ഗ്രേറ്റര്‍ കൈലാഷ് 1, സാകേത്, പുഷ്പ് വിഹാര്‍ തുടങ്ങിയ ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയുള്ള സര്‍വീസ് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. കൂടാതെ, സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍ എന്നിവിങ്ങളിലേക്കും വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ ഈ ഇടനാഴി സഹായിക്കും.




Also Read: Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു
പുതിയ പാത നിലവിലുള്ള മൂന്ന് പ്രധാന മെട്രോ പാതകളുടെ സംയോജിപ്പിക്കും. ലജ്പത് നഗര്‍- വയലറ്റ് ലൈനുമായും പിങ്ക് ലൈനുമായും ഇന്റര്‍ചേഞ്ച്, ചിരാഗ് ഡല്‍ഹി- മജന്ത ലൈനുമായുള്ള ഇന്റര്‍ചേഞ്ച് എന്നിങ്ങനെ സാധ്യമാക്കുന്നു.