മഴക്കാലത്ത് പ്രതിരോധശേഷിക്ക് ബെസ്റ്റ് കഞ്ഞി, രുചി മാത്രമല്ല കാര്യം
Monsoon Recipe: ചൂടോടെ ഏത് ഭക്ഷണവും കഴിക്കുമ്പോഴും മഴക്കാലത്ത് അല്പം രുചി കൂടുതലാണ്. എന്നാൽ മഴക്കാലത്ത് നല്ല ആരോഗ്യത്തിനും പ്രതിരോധശേഷിക്കും വേണ്ടി ഭക്ഷണം കഴിക്കുന്ന അത്യാവശ്യമാണ്.
പുറത്ത് നല്ല മഴ.. അകത്ത് നല്ല ചൂട് പാറുന്ന കഞ്ഞിയും പയറും. കേൾക്കുമ്പോൾ തന്നെ നാവിൽ കപ്പലോടും. പിന്നെ ഒരു പപ്പടം കൂടിയായാൽ പിന്നെ ഒന്നും പറയേണ്ട. ആഹാ അന്തസ്സ്! മഴക്കാലം വന്നതോടെ വീടുകളിലെ അടുക്കളയിൽ നല്ല മണം പരക്കാൻ തുടങ്ങി. മഴക്കാലത്തേക്കായി സൂക്ഷിച്ചുവച്ച നാടൻ വിഭവങ്ങൾ പുറത്തേക്ക് എടുക്കാൻ സമയമായി. മൊത്തത്തിൽ രുചികളുടെ ആഘോഷക്കാലമാണ് ഓരോ മഴക്കാലവും.
ചൂടോടെ ഏത് ഭക്ഷണവും കഴിക്കുമ്പോഴും മഴക്കാലത്ത് അല്പം രുചി കൂടുതലാണ്. എന്നാൽ മഴക്കാലത്ത് നല്ല ആരോഗ്യത്തിനും പ്രതിരോധശേഷിക്കും വേണ്ടി ഭക്ഷണം കഴിക്കുന്ന അത്യാവശ്യമാണ്. പണ്ടുകാലം മുതൽക്കേ നമ്മുടെ മുത്തശ്ശിമാർ അത്തരത്തിലുള്ള ചില ഭക്ഷണക്രമങ്ങൾ ചിട്ടപ്പെടുത്തിയിരുന്നു. അതിലെ പ്രധാനിയായിരുന്നു പയറു കഞ്ഞി.
Also Read:ആരോഗ്യമുള്ള മുടിക്ക് ദോശയും ചട്ണിയുമോ? ദോശ ഇങ്ങനെ തയ്യാറാക്കണം; കാരണം
ചെറുപയർ, ഉഴുന്നുപയർ, കടലപ്പയർ തുടങ്ങിയ വിവിധ തരം പയറുകൾ ചേർത്ത് ഉണ്ടാക്കുന്ന കഞ്ഞിയാണിത്. ഇവയെല്ലാം വേവിച്ച് കഞ്ഞിയരിയും തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്നു. പലപ്പോഴും ഇതിനൊപ്പം ചെറിയ ഉള്ളിയും കറിവേപ്പിലയും താളിച്ച് ചേർക്കാറുണ്ട്. തവിട് അധികം നഷ്‌ടപ്പെട്ടിട്ടില്ലാത്ത കുത്തരി കൊണ്ടുള്ള കഞ്ഞിക്കു ഗുണം കൂടുതലാണ്. ശരീരത്തിനു വേണ്ട കാർബോ ഹൈഡ്രേറ്റും തവിടിന്റെ അംശത്തിലൂടെ വിറ്റമിൻ-ബിയും വേണ്ടത്ര കിട്ടുന്നു. ഇതിനു പുറമെ വിവിധ തരം പയറുകളിൽ ധാരാളം പ്രോട്ടീനും നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പേശികൾക്ക് ബലം നൽകാനും സഹായിക്കും. മഴക്കാലത്ത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇത് വഴി ലഭിക്കുന്നു.