Remove Mehendi: കൈകളിലെ മെഹന്തിയുടെ നിറം മങ്ങിയോ! എങ്കിൽ വിഷമിക്കണ്ട ഈസിയായി നീക്കം ചെയ്യാം, ഇങ്ങനെ
Homemade Solutions For Removing Mehandi: ആഘോഷങ്ങൾ കഴിഞ്ഞ് കൈകളിലെ മങ്ങിയ മൈലാഞ്ചി കാണാൻ അത്ര ഭംഗിയുണ്ടാകില്ല. കൈകളുടെ സ്വാഭാവിക ഭംഗി പോലും ഇത് കാരണം ഇല്ലാതായേക്കാം. ഇനി നിറം മങ്ങിയ മൈലാഞ്ചി കൈകളിൽ വയ്ക്കണ്ട, പൂർണമായും മാറ്റാനുള്ള വഴികൾ ഇവിടെയുണ്ട്.
എല്ലാ ആഘോഷങ്ങളിലും കൈകളിലും കാലുകളിലും മൈലാഞ്ചി ഇടുന്നവർ ധാരാളമാണ്. മൈലാഞ്ഞിയിട്ട കൈകൾക്കും കാലുകൾക്കും ഒരു പ്രത്യേക ഭംഗിയാണ്. മൈലാഞ്ചി ഇട്ടില്ലെങ്കിൽ ആഘോഷങ്ങൾ പൂർണ്ണമാകില്ല എന്ന അവസ്ഥയാണിപ്പോൾ. എന്നാൽ ആഘോഷങ്ങൾ കഴിഞ്ഞ് കൈകളിലെ മങ്ങിയ മൈലാഞ്ചി കാണാൻ അത്ര ഭംഗിയുണ്ടാകില്ല. കൈകളുടെ സ്വാഭാവിക ഭംഗി പോലും ഇത് കാരണം ഇല്ലാതായേക്കാം. ഇനി നിറം മങ്ങിയ മൈലാഞ്ചി കൈകളിൽ വയ്ക്കണ്ട, പൂർണമായും മാറ്റാനുള്ള വഴികൾ ഇവിടെയുണ്ട്.
ബേക്കിംഗ് സോഡ: എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളുള്ളതാണ് ബേക്കിംഗ് സോഡ. ½ കപ്പ് നാരങ്ങാനീരും 2-3 ടീസ്പൂൺ ബേക്കിംഗ് സോഡയും എടുത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക. ഇത് മങ്ങിയ ഭാഗത്ത് പുരട്ടി 15 മിനിറ്റ് വയ്ക്കുക. മൈലാഞ്ചിയുടെ മങ്ങിയ കറ കളയുന്നതിനായി വൃത്താകൃതിയിൽ ഉരയ്ക്കുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഈ പേസ്റ്റ് നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കാൻ സാധ്യതയുണ്ട്, അതിനാൽ കൈകളിൽ മോയ്ചറൈസർ ഉപയോഗിക്കാം.
തക്കാളി ജ്യൂസ്: സിട്രിക് ആസിഡ് കലർന്ന തക്കാളി ജ്യൂസ്, പ്രകൃതിദത്തമായ ഒരു എക്സ്ഫോളിയന്റാണ്. ഒരു പഴുത്ത തക്കാളി മുറിച്ച് ജ്യൂസാക്കുക. ഇത് നിറം മങ്ങിയ മൈലാഞ്ചിയിൽ പുരട്ടുക, കുറച്ച് തുള്ളി നാരങ്ങാനീര് കൂടി യോജിപ്പിക്കാം. ശേഷം വൃത്താകൃതിയിൽ മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം നിങ്ങളുടെ കൈകൾ നന്നായി കഴുകുക, ഹാൻഡ് ക്രീം ഉപയോഗിച്ച് മോയ്സ്ചറൈസ് ചെയ്യുക.
പഞ്ചസാരയും വെളിച്ചെണ്ണയും: മറ്റൊരു മികച്ച സ്കിൻ എക്സ്ഫോളിയേറ്ററായ പഞ്ചസാര വെളിച്ചെണ്ണയുമായി കലർത്തി ചർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കാം. 2 ടീസ്പൂൺ പഞ്ചസാര എടുത്ത് 1 ടീസ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. രണ്ടും ചേർത്ത് ഈ മിശ്രിതം നിങ്ങളുടെ കൈകളിൽ പുരട്ടുക. ഇത് സൗമ്യമായി മസാജ് ചെയ്ത് നിങ്ങളുടെ കൈകൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. മോയ്‌സ്ചറൈസ് ചെയ്യാൻ മറക്കരുത്.
ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുക: എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിവുള്ള ഒന്നാണ് ഉപ്പ്. ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളമെടുത്ത് 5 ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇത് ചർമ്മത്തിലെ മൃതചർമ്മം നീക്കം ചെയ്യാൻ നല്ലതാണ്. നിങ്ങളുടെ കൈകൾ 20 മിനിറ്റ് അതിൽ മുക്കി വയ്ക്കുക. ശേഷം കഴുകി കളഞ്ഞ് മോയ്സ്ചറൈസ് ചെയ്യുക.