5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Upper Lip Darkness: ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നുണ്ടോ? വീട്ടിൽ തന്നെയുണ്ട് വഴി

Upper Lip Darkness Removal Remedies: ഉരുളക്കിഴങ്ങ് ജ്യൂസ് കറുത്ത പാടുകൾ മാറ്റുന്നതിനൊപ്പം തന്നെ പിഗ്മെന്റേഷനും കുറയ്ക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ചുണ്ടിന് മുകളിൽ പുരട്ടുക. ഉറങ്ങാൻ പോകുന്നതിനു മുമ്പ് എല്ലാ ദിവസവും ഈ പ്രക്രിയ പിന്തുടരാം. കുറഞ്ഞത് അഞ്ച് ആഴ്ചയ്ക്കുള്ളിൽ മാറ്റം കാണാൻ സാധിക്കും.

Upper Lip Darkness: ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നുണ്ടോ? വീട്ടിൽ തന്നെയുണ്ട് വഴി
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 05 Mar 2025 15:48 PM

ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം മിക്കവരുടെയും വലിയ പ്രശ്നമാണ്. മേക്കപ്പിട്ടാണ് പലരും അത് മറയ്ക്കുന്നത്. ഇത് ഒരു താൽക്കാലിക പരിഹാരം നൽകുന്നുണ്ടെങ്കിലും, പുറത്തിറങ്ങുമ്പോൾ നമ്മുടെ ആത്മവിശ്വാസത്തെ ഇത് തകർക്കുന്നു. എന്നാൽ ഈ പ്രശ്നത്തിന് വീട്ടിൽ തന്നെ പരഹാരമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ചുണ്ടിന് ചുറ്റുമുള്ള ഹൈപ്പർപിഗ്മെന്റേഷൻ ഇല്ലാതാക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പഞ്ചസാരയും നാരങ്ങയും 

പഞ്ചസാര ഒരു മികച്ച പ്രകൃതിദത്ത എക്സ്ഫോളിയേറ്ററാണ്. മൃതചർമ്മം നീക്കം ചെയ്യാൻ സഹായിക്കുന്ന അത്ഭുതകരമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇതിലുണ്ട്. നിങ്ങൾ ഒരു കഷ്ണം നാരങ്ങ എടുത്ത് ഒരു പാത്രത്തിൽ പഞ്ചസാരയിൽ മുക്കി വയ്ക്കുക. ശേഷം ഇതെടുത്ത് ചുണ്ടിന് മുകൾഭാ​ഗത്തും ചുറ്റിനും പതിയെ സ്ക്രബ് ചെയ്യുക. എല്ലാ ദിവസവും അഞ്ച് മിനിറ്റ് നേരം ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ മാറ്റം അറിയാനാകും.

ഉരുളക്കിഴങ്ങ് ജ്യൂസ്

ചുണ്ടിലെ കറുപ്പിനും അതിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും നല്ലൊരു വീട്ടുവൈദ്യമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഉയർന്ന അളവിൽ വൈറ്റമിൻ എ, ബി, സി എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ജ്യൂസ് കറുത്ത പാടുകൾ മാറ്റുന്നതിനൊപ്പം തന്നെ പിഗ്മെന്റേഷനും കുറയ്ക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ചുണ്ടിന് മുകളിൽ പുരട്ടുക. ഉറങ്ങാൻ പോകുന്നതിനു മുമ്പ് എല്ലാ ദിവസവും ഈ പ്രക്രിയ പിന്തുടരാം. കുറഞ്ഞത് അഞ്ച് ആഴ്ചയ്ക്കുള്ളിൽ മാറ്റം കാണാൻ സാധിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ബീറ്റ്റൂട്ട് ജ്യൂസ് പിഗ്മെന്റേഷൻ ചികിത്സിക്കുകയും കറുത്ത പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചുണ്ടുകളിൽ ബീറ്റ്റൂട്ട് ജ്യൂസ് പുരട്ടുക, തുടർന്ന് ഉണർന്ന ശേഷം മൃദുവും അവ കഴുകി കളയാം. എല്ലാ ദിവസവും ഇത് ശീലമാക്കുക. ഒരു മാസത്തിനുള്ളിൽ മുകളിലെ ചുണ്ടുകളിൽ സ്വാഭാവികമായി തിളക്കം ലഭിക്കുന്നത് കാണാം.

ഓറഞ്ചിൻ്റെ തൊലി

വൈറ്റമിൻ സി സമ്പുഷ്ടമായതിനാൽ, ചർമ്മത്തിന് തിളക്കം നൽകുന്ന സ്വാഭാവിക ഗുണങ്ങളുള്ള ഒന്നാണ് ഓറഞ്ച്. ഓറഞ്ച് തൊലിയുടെ പൊടി തൈരുമായി ചേർത്ത് ഈ പേസ്റ്റ് കറുപ്പ് നിറമുള്ളിടത്ത് തേയ്ക്കുക. ഇത് മുകളിലെ ഇരുണ്ട ചുണ്ടുകൾക്ക് തിളക്കം നൽകും. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്താൽ വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ മാറ്റം കാണാൻ കഴിയും.